സ്ഥലവും തീയതിയും കുറിക്കൂ രാഹുലുമായി സംവാദത്തിന് തയ്യാറെന്ന് അമിത്ഷാ

പൗരത്വ നിയമ ഭേദഗതിയില്‍ നിലപാടിലുറച്ച് ആഭ്യന്തര മന്ത്രി അമിത് ഷാ.പൗരത്വ നിയമ ഭേദഗതി നടപ്പിലാക്കുമെന്നും അമിത് ഷാ വ്യക്തമാക്കി.അയല്‍ രാജ്യങ്ങളിലെ മത പീഡനം അനുഭവിക്കുന്നവരെ ചേര്‍ത്ത് പിടിക്കുന്നതാണ് നിയമമെന്നും അമിത് ഷാ പറഞ്ഞു.പാക്കിസ്ഥാനില്‍ ന്യുനപക്ഷങ്ങളെ കൊന്നൊടുക്കുകയാണെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു.

Last Updated : Jan 18, 2020, 09:03 PM IST
  • നിയമത്തിനെതിരെ സംസാരിക്കുന്നവരോട് ഒന്ന് മാത്രമേ ചോദിക്കാനുള്ളു. പാകിസ്താന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്താന്‍ എന്നിവിടങ്ങളില്‍ നിന്ന് വന്ന ദളിതര്‍ക്കെതിരെ നില്‍ക്കുന്നതില്‍ കൂടി നിങ്ങള്‍ക്ക് എന്ത് നേട്ടമാണ് ലഭിക്കുന്നത്. പൗരത്വ ഭേദഗതി നിയമത്തിനെ എതിര്‍ക്കുന്നവര്‍ ദളിത് വിരുദ്ധര്‍ കൂടിയാണ് അമിത് ഷാ പറഞ്ഞു.
സ്ഥലവും തീയതിയും കുറിക്കൂ രാഹുലുമായി സംവാദത്തിന് തയ്യാറെന്ന് അമിത്ഷാ

പൗരത്വ നിയമ ഭേദഗതിയില്‍ നിലപാടിലുറച്ച് ആഭ്യന്തര മന്ത്രി അമിത് ഷാ.പൗരത്വ നിയമ ഭേദഗതി നടപ്പിലാക്കുമെന്നും അമിത് ഷാ വ്യക്തമാക്കി.അയല്‍ രാജ്യങ്ങളിലെ മത പീഡനം അനുഭവിക്കുന്നവരെ ചേര്‍ത്ത് പിടിക്കുന്നതാണ് നിയമമെന്നും അമിത് ഷാ പറഞ്ഞു.പാക്കിസ്ഥാനില്‍ ന്യുനപക്ഷങ്ങളെ കൊന്നൊടുക്കുകയാണെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു.

അവിടെ 30 ശതമാനമായിരുന്ന ന്യൂനപക്ഷം ഇപ്പോള്‍ വെറും മൂന്ന്‍ ശതമാനമായി മാറിയെന്നും അമിത് ഷാ പറഞ്ഞു.പൗരത്വ നിയമഭേദഗതിയുമായി ബന്ധപെട്ട് കോണ്‍ഗ്രസ്‌ നേതാവ് രാഹുല്‍ ഗാന്ധിയുമായി സംവാദത്തിന് തയ്യാറാണെന്നും അമിത് ഷാ പറഞ്ഞു.സ്ഥലവും സമയവും രാഹുല്‍ ഗാന്ധിക്ക് തീരുമാനിക്കാമെന്നും കേന്ദ്ര പാര്‍ലമെന്‍ററികാര്യമന്ത്രി പ്രഹ്ലാദ് ജോഷി രാഹുലിന് മറുപടി തരുമെന്നും ആഭ്യന്തര മന്ത്രി പറഞ്ഞു.ജെഎന്‍യു വില്‍ മുഴങ്ങിയത് രാജ്യദ്രോഹ മുദ്രാവാക്യങ്ങളാണ് രാജ്യത്തെവിടെയും രാജ്യദ്രോഹ മുദ്രാവാക്യങ്ങള്‍ ഉയരാന്‍ അനുവദിക്കില്ലെന്നും അമിത് ഷാ വുക്തമാക്കി.

നിയമത്തിനെതിരെ സംസാരിക്കുന്നവരോട് ഒന്ന് മാത്രമേ ചോദിക്കാനുള്ളു. പാകിസ്താന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്താന്‍ എന്നിവിടങ്ങളില്‍ നിന്ന് വന്ന ദളിതര്‍ക്കെതിരെ നില്‍ക്കുന്നതില്‍ കൂടി നിങ്ങള്‍ക്ക് എന്ത് നേട്ടമാണ് ലഭിക്കുന്നത്. പൗരത്വ ഭേദഗതി നിയമത്തിനെ എതിര്‍ക്കുന്നവര്‍ ദളിത് വിരുദ്ധര്‍ കൂടിയാണ് അമിത് ഷാ പറഞ്ഞു.

കോണ്‍ഗ്രസ് രാജ്യത്തെ മതത്തിന്റെ അടിസ്ഥാനത്തില്‍ വിഭജിക്കാന്‍ ശ്രമിക്കുകയാണ്. കോണ്‍ഗ്രസ്, കമ്യൂണിസ്റ്റ് പാര്‍ട്ടി, മമതാ ബാനര്‍ജി, അരവിന്ദ് കെജ്‌രിവാള്‍.ജെഡിഎസ്, ബിഎസ്പി, സമാജ്‌വാദി പാര്‍ട്ടി എന്നിവര്‍ വോട്ടുബാങ്ക് രാഷ്ട്രീയമാണ് കളിക്കുന്നതെന്നും ബിജെപി അത്തരമൊരു പാര്‍ട്ടിയല്ലെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു.പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ച് ബിജെപി കര്‍ണ്ണാടകയിലെ ഹുബ്ബള്ളി യില്‍ സംഘടിപ്പിച്ച പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അമിത് ഷാ.

Trending News