ന്യൂഡൽഹി: ധനമന്ത്രി അരുണ്‍ ജയ്റ്റ്ലിക്ക് കിഡ്നി മാറ്റിവയ്ക്കൽ ശസ്ത്രക്രിയ ഇന്ന് നടക്കും. ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (എയിംസ്) ലാണു ശസ്ത്രക്രിയ. മന്ത്രി നടക്കുക. ഇന്നലെയാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
കിഡ്നിദാനത്തിനുള്ള നിയമ നടപടികളെല്ലാം പൂർത്തിയായതായി ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.
65 കാരനായ ജയ്റ്റ്ലി അസുഖം മൂലം തിങ്കളാഴ്ച മുതൽ ഓഫീസിൽ എത്തിയിരുന്നില്ല. പ്രധാനപ്പെട്ട ഫയലുകള്‍ വീട്ടിലിരുന്നാണ് കൈകാര്യം ചെയ്തിരുന്നത്. രാജ്യസഭയിലേയ്ക്കു വീണ്ടും തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹത്തിന് ഇതുവരെ സത്യപ്രതിജ്ഞ ചെയ്യാനും സാധിച്ചില്ല. കൂടാതെ പത്താമത് ഇന്ത്യാ-യുകെ എക്കണോമിക് ആന്റ് ഫിനാൻഷ്യൽ ഡയലോഗിലും അദ്ദേഹം പങ്കെടുക്കില്ല. സന്ദർശനം റദ്ദാക്കിയതായി മന്ത്രാലയ വക്താവ് അറിയിച്ചിരുന്നു.
ഇതിനു മുന്‍പ് അദ്ദേഹത്തിന് ഹൃദയ ശസ്ത്രക്രിയയും ദുർമേദസ് കുറയ്ക്കാനുള്ള ബേരിയാടിക് സർജറിയും നടത്തിയിട്ടുണ്ട്.
അപ്പോളോ ഹോസ്പിറ്റലിലെ നെഫ്രോളജിസ്റ്റും കുടുംബ സുഹൃത്തുമായ ഡോ. സന്ദീപ് ഗുലേറിയയാണ് ശസ്ത്രക്രിയയ്ക്കു നേതൃത്വം നൽകുക.