ന്യൂഡല്‍ഹി: പുതിയ രൂപത്തിലുള്ള 1000 രൂപ നോട്ടുകള്‍ ഉടന്‍ ഇറക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍. എല്ലാ തീരുമാനങ്ങളും സമവായത്തിന്‍റെ അടിസ്ഥാനത്തിലാണെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞു.ന്യൂഡല്‍ഹിയില്‍ നടന്ന എക്കണോമിക്ക് എഡിറ്റേഴ്‌സസ് കോണ്‍ഫറസില്‍ സാമ്പത്തിക നടപടികളെകുറിച്ച് സംസാരിക്കുകയായിരുന്നു അരുണ്‍ ജെയ്റ്റലി.
പുതിയ നോട്ടുകള്‍ക്കായുള്ള നടപടികള്‍ കഴിഞ്ഞ ഏതാനും മാസങ്ങളായി നടന്നുവരികയായിരുന്നു എന്നും ആര്‍.ബി.ഐയിലെ മൂന്ന് ഉദ്യോഗസ്ഥര്‍ മാത്രമാണ് ഇതില്‍ ഉള്‍പ്പെട്ടിരുന്നതെന്നും ധനകാര്യ സെക്രട്ടറി ശക്തികാന്ത ദാസ് വെളിപ്പെടുത്തി. . പുതിയ രൂപത്തിലും നിറത്തിലുമാകും 1000 രൂപ പുറത്തിറക്കുക എന്നും ശക്‌തികാന്ത ദാസ് ഇകൂട്ടിച്ചേര്‍ത്തു. പുതിയ സീരീസിലുള്ള നോട്ടുകൾ ബാങ്കുകളിൽ എത്തിക്കുമെന്നും ദാസ് അറിയിച്ചു
കേന്ദ്രസര്‍ക്കാര്‍ നടപടികള്‍ ചെറുകിടകച്ചവടങ്ങളെ സാരമായി ബാധിക്കും. വെളിപ്പെടുത്താത്ത വലിയ തുക കൈയില്‍ സൂക്ഷിച്ചിരിക്കുന്നവര്‍ പ്രതിസന്ധിയിലാകും.പുതിയ നോട്ടുക്കുള്ള നടപടികള്‍ കഴിഞ്ഞ ഏതാനും മാസങ്ങളായി നടന്നുവരികയായിരുന്നു. ആര്‍.ബി.ഐ യിലെ മൂന്ന് ഉദ്യോഗസ്ഥര്‍ മാത്രമാണ് ഇതില്‍ ഉള്‍പ്പെട്ടിട്ടുള്ളത് ധനകാര്യ സെക്രട്ടറി ശക്തികാന്ത ദാസ് വെളിപ്പെടുത്തി.
പുതിയ1000 രൂപാ നോട്ട് വൈകാതെ പുറത്തിറങ്ങും. 1000 രൂപയുടെ നോട്ട് ലഭ്യമാക്കാത്തതിൽ കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ളവർ നേരത്തെ വിമർശനം ഉന്നയിച്ചിരുന്നു.
അതേസമയം, നോട്ടുകള്‍ മാറ്റിവാങ്ങാന്‍ രാജ്യത്തെ മുഴുവന്‍ ബാങ്കുകളിലും ഇന്ന് വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. ഡല്‍ഹിയിലെ ബാങ്കുകളില്‍ സുരക്ഷ ഏര്‍പ്പെടുത്തുന്നതിന് മൂവായിരത്തോളം വരുന്ന പോലീസ്, അര്‍ദ്ധ സൈനിക, ദ്രുതകര്‍മ്മസേന സംഘങ്ങളെയാണ് വിന്യസിച്ചിരിക്കുന്നത്.