ചന്ദ്രശേഖര്‍ ആസാദ് വീണ്ടും ജുമാമസ്ജിദില്‍

കടുത്ത ഉപാധികളോടെ ഡല്‍ഹി കോടതി ജാമ്യം അനുവദിച്ച  ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ് വീണ്ടും ജുമാമസ്ജിദില്‍ എത്തി.ജുമാമസ്ജിദിന്റെ പടികളിലിരുന്ന് അദ്ദേഹം വീണ്ടും ഭരണഘടനയുടെ ആമുഖം വായിച്ചു.

Updated: Jan 17, 2020, 07:04 PM IST
ചന്ദ്രശേഖര്‍ ആസാദ് വീണ്ടും ജുമാമസ്ജിദില്‍

കടുത്ത ഉപാധികളോടെ ഡല്‍ഹി കോടതി ജാമ്യം അനുവദിച്ച  ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ് വീണ്ടും ജുമാമസ്ജിദില്‍ എത്തി.ജുമാമസ്ജിദിന്റെ പടികളിലിരുന്ന് അദ്ദേഹം വീണ്ടും ഭരണഘടനയുടെ ആമുഖം വായിച്ചു.

ഒരിക്കലും പിന്നോട്ടില്ലെന്നും പൗരത്വ നിയമ ഭേദഗതി പിന്‍വലിക്കുന്നതുവരെ പോരാടുമെന്നും ആസാദ് പറഞ്ഞു. ”ഭരണഘടനയുടെ ആമുഖം വായിച്ചതിനാണ് തന്നെ അറസ്റ്റ് ചെയ്തത്. ഇന്ന് രാജ്യത്ത് ഭരണഘടന പോലും വായിക്കാന്‍ കഴിയാത്ത സാഹചര്യമാണോ നിലവിലുള്ളത്. പോരാട്ടം തുടരും. 

ഏത് തരത്തിലുള്ള നടപടിയുണ്ടായാലും പിന്നോട്ടില്ല. നിയമം പിന്‍വലിക്കുന്നതുവരെ പോരാട്ടം തുടരാനാണ് തീരുമാനം”- ചന്ദ്രശേഖര്‍ ആസാദ് പറഞ്ഞു.ജാമ്യം ലഭിച്ച ശേഷം 24 മണിക്കൂര്‍ കഴിഞ്ഞാണ് ആസാദിന് ജയിലില്‍ നിന്നും പുറത്തിറങ്ങാന്‍ കഴിഞ്ഞത്.

പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധത്തില്‍ പങ്കെടുത്തതിന് അറെസ്റ്റിലായ ചന്ദ്രശേഖര്‍ ആസാദിന് ഒരുമാസത്തേക്ക് ഡല്‍ഹിയില്‍ പ്രവേശിക്കരുതെന്ന നിബന്ധനയോടെയാണ് കോടതി ജാമ്യം അനുവദിച്ചത്.ഒരു മാസത്തേക്ക് ഡല്‍ഹിയില്‍ പ്രവേശിക്കരുതെന്ന ഉത്തരവില്‍ ഇളവ് ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും ആസാദ് പറഞ്ഞു.