Bajrang Dal Activist Murder: ശിവമോഗ കൊലപാതകത്തില്‍ 8 പേര്‍ അറസ്റ്റില്‍, ഉഡുപ്പിയിൽ ദ്രുതകർമ സേനയെ വിന്യസിച്ചു

Written by - Zee Malayalam News Desk | Last Updated : Feb 23, 2022, 02:07 PM IST
  • ബജ്‌റംഗദള്‍ പ്രവര്‍ത്തകന്‍ ഹര്‍ഷ കുത്തേറ്റു മരിച്ച സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ 8 പേര്‍ അറസ്റ്റില്‍
  • ഉഡുപ്പിയിൽ ദ്രുതകർമ സേനയെ വിന്യസിക്കുകയും സെൻസിറ്റീവ് മേഖലകളിൽ പോലീസ് സാന്നിധ്യം വർദ്ധിപ്പിക്കുകയും ചെയ്തതായി സംസ്ഥാന ആഭ്യന്തര മന്ത്രി അറിയിച്ചു
Bajrang Dal Activist Murder: ശിവമോഗ കൊലപാതകത്തില്‍  8 പേര്‍ അറസ്റ്റില്‍,  ഉഡുപ്പിയിൽ ദ്രുതകർമ സേനയെ വിന്യസിച്ചു

Bajrang Dal Activist Murder: ബജ്‌റംഗദള്‍  പ്രവര്‍ത്തകന്‍  ഹര്‍ഷ കുത്തേറ്റു മരിച്ച സംഭവവുമായി ബന്ധപ്പെട്ട്  ഇതുവരെ 8 പേര്‍ അറസ്റ്റി ലായതായി സംസ്ഥാന ആഭ്യന്തര മന്ത്രി  അരഗ ജ്ഞാനേന്ദ്ര.

ശിവമോഗയിൽ  ബജ്‌റംഗദള്‍ പ്രവർത്തകന്‍റെ  കൊലപാതകത്തെത്തുടർന്ന് ഉഡുപ്പിയിൽ ദ്രുതകർമ സേനയെ  (RAF)വിന്യസിക്കുകയും സെൻസിറ്റീവ് മേഖലകളിൽ പോലീസ് സാന്നിധ്യം വർദ്ധിപ്പിക്കുകയും  ചെയ്തതായി അദ്ദേഹം പറഞ്ഞു. 

"കൊലപാതകവുമായി ബന്ധപ്പെട്ട് ഇതുവരെ 8 പേരെയാണ് അറസ്റ്റ് ചെയ്തിരിയ്ക്കുന്നത്.  സംശയാസ്പദമായി പിടികൂടിയവരെ ചോദ്യം ചെയ്തു വരികയാണ്‌. പോലീസ് എല്ലാ തലത്തിലും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.  2 എഡിജിപിമാർ ഉൾപ്പെടെയുള്ള മുതിർന്ന ഉദ്യോഗസ്ഥരും പോലീസ് സേനയും അന്വേഷണം നടത്തുകയാണ്",  ഹർഷയുടെ മരണവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് മറുപടി പറയവേ കർണാടക ആഭ്യന്തരമന്ത്രി പറഞ്ഞു.

Also Read: Shivamogga Youth Murder: ഇത് ഭീകരതയുടെ കേരള മോഡൽ..., പ്രതികരണവുമായി BJP നേതാവ് തേജസ്വി സൂര്യ

സംസ്ഥാനത്തെ സ്ഥിതിഗതികളെക്കുറിച്ച് സംസാരിച്ച അദ്ദേഹം , കാര്യങ്ങള്‍  ഇപ്പോള്‍ നിയന്ത്രണത്തിലാണ് എന്നും ശിവമോഗയിൽ സമാധാനം പുനഃസ്ഥാപിച്ചതായും പറഞ്ഞു. ഈ ഘട്ടത്തിൽ ആവശ്യമായ നടപടികളാണ് പോലീസ് സ്വീകരിക്കുന്നത്. ആരെയും സംരക്ഷിക്കുന്ന പ്രശ്നമില്ല, സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടിയെടുക്കുമെന്നും മന്ത്രി പറഞു.

അതേസമയം,  CRPC article 144 വെള്ളിയാഴ്ച രാവിലെ വരെ, അതായത്  രണ്ടു  ദിവസം കൂടി   നീട്ടിയതായി ജില്ലാ ഡെപ്യൂട്ടി കമ്മീഷണർ സെൽവമണി ആർ അറിയിച്ചു. 

ഞായറാഴ്ച രാത്രിയാണ് ശിവമോഗയിൽ ബജ്‌റംഗ്ദൾ പ്രവർത്തകൻ ഹർഷ കൊല്ലപ്പെട്ടത്. സംഭവത്തെ തുടർന്ന് നഗരത്തിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
 
ഞായറാഴ്ച രാത്രിയാണ്  ബജ്‌റംഗദള്‍  പ്രവര്‍ത്തകന്‍  ഹര്‍ഷ കുത്തേറ്റു മരിച്ചത്. സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് നിരോധനത്തെ അനുകൂലിച്ച് സോഷ്യല്‍ മീഡിയയിലൂടെ പ്രതികരിച്ചതാണ് കൊലപാതകത്തിന് കാരണമായത് എന്നാണ്  സൂചന.     

ഹര്‍ഷയുടെ കൊലപാതകം ശിവമോഗയിൽ  സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചിരുന്നു.  മുൻകരുതൽ നടപടിയുടെ ഭാഗമായി ജില്ലയിൽ  144 പ്രഖ്യാപിക്കുകയും  ജില്ലയിലെ  സ്‌കൂളുകൾക്കും കോളേജുകൾക്കും  അവധി നല്‍കുകയും ചെയ്തിരുന്നു.  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

 

Trending News