ന്യൂഡൽഹി: രാഹുൽ ഗാന്ധിക്കെതിരെ വ്യാജ വീഡിയോ ചമച്ചുവെന്ന കുറ്റത്തിൽ സീ ന്യൂസ് അവതാരകൻ രോഹിത് രഞ്ജൻറെ അറസ്റ്റ് തടഞ്ഞ് സുപ്രീം കോടതി. അറസ്റ്റിനെതിരെയുള്ള രോഹിത്തിൻറെ ഹർജി പരിഗണിക്കുകയായിരുന്നു കോടതി.
ജൂലൈ അഞ്ചിനാണ് രാഹുൽ ഗാന്ധിക്കെതിര വ്യാജ വീഡിയോ ചമച്ചെന്ന പേരിൽ രോഹിത് രഞ്ജനെ അറസ്റ്റ് ചെയ്യാനായി ഛത്തീസ്ഗഡ് പോലീസ് അദ്ദേഹത്തിൻറെ ഗാസിയാബാദിലെ വീട്ടിൽ എത്തിയത്. മഫ്ടിയിലെത്തിയെ പോലീസുകാരെ പ്രധാന കവാടത്തിൽ സുരക്ഷാ ഉദ്യോഗസ്ഥർ തടഞ്ഞിരുന്നു. പോലീസുകാർ ഐഡി കാർഡും കാണിച്ചിരുന്നില്ലെന്നും ആക്ഷേപമുണ്ട്.
യുപി പോലിസിനെ അറിയിക്കാതെ നടത്തിയ ഛത്തീസ്ഗഡ് പോലീസിൻറെ നീക്കമാണ് സുപ്രീം കോടതി ഉത്തരവോടെ പാളിയത്. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ കേരള സന്ദര്‍ശനവുമായി ബന്ധപ്പെട്ട വാര്‍ത്ത വളച്ചൊടിച്ചു എന്നാണ് കോൺഗ്രസ്സ് രോഹിത് രഞ്ജനെതിരെ ഉന്നയിക്കുന്ന ആരോപണം.കേരളത്തില്‍ രാഹുല്‍ ഗാന്ധിയുടെ ഓഫീസ് SFI പ്രവര്‍ത്തകര്‍ തകര്‍ത്ത വിഷയത്തില്‍ രാഹുല്‍ ഗാന്ധി നല്‍കിയ പ്രതികരണം ഉദയ്പൂര്‍ സംഭവുമായി ബന്ധപ്പെടുത്തിയ വാര്‍ത്തക്കെതിരെയായിരുന്നു ആരോപണം വന്നിരുന്നു. എന്നാല്‍, പിന്നീട് ചാനല്‍ ഈ വാര്‍ത്ത പിന്‍വലിയ്ക്കുകയും ചെയ്തിരുന്നു.
updating......
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...