Rajasthan | രാജസ്ഥാനിൽ എല്ലാ മന്ത്രിമാരും രാജിവച്ചു; മന്ത്രിസഭാ പുനസം​ഘടന ഇന്ന്

വൈകുന്നേരം നാല് മണിക്കാണ് പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞ. ഇന്നലെ രാത്രിയാണ് മന്ത്രിമാർ രാജിക്കത്ത് മുഖ്യമന്ത്രി അശോക് ​ഗെലോട്ടിന് നൽകിയത്.

Written by - Zee Malayalam News Desk | Last Updated : Nov 21, 2021, 06:08 AM IST
  • സച്ചിന്‍ പൈലറ്റിനൊപ്പമുള്ളവരെ കൂടി ഉള്‍പ്പെടുത്തിയാകും ഇന്ന് മന്ത്രിസഭ പുനസംഘടിപ്പിക്കുക
  • ഗെലോട്ടിന്റെ ക്യാമ്പിൽ നിന്നുള്ള ആറ് പേരും സച്ചിൻ പൈലറ്റിന്റെ വിശ്വസ്തരായ നാല് പേരുമാകും മന്ത്രിസഭയിൽ ഇടം നേടുക
  • പുതിയ മുഖങ്ങളെ മന്ത്രിസഭയിൽ ഉൾപ്പെടുത്താൻ സാധ്യതയുണ്ട്
  • ഇന്നലെ രാത്രിയാണ് മന്ത്രിമാർ രാജിക്കത്ത് മുഖ്യമന്ത്രി അശോക് ​ഗെലോട്ടിന് നൽകിയത്
Rajasthan | രാജസ്ഥാനിൽ എല്ലാ മന്ത്രിമാരും രാജിവച്ചു; മന്ത്രിസഭാ പുനസം​ഘടന ഇന്ന്

ന്യൂഡൽഹി: രാജസ്ഥാനിൽ (Rajasthan) എല്ലാ മന്ത്രിമാരും രാജിവച്ചു. മന്ത്രിസഭാ പുനസംഘടനയ്ക്ക് (Cabinet reshuffle)  മുന്നോടിയായാണ് രാജി. മന്ത്രിസഭാ പുനസംഘടന ഇന്ന് നടക്കും. കോൺ​ഗ്രസ് പിസിസി യോ​ഗം ഇന്ന് ചേരും. വൈകുന്നേരം നാല് മണിക്കാണ് പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞ. ഇന്നലെ രാത്രിയാണ് മന്ത്രിമാർ രാജിക്കത്ത് മുഖ്യമന്ത്രി (Chief minister) അശോക് ​ഗെലോട്ടിന് നൽകിയത്.

സച്ചിന്‍ പൈലറ്റിനൊപ്പമുള്ളവരെ കൂടി ഉള്‍പ്പെടുത്തിയാകും ഇന്ന് മന്ത്രിസഭ പുനസംഘടിപ്പിക്കുക. ഗെലോട്ടിന്റെ ക്യാമ്പിൽ നിന്നുള്ള ആറ് പേരും സച്ചിൻ പൈലറ്റിന്റെ വിശ്വസ്തരായ നാല് പേരുമാകും മന്ത്രിസഭയിൽ ഇടം നേടുക. പുതിയ മുഖങ്ങളെ മന്ത്രിസഭയിൽ ഉൾപ്പെടുത്താൻ സാധ്യതയുണ്ട്.

ALSO READ: Varun Gandhi | കര്‍ഷകരുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണം, പ്രധാനമന്ത്രിക്ക് കത്തയച്ച് വരുണ്‍ഗാന്ധി

മഹേന്ദ്ര ജീത് സിംഗ് മാളവ്യ, ശകുന്തള റാവത്ത്, ഗോവിന്ദ് റാം മേഘ്‌വാൾ, മഹേഷ് ജോഷി, രാംലാൽ ജാട്ട് എന്നിവർ അശോക് ഗെലോട്ടിന്റെ ക്യാമ്പിലുള്ളവരിൽ ഉൾപ്പെടുന്നു. മറുവശത്ത് സച്ചിൻ പൈലറ്റുമായി അടുപ്പമുള്ള എംഎൽഎമാരായ മുരാരി ലാൽ മീണ, രമേഷ് മീണ, ബ്രിജേന്ദ്ര ഓല, ഹേമരം ചൗധരി എന്നിവരും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് വിവരങ്ങൾ.

മുഖ്യമന്ത്രിയുടെ വസതിയിൽ കോൺഗ്രസ് ജനറൽ സെക്രട്ടറി അജയ് മാക്കൻ അശോക് ഗെലോട്ടുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം രാജസ്ഥാനിലെ പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞാ ചടങ്ങ് ഞായറാഴ്ച വൈകിട്ട് നാല് മണിക്ക് ഗവർണറുടെ വസതിയിൽ നടക്കുമെന്ന് വാർത്താ ഏജൻസി എഎൻഐ റിപ്പോർട്ട് ചെയ്തു. സംസ്ഥാനത്തെ എംഎൽഎമാരുടെ എണ്ണം 200 ആണ്, അതനുസരിച്ച് മന്ത്രിസഭയിൽ പരമാവധി 30 അംഗങ്ങളെ ആകാം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News