AAP: INDIA സഖ്യത്തിൽ കൊഴിഞ്ഞു പോക്ക് തുടരുന്നു; എഎപിയും ഒറ്റയ്ക്ക് മത്സരിക്കാൻ തീരുമാനം

AAP INDIA  Alliance: പശ്ചിമബം​ഗാളിൽ കോൺ​ഗ്രസുമായി ലോക്സഭാതിരഞ്ഞെടുപ്പിൽ സഖ്യത്തിനില്ലെന്ന് മമതാ ബാനർജി നേരത്തെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ലോക്സഭാ തിരഞ്ഞെടുപ്പിനെ ഒറ്റയ്ക്ക് നേരിടാമെന്ന് തീരുമാനത്തിലേക്ക് ആം ആദ്മി പാർട്ടിയും എത്തുന്നത്.

Written by - Zee Malayalam News Desk | Last Updated : Jan 24, 2024, 07:08 PM IST
  • ആം ആദ്മിയുടെ പ്രഖ്യാപനത്തോട് കോൺ​ഗ്രസ് ഇതുവരെ പ്രതികരിച്ചിട്ടില്ല.
  • ഇന്ത്യ സഖ്യ രൂപീകരണം മുതൽ നിലനിൽക്കുന്നതാണ് കോൺ​ഗ്രസും എഎപി യും തമ്മിലുള്ള അസ്വാരസ്യങ്ങൾ.
AAP: INDIA സഖ്യത്തിൽ കൊഴിഞ്ഞു പോക്ക് തുടരുന്നു; എഎപിയും ഒറ്റയ്ക്ക് മത്സരിക്കാൻ തീരുമാനം

ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമാക്കി കോൺ​ഗ്രസിന്റെ നേതൃത്വത്തിൽ രൂപം നൽകിയ 'ഇന്ത്യ' സഖ്യത്തിൽ കൊഴിഞ്ഞു പോക്ക് തുടരുന്നു. തൃണമൂലിന് പിന്നാലെ ആം ആദ്മി പാർട്ടിയും ഒറ്റയ്ക്ക് മത്സരിക്കാൻ തീരുമാനം. പഞ്ചാബിലെ മുഴുവൻ സീറ്റിലും ഒറ്റയ്ക്ക് മത്സരിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. പഞ്ചാബിലെ ലോകസഭാ സീറ്റുകളിലേക്ക് 40 സ്ഥാനാര്ഡത്ഥികളുടെ ആദ്യ പട്ടിക തയ്യാറാക്കിയതായി പഞ്ചാബ് മുഖ്യമന്ത്രി ഭവന്ത് മൻ വ്യക്തമാക്കി. 

ALSO READ: എല്ലാ കക്ഷികൾക്കും ASI റിപ്പോർട്ട് ലഭിക്കും, ഗ്യാന്‍വാപി കേസില്‍ നിര്‍ണ്ണായക വിധി

പശ്ചിമബം​ഗാളിൽ കോൺ​ഗ്രസുമായി ലോക്സഭാതിരഞ്ഞെടുപ്പിൽ സഖ്യത്തിനില്ലെന്ന് മമതാ ബാനർജി നേരത്തെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ലോക്സഭാ തിരഞ്ഞെടുപ്പിനെ ഒറ്റയ്ക്ക് നേരിടാമെന്ന് തീരുമാനത്തിലേക്ക് ആം ആദ്മി പാർട്ടിയും എത്തുന്നത്. എന്നാൽ ആം ആദ്മിയുടെ പ്രഖ്യാപനത്തോട് കോൺ​ഗ്രസ് ഇതുവരെ പ്രതികരിച്ചിട്ടില്ല. ഇന്ത്യ സഖ്യ രൂപീകരണം മുതൽ നിലനിൽക്കുന്നതാണ് കോൺ​ഗ്രസും എഎപി യും തമ്മിലുള്ള അസ്വാരസ്യങ്ങൾ. ആം ആദ്മി പാർട്ടി അധികാരത്തിലുള്ള ഡൽഹിയിലേയും പഞ്ചാബിലേയും കോൺ​ഗ്രസ് പ്രാദേശിക നേതൃത്വത്തിന് സഖ്യത്തിൽ താത്പര്യമില്ല. നേരത്തെ പ്രാദേശിക നേതൃത്വങ്ങളുടെ എതിർപ്പുകളെ തുടർന്ന് ഡൽഹി ഓർഡിനൻസ് ബില്ലിൽ അവസാനമാണ് കോൺ​ഗ്രസ് ഒപ്പു വെച്ചിരുന്നത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.  

Trending News