Kerala PSC പരീക്ഷകൾ എല്ലാം മാറ്റിവെച്ചു, അടുത്ത് മൂന്ന് മാസത്തേക്ക് അഭിമുഖങ്ങളും ഉണ്ടാകില്ല

Kerala Public Sevice Commission (PSC) ഏപ്രിൽ മാസത്തിൽ ഇനി നടത്താനുള്ള എല്ലാ പരീക്ഷകളും മാറ്റിവെച്ചു. അടുത്ത മൂന്ന മാസത്തേക്കുള്ള അഭിമുഖവും സര്‍ട്ടിഫിക്കേറ്റ് പരിശോധനയും മാറ്റിവയ്ക്കാനും പി എസ് സി തീരുമാനിക്കുകയും ചെയ്യുകയായിരുന്നു.

Last Updated : Apr 19, 2021, 04:06 PM IST
  • PSC ഏപ്രിൽ മാസത്തിൽ ഇനി നടത്താനുള്ള എല്ലാ പരീക്ഷകളും മാറ്റിവെച്ചു
  • അടുത്ത മൂന്ന മാസത്തേക്കുള്ള അഭിമുഖവും സര്‍ട്ടിഫിക്കേറ്റ് പരിശോധനയും മാറ്റിവെച്ചു
  • നിലവിലെ കോവിഡ് രണ്ടാം വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് കമ്മീഷന്റെ തീരുമാനം.
  • പുതുക്കിയ തിയതി പിന്നീട് അറിയിക്കുമെന്ന് കമ്മീഷൻ
Kerala PSC പരീക്ഷകൾ എല്ലാം മാറ്റിവെച്ചു, അടുത്ത് മൂന്ന് മാസത്തേക്ക് അഭിമുഖങ്ങളും ഉണ്ടാകില്ല

Kerala Public Sevice Commission (PSC) ഏപ്രിൽ മാസത്തിൽ ഇനി നടത്താനുള്ള എല്ലാ പരീക്ഷകളും മാറ്റിവെച്ചു. അടുത്ത മൂന്ന മാസത്തേക്കുള്ള അഭിമുഖവും സര്‍ട്ടിഫിക്കേറ്റ് പരിശോധനയും മാറ്റിവയ്ക്കാനും പി എസ് സി തീരുമാനിക്കുകയും ചെയ്യുകയായിരുന്നു.

നിലവിലെ കോവിഡ് രണ്ടാം വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് കമ്മീഷന്റെ തീരുമാനം. പുതുക്കിയ തിയതി പിന്നീട് അറിയിക്കുമെന്നാണ് കമ്മീഷൻ പത്രകുറുപ്പിൽ അറിയിച്ചിരിക്കുന്നത്.

ALSO READ : Calicut University നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി വെച്ചു

നാളെ അസിസ്റ്റന്റ് പ്രൊഫസർ (ബിസിനസ് അഡ്മിനിസ്ട്രേഷൻ) തസ്തികയിലെ ഒഴിവിലേക്കുള്ള പരീക്ഷ  നാടത്താനിരിക്കെയാണ് പി എസ് സിയുടെ തീരുമാനം. 1046 അപേക്ഷകരുള്ള പരീക്ഷയിൽ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിൽ മാത്രമാണ് സെന്ററുള്ളത്. രാവിലെ 7.30ന് ആരംഭിക്കുന്ന പരീക്ഷയ്ക്ക് എത്തിച്ചേരുക എന്ന കാര്യം നിലവിലെ സാഹചര്യത്തിൽ പരീക്ഷാർഥികൾക്ക് വളരെ ബുദ്ധിമുട്ടേറിയതാണ്.

ALSO READ : Kerala University നാളെ മുതൽ നടത്താനിരുന്ന എല്ലാ പരീക്ഷകൾ മാറ്റിവെച്ചു

രാജ്യത്തിന്റെ കോവിഡ് വ്യാപനം അനിയന്ത്രണവിധേയമാകുന്ന സാഹചര്യത്തിൽ കഴിഞ്ഞ ദിവസം കേരളത്തിലെ വിവിധ യൂണിവേഴ്സിറ്റികളുടെ പരീക്ഷകളെല്ലാം മാറ്റിവെച്ചിരുന്നു. കേരള ഗവർണർ  ആരിഫ് മുഹമ്മദ് ഖാന്റെ നിർദേശത്തെ തുടർന്നാണ് കേരള, കാലിക്കറ്റ്, കെടിയു, കണ്ണൂർ സർവകലശാലകളുടെ പരീക്ഷകൾ മാറ്റിവെക്കാൻ തീരുമാനമായത്. എംപി ശശി തരൂരാൺ ഇക്കാര്യത്തിൽ ഗവർണറുടെ ശ്രദ്ധയിൽ കൊണ്ടുവന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

More Stories

Trending News