ഈ സംസ്ഥാനത്തെ വിദ്യാര്‍ത്ഥികള്‍ക്ക് മാതൃഭാഷയായ ഹിന്ദി ബാലി കേറാമല...!! തോറ്റവര്‍ 8 ലക്ഷം... !!

  ഇത്തവണ  ഉത്തര്‍പ്രദേശിലെ  പത്താം ക്ലാസിലെയും പ്ലസ്ടുവിലെയും പരീക്ഷാ ഫലം പുറത്തുവന്നപ്പോള്‍ ഏവരും ഞെട്ടി...  8 ലക്ഷം വിദ്യാര്‍ത്ഥികളാണ്  മാതൃഭാഷയായ ഹിന്ദിയുടെ പരീക്ഷയില്‍ തോറ്റിരിയ്ക്കുന്നത്‌....!!

Last Updated : Jun 29, 2020, 08:45 AM IST
ഈ സംസ്ഥാനത്തെ വിദ്യാര്‍ത്ഥികള്‍ക്ക്  മാതൃഭാഷയായ  ഹിന്ദി ബാലി കേറാമല...!!  തോറ്റവര്‍  8 ലക്ഷം... !!

ലഖ്നൗ:  ഇത്തവണ  ഉത്തര്‍പ്രദേശിലെ  പത്താം ക്ലാസിലെയും പ്ലസ്ടുവിലെയും പരീക്ഷാ ഫലം പുറത്തുവന്നപ്പോള്‍ ഏവരും ഞെട്ടി...  8 ലക്ഷം വിദ്യാര്‍ത്ഥികളാണ്  മാതൃഭാഷയായ ഹിന്ദിയുടെ പരീക്ഷയില്‍ തോറ്റിരിയ്ക്കുന്നത്‌....!!

ശനിയാഴ്ചയാണ് പരീക്ഷാ ഫലം പ്രഖ്യാപിച്ചത്. പ്ലസ് ടു പരീക്ഷയില്‍ 2.70 ലക്ഷം വിദ്യാര്‍ത്ഥികളാണ് ഹിന്ദി പരീക്ഷയില്‍ പരാജയപ്പെട്ടത്. ഹൈസ്‌കൂള്‍ പരീക്ഷയില്‍ 5.28 ലക്ഷം വിദ്യാര്‍ത്ഥികളും പരാജയപ്പെട്ടു.  കൂടാതെ,  ഹൈസ്‌കൂള്‍ പരീക്ഷയിലും പ്ലസ് ടു പരീക്ഷയിലുമായി 2.39 ലക്ഷം വിദ്യാര്‍ത്ഥികള്‍ ഹിന്ദി പരീക്ഷയെഴുതാതെ മാറി നിന്നു. ഇതോടെ ഹിന്ദി പരീക്ഷയില്‍ പരാജയപ്പെട്ടവരുടെ  എണ്ണം  10 ലക്ഷത്തോളമായി.  സംസ്ഥാന  വിദ്യാഭ്യാസ ബോര്‍ഡ്  അധികൃതരാണ് ഈ വിവരം അറിയിച്ചത്.

ക​ഴി​ഞ്ഞ വ​ര്‍​ഷം യു​പി​യി​ല്‍ ഹി​ന്ദി പ​രീ​ക്ഷ​യി​ല്‍ പ​രാ​ജ​യ​പ്പെ​ട്ട​ത് പ​ത്ത് ല​ക്ഷം വി​ദ്യാ​ര്‍​ഥി​ക​ള്‍ ആ​യി​രു​ന്നു.   ക​ഴി​ഞ്ഞ വ​ര്‍​ഷം   പത്താം ക്ലാസിൽ 5.74 വിദ്യാർഥികളും പ്ലസ്​ ടുവിൽ രണ്ട്​ വിഷയങ്ങളിലായി 4.1 ലക്ഷം   വിദ്യാർഥികളുമായിരുന്നു പരാജയപ്പെട്ടത്​. 

സംസ്ഥാനത്ത്​ ഹിന്ദി ഭാഷയുടെ ദയനീയ അവസ്ഥയാണ് ഈ പരീക്ഷാ ഫലം  കാണിക്കുന്നത്. തായി​ പരീക്ഷാ ഫലം. ഇത്രയും മോശം സാഹചര്യത്തിന്​ കാരണക്കാർ അദ്ധ്യാപകരും  വിദ്യാർഥികളും മാതാപിതാക്കളുമാണെന്നാണ്​  ഭാഷാ വിദഗ്​ധരുടെ അഭിപ്രായം.  ആരും ഹിന്ദി ഭാഷയെ ആരും ഗൗരവത്തിലെടുക്കുന്നില്ലെന്നും അതാണ്​ ഇത്തരമൊരു പരീക്ഷാ ഫലത്തിന്​ കാരണമായതെന്നും അവര്‍ ആരോപിച്ചു.

 

 

Trending News