'ഓപ്പറേഷന്‍ കമല്‍' വീണ്ടും;രാജ്യസഭാ തെരഞ്ഞെടുപ്പില്‍ ഗുജറാത്തിലും മധ്യപ്രദേശിലും രാജസ്ഥാനിലും കോണ്‍ഗ്രസില്‍ വിള്ളല്‍ വീഴ്ത്താന്‍ ബിജെപി!

ജൂണ്‍ 19 ന് നടക്കുന്ന രാജ്യസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്‌ നിരയില്‍ വിള്ളല്‍ വീഴ്ത്തുന്നതിനാണ് ബിജെപി ശ്രമം.

Last Updated : Jun 3, 2020, 10:42 AM IST
'ഓപ്പറേഷന്‍ കമല്‍' വീണ്ടും;രാജ്യസഭാ തെരഞ്ഞെടുപ്പില്‍ ഗുജറാത്തിലും മധ്യപ്രദേശിലും രാജസ്ഥാനിലും കോണ്‍ഗ്രസില്‍ വിള്ളല്‍ വീഴ്ത്താന്‍ ബിജെപി!

ന്യൂഡല്‍ഹി:ജൂണ്‍ 19 ന് നടക്കുന്ന രാജ്യസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്‌ നിരയില്‍ വിള്ളല്‍ വീഴ്ത്തുന്നതിനാണ് ബിജെപി ശ്രമം.

18 രാജ്യസഭാ സീറ്റുകളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പില്‍ ഗുജറാത്ത്‌,മധ്യപ്രദേശ്,രാജസ്ഥാന്‍ സംസ്ഥാനങ്ങള്‍ നിര്‍ണ്ണായകമാവുകയാണ്.

ഈ സംസ്ഥനങ്ങളില്‍ ഓരോ സ്ഥാനാര്‍ഥികളെ അധികം മത്സരിപ്പിക്കുന്ന ബിജെപി കോണ്‍ഗ്രസിനെ ആശയക്കുഴപ്പത്തിലാക്കി മുതലെടുപ്പ് നടത്തുന്നതിനാണ് 
ശ്രമിക്കുന്നത്.

ഗുജറാത്തില്‍ നാല് സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ്, ഇതില്‍ രണ്ട് സീറ്റുകള്‍ വീതം കോണ്‍ഗ്രസിനും ബിജെപിക്കും വിജയിക്കാം.

എന്നാല്‍ മൂന്നാമത് ഒരു സ്ഥാനാര്‍ഥിയെ ക്കൂടെ ബിജെപി ഇവിടെ രംഗത്ത് ഇറക്കിയിട്ടുണ്ട്.ഇവിടെ ബിജെപിയെ സംബന്ധിച്ചടുത്തോളം 
മൂന്നാമത്തെ സ്ഥാനാര്‍ഥിയെ വിജയിപ്പിക്കുന്നതിന് മൂന്ന് വോട്ടുകള്‍ കൂടിവേണം,രണ്ട് അംഗങ്ങള്‍ ഉള്ള ഭാരതീയ ട്രൈബല്‍ പാര്‍ട്ടിയും ഒരംഗം ഉള്ള എന്‍സിപിയും 
ഒരു സ്വതന്ത്രനും തങ്ങള്‍ക്കൊപ്പം എന്ന് കോണ്‍ഗ്രസ്‌ കണക്ക്കൂട്ടുന്നു.എന്നാല്‍ അഞ്ച് കോണ്‍ഗ്രസ്‌ എംഎല്‍എ മാരെ ഇതിനോടകം രാജിവെയ്പ്പിച്ച ബിജെപിയെ 
സംബന്ധിച്ചടുത്തോളം അവരുടെ മൂന്നാമത്തെ സ്ഥാനാര്‍ഥി വിജയിക്കുമെന്ന കണക്ക്കൂട്ടലിലാണ്.

അതേസമയം മദ്യപ്രദേശില്‍ ജ്യോതിരാദിത്യ സിന്ധ്യയുടെ നേതൃത്വത്തില്‍ ഒരുവിഭാഗം നേതാക്കളും എംഎല്‍എ മാരും ബിജെപിയില്‍ എത്തിയത് കോണ്‍ഗ്രസിന്‌ തിരിച്ചടിയായിട്ടുണ്ട്.

ഇവിടെ ബിജെപി രണ്ട് സീറ്റുകളില്‍ വിജയിക്കും എന്ന് ആത്മവിശ്വാസം പ്രകടിപ്പിക്കുന്നു.ഒരു സീറ്റില്‍ ജ്യോതിരാധിത്യസിന്ധ്യയും രണ്ടാമത്തെ സീറ്റില്‍ സമര്‍ സിംഗ് സോളങ്കിയും.

Also Read:രാ​ജ്യ​സ​ഭാ തി​ര​ഞ്ഞെ​ടു​പ്പ് ജൂ​ണ്‍ 19ന് ​ 

എന്നാല്‍ കോണ്‍ഗ്രസ്‌ ആകട്ടെ ഒരു സീറ്റില്‍ വിജയം ഉറപ്പിക്കുകയും രണ്ടാമത്തെ സീറ്റിലെ വിജയ പ്രതീക്ഷ മങ്ങിയ അവസ്ഥയിലുമാണ്.
രാജസ്ഥാനില്‍ ബിജെപി വിജയ സാധ്യത ഇല്ലാത്ത സീറ്റില്‍ സ്ഥാനാര്‍ഥിയെ രംഗത്തിറക്കി കോണ്‍ഗ്രസില്‍ ആശയക്കുഴപ്പം സൃഷ്ടിച്ചിരിക്കുകയാണ്.
ഇവിടെ ഒരു സീറ്റില്‍ വിജയിക്കാന്‍ 51 വോട്ടുകള്‍ വേണം.200 അംഗനിയമസഭയില്‍ കോണ്‍ഗ്രസിന്‌ 107 അംഗങ്ങളും ബിജെപിക്ക് 72 അംഗങ്ങളും 
ആണുള്ളത്.സ്വതന്ത്രരും മറ്റുള്ളവരും ചേര്‍ന്ന് അംഗബലം 21 ആണ്.

Also Read:കേന്ദ്ര മന്ത്രിസഭാ വികസനം;സൂപ്പര്‍ താരത്തിന് 'അത്ഭുതകുട്ടി' ഭീഷണിയാകുമോ? ​ 

ഇവിടെ കോണ്‍ഗ്രസിന്‌ രണ്ട് സീറ്റുകളില്‍ വിജയം ഉറപ്പാണ് എന്നാല്‍ ബിജെപി അധികമായി ഒരു സ്ഥാനാര്‍ഥിയെ രംഗത്ത് ഇറക്കിയത് കോണ്‍ഗ്രസിനെ ആശയക്കുഴപ്പത്തില്‍ 
ആക്കിയിട്ടുണ്ട്.എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലും ധീരജ് ധന്ഗിയും വിജയം ഉറപ്പിച്ചെന്ന് കോണ്‍ഗ്രസ്‌ നേതൃത്വം അവകാശപെടുന്നു.
എന്നാല്‍ ഒരു സീറ്റില്‍ വിജയ സാധ്യതയുള്ള ബിജെപി ഇവിടെ രണ്ട് സ്ഥാനാര്‍ഥികളെയാണ് രംഗത്ത് ഇറക്കിയത്.അതുകൊണ്ട് തന്നെ ഇവിടെ കോണ്‍ഗ്രസ്‌ കരുതലോടെയാണ് 
നീങ്ങുന്നത്‌,ബിജെപിയുടെ നീക്കം തങ്ങളുടെ എംഎല്‍എ മാരെ അടര്‍ത്തിയെടുക്കുന്നതിനാണോ എന്ന് കോണ്‍ഗ്രസ്‌ ഭയക്കുകയും ചെയ്യുന്നു.

Trending News