Viral Video: അമ്മയാണ് ആദ്യ ഗുരു, കുട്ടിയെ നടക്കാൻ പഠിപ്പിക്കുന്ന ആന

Viral Video Today: ആനകളുടെ വീഡിയോകൾ എല്ലാവർക്കും ഇഷ്ടപ്പെടുന്ന വീഡിയോയാണ്, ആനക്കുട്ടികളുടെ കളിയും ആളുകൾക്ക് ഇഷ്ടമാണ്

Written by - Zee Malayalam News Desk | Last Updated : Mar 24, 2023, 03:34 PM IST
  • കുസൃതി കാണിക്കുന്ന ഇത്തരം ആനക്കുട്ടികളുടെ വീഡിയോകൾ ഇന്റർനെറ്റിൽ പലപ്പോഴും വൈറലുമാകാറുണ്ട്
  • ജനിച്ച് മണിക്കൂറുകൾക്കുള്ളിൽ ആന നടക്കാൻ പഠിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ ഹിറ്റാവുകയാണ്
  • ആഫ്രിക്കൻ ആനകളാണ് വീഡിയോയിലുള്ളത്
Viral Video: അമ്മയാണ് ആദ്യ ഗുരു, കുട്ടിയെ നടക്കാൻ പഠിപ്പിക്കുന്ന ആന

ആനകളും കുരങ്ങുകളും ഡോൾഫിനുകളും അസാധാരണമായ ബുദ്ധിശക്തിയുള്ള ജീവികളാണ്. ഇവ മറ്റെല്ലാ മൃഗങ്ങളിൽ നിന്നും വളരെ വ്യത്യസ്തമാണെന്ന് ജന്തുശാസ്ത്രജ്ഞർ പറയുന്നു. നമ്മളെപ്പോലെ ആനകൾക്കും മറ്റുള്ളവരുടെ വികാരങ്ങൾ ചിന്തിക്കാനും അനുഭവിക്കാനും മനസ്സിലാക്കാനും കഴിവുണ്ട്.. ആനക്കുട്ടികൾ കാണാൻ ഒരു സന്തോഷമാണ്. ഉറങ്ങുമ്പോഴും കുളിക്കുമ്പോഴും ഭക്ഷണം കഴിക്കുമ്പോഴും കളിക്കുമ്പോഴും അവരുടെ പെരുമാറ്റം വളരെ മനോഹരമാണ്.

ആനക്കുട്ടികളുടെ ചില തമാശകൾ  കണ്ടിരിക്കാൻ നല്ലതാണ്. കുസൃതി കാണിക്കുന്ന ഇത്തരം ആനക്കുട്ടികളുടെ വീഡിയോകൾ ഇന്റർനെറ്റിൽ പലപ്പോഴും വൈറലുമാകാറുണ്ട്. ഇപ്പോഴിതാ ജനിച്ച് മണിക്കൂറുകൾക്കുള്ളിൽ ആന നടക്കാൻ പഠിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ ഹിറ്റാവുകയാണ്. അമ്മ ആനയാണ് കുട്ടിയെ നടക്കാൻ പഠിപ്പിക്കുന്നത്. ആഫ്രിക്കൻ ആനകളാണ് വീഡിയോയിലുള്ളത്.

 

ഭൂമിയിലെ ഏറ്റവും വലിയ മൃഗമാണ് ആന. ജനിക്കുമ്പോൾ ആനയ്ക്ക് ശരാശരി 200 പൗണ്ട് തൂക്കമുണ്ട്. ഇത് 30 നവജാത ശിശുക്കളുടെ ഭാരത്തിന് തുല്യമാണ്. ഈ വീഡിയോ കണ്ട സോഷ്യൽ മീഡിയ ഉപയോക്താക്കൾ ഇത് അതിശയിപ്പിക്കുന്നതായി അഭിപ്രായപ്പെടുന്നു. Latest Sightings - Cute & Cuddly അക്കൗണ്ട് ആണ് ഈ വൈറൽ വീഡിയോ പങ്കിട്ടത്. ഈ വീഡിയോ ഇതിനകം 508K ആളുകൾ കണ്ടു. നിരവധി പേരാണ് വീഡിയോക്ക് താഴെ തങ്ങളുടെ കമൻറ് പങ്ക് വെച്ചത്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News