ചീഫ് ജസ്റ്റിസിനെതിരായ ലൈംഗികാരോപണം: അന്വേഷണ സമിതിയില്‍ രമണയ്ക്ക് പകരം ഇന്ദു മല്‍ഹോത്ര

അന്വേഷണ സമിതിയില്‍ എന്‍.വി.രമണയെ ഉള്‍പ്പെടുത്തിയതിനുള്ള പരാതിക്കാരിയുടെ എതിര്‍പ്പിനെ തുടര്‍ന്നാണ് രമണ പിന്‍വാങ്ങിയത്.     

Last Updated : Apr 26, 2019, 08:04 AM IST
ചീഫ് ജസ്റ്റിസിനെതിരായ ലൈംഗികാരോപണം: അന്വേഷണ സമിതിയില്‍ രമണയ്ക്ക് പകരം ഇന്ദു മല്‍ഹോത്ര

ന്യൂഡല്‍ഹി: സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്ക്കെതിരെയുള്ള ലൈംഗികാരോപണ പരാതി അന്വേഷിക്കുന്ന സമിതിയില്‍ നിന്നും ജസ്റ്റിസ് എന്‍.വി.രമണ പിന്‍വാങ്ങിയ ഒഴിവിലേക്ക് ജസ്റ്റിസ് ഇന്ദു മല്‍ഹോത്രയെ ഉള്‍പ്പെടുത്തി.

അന്വേഷണ സമിതിയില്‍ എന്‍.വി.രമണയെ ഉള്‍പ്പെടുത്തിയതിനുള്ള പരാതിക്കാരിയുടെ എതിര്‍പ്പിനെ തുടര്‍ന്നാണ് രമണ പിന്‍വാങ്ങിയത്.   

ജസ്റ്റിസ് രമണ ചീഫ് ജസ്റ്റിസിന്റെ അടുത്ത കുടുംബ സുഹൃത്തായതിനാല്‍ തന്റെ സത്യവാങ്മൂലത്തിനും തെളിവുകള്‍ക്കും നീതിയുക്തമായ പരിഗണന ലഭിക്കില്ല എന്ന് ഭയപ്പെടുന്നതായും പാനലില്‍ കൂടുതല്‍ വനിതാ ജഡ്ജിമാരെ ഉള്‍പ്പെടുത്തണമെന്നും സുപ്രീം കോടതിക്ക് എഴുതിയ കത്തില്‍ പരാതിക്കാരി വ്യക്തമാക്കിയിരുന്നു.

ചീഫ് ജസ്റ്റിസ് ഒഴികെയുള്ള മുഴുവന്‍ സുപ്രീം കോടതി ജഡ്ജിമാരും യോഗം ചേര്‍ന്നാണ് കേസ് അന്വേഷിക്കുന്ന മൂന്നംഗ അന്വേഷണ സമിതിക്ക് രൂപം നല്‍കിയത്. ജസ്റ്റിസുമാരായ അരുണ്‍ മിശ്ര, രോഹിന്റണ്‍ നരിമാന്‍ എന്നിവരാണ് ബെഞ്ചിലെ മറ്റ് അംഗങ്ങള്‍.

Trending News