മുംബൈ: നായയും പൂച്ചയുമൊന്നും അടിസ്ഥാനപരമായി മനുഷ്യരല്ലെന്ന് മുംബൈ ഹൈക്കോടതി . വാഹനമിടിച്ച് തെരുവുനായ കൊല്ലപ്പെട്ട സംഭവത്തിൽ വിദ്യാർഥിക്കെതിരെ രജിസ്റ്റർ ചെയ്ത FIR റദ്ദാക്കിക്കൊണ്ടാണ് പ്രതികരണം . ഇന്ത്യൻ ശിക്ഷാ നിയമം 279,337 എന്നീ വകുപ്പുകൾ പ്രകാരമായിരുന്നു കേസെടുത്തത് .
എന്നാൽ അശ്രദ്ധമായി വാഹനമോടിച്ച് തെരുവുനായ കൊല്ലപ്പെട്ട സംഭവത്തിൽ ഒരാൾക്കെതിരെ കേസെടുക്കാൻ കഴിയില്ലെന്ന് വിലയിരുത്തിയാണ് കോടതി എഫ്ഐആർ റദ്ദാക്കിയത് . വ്യക്തിക്കോ സ്വത്തിനോ നഷ്ടവും നാശവും വരുത്തിയതുമായി ബന്ധപ്പെട്ട ഐപിസി സെക്ഷൻ 429 പ്രയോഗിച്ചതിനെയും ഹൈക്കോടതി ചോദ്യം ചെയ്തു . ഫുഡ് ടെലിവറി ബോയിയായി പാർട്ട് ടൈം ജോലി ചെയ്യുന്ന എഞ്ചിനീയറിംഗ് വിദ്യാർഥിയായ 20കാരനെതിരെയാണ് കേസ് എടുത്തത് . അനാവശ്യമായി കേസെടുത്തതിന് ഉത്തരവാദികളായ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ ശമ്പളത്തിൽ നിന്ന് ഈടാക്കി വിദ്യാർത്ഥിക്ക് 20,000 രൂപ ചെലവ് നൽകാനും സർക്കാരിനോട് കോടതി നിർദേശിച്ചു .
2020 ഏപ്രിൽ 11നാണ് കേസിന് ആസ്പദമായ സംഭവമുണ്ടായത്. വിദ്യാർത്ഥി ബൈക്കിൽ സഞ്ചരിക്കുമ്പോൾ റോഡ് മുറിച്ചുകടക്കുകയായിരുന്ന തെരുവ് നായയെ അബദ്ധത്തിൽ ഇടിക്കുകയായിരുന്നു . തുടർന്നാണ് നായ പ്രേമിയുടെ പരാതിയിൽ കേസ് എടുത്തത് . മോട്ടോർ വാഹന നിയമത്തിലെ ഐപിസി സെക്ഷൻ 279,337,429,184 മൃഗങ്ങളോടുള്ള ക്രൂരത തടയൽ നിയമം എന്നിവ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തത് . വകുപ്പുകൾ ചോദ്യം ചെയ്താണ് വിദ്യാർഥി കോടതിയെ സമീപിച്ചത് .
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...