Bihar Hooch Tragedy: ബീഹാറില്‍ വീണ്ടും വിഷ മദ്യ ദുരന്തം, 20 പേർ മരിച്ചു, സര്‍ക്കാരിനെ കടന്നാക്രമിച്ച് BJP

Bihar Hooch Tragedy: സംഭവം സംബന്ധിച്ച വിവരം നല്‍കിയ പൊലീസ്, സ്ഥലത്തെ പ്രാദേശിക മദ്യഷാപ്പുകളില്‍ മരിച്ചവരില്‍ ചിലര്‍ രാത്രി വൈകും വരെ  മദ്യം കഴിച്ചുവെന്നും വീട്ടില്‍ എത്തിയതോടെ ഇവര്‍ക്ക് അസുഖം ബാധിച്ചതായും പറയുന്നു.

Written by - Zee Malayalam News Desk | Last Updated : Dec 14, 2022, 04:23 PM IST
  • സംഭവത്തില്‍ നിതീഷ് സര്‍ക്കാരിനെ കടന്നക്രമിയ്ക്കുകയാണ് BJP. സര്‍ക്കാരിനെതിരെ ബിജെപി എംഎൽഎമാർ നിയമസഭയ്ക്ക് പുറത്ത് പ്രതിഷേധിച്ചു.
Bihar Hooch Tragedy: ബീഹാറില്‍ വീണ്ടും വിഷ മദ്യ ദുരന്തം, 20 പേർ മരിച്ചു, സര്‍ക്കാരിനെ കടന്നാക്രമിച്ച് BJP

Patna: ബീഹാറില്‍ വീണ്ടും വിഷ മദ്യ ദുരന്തം, വ്യാജമദ്യം കഴിച്ച് 20 പേർ മരിച്ചു. 5 പേരുടെ നില അതീവ ഗുരുതരമാണ് എന്നാണ് റിപ്പോര്‍ട്ട്. ബീഹാറിലെ ഛപ്രയിലാണ് സംഭവം. 

സംഭവം സംബന്ധിച്ച വിവരം നല്‍കിയ പൊലീസ്, സ്ഥലത്തെ പ്രാദേശിക മദ്യഷാപ്പുകളില്‍ മരിച്ചവരില്‍ ചിലര്‍ രാത്രി വൈകും വരെ  മദ്യം കഴിച്ചുവെന്നും വീട്ടില്‍ എത്തിയതോടെ ഇവര്‍ക്ക് അസുഖം ബാധിച്ചതായും പറയുന്നു. 

Also Read:   Acid Attack in Delhi: ഡല്‍ഹിയില്‍ 17കാരിയ്ക്ക് നേരെ ആസിഡ് ആക്രമണം, ഞെട്ടിക്കുന്ന വീഡിയോ പുറത്ത്
 
അതേസമയം, സംഭവത്തില്‍ നിതീഷ് സര്‍ക്കാരിനെ കടന്നക്രമിയ്ക്കുകയാണ് BJP. സര്‍ക്കാരിനെതിരെ ബിജെപി എംഎൽഎമാർ നിയമസഭയ്ക്ക് പുറത്ത് പ്രതിഷേധിച്ചു. ഇത്തരം ദുരന്തങ്ങള്‍ക്ക് കാരണം പൊലീസിന്‍റെയും കള്ളക്കടത്തുകാരുടെയും അവിശുദ്ധ കൂട്ടുകെട്ടാണെന്ന്  മുൻ ഉപമുഖ്യമന്ത്രി തർകിഷോർ പ്രസാദ് പറഞ്ഞു. സംസ്ഥാനത്ത് നടപ്പാക്കിയ മദ്യ നിരോധനം തികഞ്ഞ പരാജയമായിരുന്നു എന്നദ്ദേഹം പറഞ്ഞു.  
 
എന്നാല്‍, സ്വതവേ ശാന്ത പ്രിയനായ മുഖ്യമന്ത്രിയുടെ മറ്റൊരു രൂപമാണ് ഇന്ന് സഭയില്‍ അംഗങ്ങള്‍ കണ്ടത്.  അന്ന് നിങ്ങള്‍ മദ്യ നിരോധനത്തെ അനുകൂലിച്ചു, ഇന്ന് നിങ്ങള്‍ക്ക് എന്ത്പറ്റി? നിങ്ങളും മദ്യപാനികളായി മാറിയോ? BJP നേതാക്കളോട് അദ്ദേഹം ചോദിച്ചു.

അതേസമയം, വിഷ മദ്യ ദുരന്തത്തില്‍ മരണസംഖ്യ ഉയർന്നേക്കുമെന്നാണ് റിപ്പോര്‍ട്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 
 

Trending News