AAP Office Case: പ്രശ്നങ്ങളാല്‍ വലഞ്ഞിരിയ്ക്കുകയാണ് ഡല്‍ഹി ഭരിയ്ക്കുന്ന ആം ആദ്മി പാര്‍ട്ടി. ഡല്‍ഹി മദ്യ അഴിമതി കേസ് പാര്‍ട്ടിയേയും സര്‍ക്കാരിനെയും ഒന്നാകെ വിഴുങ്ങിയിരിയ്ക്കുകയാണ്. പാര്‍ട്ടിയുടെ മൂന്ന് പ്രമുഖ നേതാക്കള്‍ ഇതിനോടകം ജയിലില്‍ കഴിയുന്ന അവസരത്തിലാണ് മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍ മദ്യ നയ അഴിമതി കേസില്‍ ED കസ്റ്റഡിയിലാവുന്നത്.
കഴിഞ്ഞ ദിവസം ED കസ്റ്റഡിയില്‍ എടുത്ത മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍ മാര്‍ച്ച് 28 വരെ റിമാന്‍ഡില്‍ കഴിയും. അപ്പോഴാണ് അടുത്ത പ്രശ്നം തലപൊക്കുന്നത്. നാഥനില്ലാ കളരി പോലെയായ ആം ആദ്മി പാര്‍ട്ടിയുടെ ഓഫീസ് സീല്‍ ചെയ്തതായാണ് ഇപ്പോള്‍ വാര്‍ത്ത വരുന്നത്. ITO യിലുള്ള ആം ആദ്മി പാര്‍ട്ടിയുടെ ഓഫീസ് ആണ് സീല്‍ ചെയ്തിരിയ്ക്കുന്നത്.
Also Read: April Month Lucky Zodiacs: 7 ദിവസങ്ങള്‍ക്ക് ശേഷം 5 രാശിക്കാര്‍ക്ക് ലഭിക്കും ഭാഗ്യത്തിന്‍റെ താക്കോല്‍!! സമ്പത്ത് കുമിഞ്ഞു കൂടും
'ഞങ്ങൾ തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കും, ഐടിഒയിലെ 'എഎപി'യുടെ പ്രധാന ഓഫീസിന്‍റെ എല്ലാ പ്രവേശന കവാടങ്ങളും കേന്ദ്ര സർക്കാർ അടച്ചു, അതും മാതൃകാ പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്ന അവസരത്തില്‍', ഡല്‍ഹി മന്ത്രി സൗരവ് ഭരദ്വാജ് പറഞ്ഞു.
ആം ആദ്മി പാര്‍ട്ടിയുടെ ഡൽഹിയിലെ പ്രധാന ഓഫീസ് എല്ലാ ഭാഗത്തുനിന്നും സീൽ ചെയ്തിരിക്കുകയാണെന്നും വിഷയത്തിൽ പാർട്ടി തിരഞ്ഞെടുപ്പ് കമ്മീഷനിൽ പരാതി നൽകുമെന്നും മുതിർന്ന ആം ആദ്മി പാർട്ടി നേതാവ് അതിഷി ശനിയാഴ്ച അവകാശപ്പെട്ടു. ഇത് ഭരണഘടന നൽകുന്ന 'തുല്യ അവസരങ്ങൾക്ക്' എതിരാണ്, ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഒരു ദേശീയ പാർട്ടിയുടെ ഓഫീസ് എങ്ങനെ പൂട്ടും? ഇത് ഇന്ത്യൻ ഭരണഘടന നൽകുന്ന 'തുല്യ അവസര'ത്തിന് എതിരാണ്. ഇതിനെതിരെ പരാതിപ്പെടാൻ തിരഞ്ഞെടുപ്പ് കമ്മീഷനോട് സമയം തേടുകയാണ്, അവര്‍ പറഞ്ഞു.
അതേസമയം, ബിജെപി ആസ്ഥാനത്ത് പാർട്ടി നേതാക്കളും സന്നദ്ധപ്രവർത്തകരും നടത്തിയ പ്രതിഷേധത്തിനിടെ സെൻട്രൽ ഡൽഹിയിലെ ഐടിഒയ്ക്ക് സമീപം ഡിഡിയു മാർഗിലുള്ള എഎപി ഓഫീസും വെള്ളിയാഴ്ച അടച്ചിട്ടിരുന്നു. പണ്ഡിറ്റ് ദീൻ ദയാൽ മാർഗിലാണ് ബിജെപിയുടെയും എഎപിയുടെയും ആസ്ഥാനം.
പ്രതിഷേധത്തെ ത്തുടര്‍ന്ന് വെള്ളിയാഴ്ച ഡീല്‍ ചെയ്ത AAP ഓഫീസ് ശനിയാഴ്ച തുറന്നു നല്‍കിയില്ല എന്നതാണ് വസ്തുത.
അതേസമയം, ആം ആദ്മി പാര്‍ട്ടിയുടെ ഓഫീസ് സംബന്ധിക്കുന്ന കേസ് ഇപ്പോള്‍ കോടതിയിലാണ്. ആം ആദ്മി പാര്‍ട്ടിയുടെ ഹെഡ് ഓഫീസ് റൂസ് അവന്യൂ കോടതിക്ക് അനുവദിച്ച സ്ഥലത്ത് ആണ് നിര്‍മ്മിച്ചിരിയ്ക്കുന്നത് എന്ന പരാതി മുന്‍പേ ഉയര്‍ന്നിരുന്നു. ഇത് സംബന്ധിച്ച പരാതിയില്‍ എഎപി ഓഫീസ് ഒഴിയാൻ ഹൈക്കോടതിയും ആവശ്യപ്പെട്ടിരുന്നു. ഹൈക്കോടതി വിധിയ്ക്കെതിരെ സുപ്രീംകോടതിയെ സമീപിച്ച ആം ആദ്മി പാര്‍ട്ടി അവിടെയും തിരിച്ചടി നേരിട്ടിരുന്നു.
ഓഫീസ് ഒഴിയാനാണ് സുപ്രീംകോടതി ഉത്തരവ് നല്‍കിയത്. വരാനിരിയ്ക്കുന്ന പൊതു തിരഞ്ഞെടുപ്പ് കണക്കിലെടുത്ത് കോടതി ജൂൺ 15 വരെ ആം ആദ്മി പാർട്ടിക്ക് സമയം നൽകിയിട്ടുണ്ട്. റൂസ് അവന്യൂ കോടതിക്ക് അനുവദിച്ച സ്ഥലത്താണ് ആം ആദ്മി പാർട്ടി ഓഫീസ് പണിതതെന്ന പരാതി സുപ്രീംകോടതി ശരിവച്ചു.
കൂടാതെ, പുതിയ ഓഫീസിന് സ്ഥലം അനുവദിക്കുന്നതിനായി ലാൻഡ് ആൻഡ് ഡെവലപ്‌മെന്‍റ് ഓഫീസിനെ സമീപിക്കാനും കോടതി നിര്‍ദ്ദേശിച്ചു. എപിയുടെ അപേക്ഷയിൽ നടപടിയെടുക്കാനും നാലാഴ്ചയ്ക്കകം തീരുമാനം അറിയിക്കാനും ലാൻഡ് ആൻഡ് ഡെവലപ്‌മെന്‍റ് ഓഫീസിനോട് സുപ്രീം കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. നിലവില്‍ റോസ് അവന്യൂ ഭൂമിയിൽ തുടരാൻ എഎപിക്ക് നിയമപരമായ അവകാശമില്ലെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു.
പൊതു തിരഞ്ഞെടുപ്പ് അടുത്തിരിയ്ക്കുന്ന സാഹചര്യത്തില്‍ പ്രശ്നങ്ങളില്‍ നിന്ന് പുറത്തു കടക്കാനുള്ള വഴി കണ്ടെത്താനാകാതെ വലയുകയാണ് ആം ആദ്മി പാര്‍ട്ടി. മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍ കൂടി ജയിലില്‍ ആയതോടെ അങ്കലാപ്പിലാണ് പാര്‍ട്ടി നേതൃത്വം...
നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്. https://pinewz.com/ , https://play.google.com/store/apps/details?id=com.mai.pinewz_user
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.