)
ന്യൂഡൽഹി: സ്കൂളുകൾക്ക് പിന്നാലെ ഡൽഹിയിലെ രണ്ട് ആശുപത്രികളിലും വിമാനത്താവളത്തിലും ബോംബ് ഭീഷണി. ബുരാരി സർക്കാർ ആശുപത്രിയിലും സഞ്ജയ് ഗാന്ധി ആശുപത്രിയിലുമാണ് ബോംബ് ഭീഷണിയുള്ളത്. ഇതേ തുടർന്ന് ആശുപത്രികളിലും വിമാനത്താവളത്തിലും സുരക്ഷ ശക്തമാക്കി. ഇ മെയിൽ വഴിയാണ് ഭീഷണി സന്ദേശം വന്നിരിക്കുന്നത്. ആശുപത്രികളിലും ഡൽഹി ഇന്ദിരാഗാന്ധി വിമാനത്താവളത്തിലും പരിശോധന നടക്കുകയാണ്.
റിപ്പോർട്ട് അനുസരിച്ച് ഉച്ച കഴിഞ്ഞ് 3 മണിയോടെയാണ് ബുരാരി ആശുപത്രിയിലും സഞ്ജയ് ഗാന്ധി ആശുപത്രിയിലും ഭീഷണി സന്ദേശം എത്തിയത്. വൈകിട്ട് 6 മണിയോടെയാണ് വിമാനത്താവളത്തിന്റെ അധികൃതർക്ക് ഭീഷണി സന്ദേശം വന്നത്. മറ്റ് പത്തോളം ആശുപത്രികളിലും ഭീഷണി സന്ദേശം വന്നതായാണ് റിപ്പോർട്ട്.
അതേസമയം കഴിഞ്ഞ ദിവസം ഡൽഹിയിലെ സ്കൂളുകളിൽ ബോംബ് ഭീഷണി സന്ദേശം എത്തുകയും പിന്നീട് നടത്തിയ പരിശോധനയിൽ അത് വ്യാജമാണെന്ന് കണ്ടെത്തുകയും ചെയ്തിരുന്നു. നൂറിലധികം സ്കൂളുകൾക്ക് ഭീഷണി സന്ദേശം എത്തിയിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.