ന്യൂഡല്‍ഹി: രാജ്യത്തെ വിവിധ ബിസിനസ് സ്‌കൂളുകളിലേക്കുള്ള പ്രവേശനത്തിന് ഐഐഎം ബംഗളൂരു നടത്തുന്ന കോമണ്‍ അഡ്മിഷന്‍ ടെസ്റ്റ് നവംബര്‍ 27ന്. ജൂലൈ 31ന് ഇതുസംബന്ധിച്ച് വിജ്ഞാപനം ഇറക്കുമെന്ന് ക്യാറ്റ് കണ്‍വീനര്‍ പ്രൊഫ. ആഷിസ് മിശ്ര അറിയിച്ചു.
ഓഗസ്റ്റിന് ഒന്ന് മുതല്‍ ഔദ്യോഗിക വെബ്‌സൈറ്റ് വഴി വിവരങ്ങള്‍ അറിയാം. പരീക്ഷ, അഡ്മിറ്റ് കാര്‍ഡ് അടക്കമുള്ള വിവരങ്ങള്‍ പ്രസിദ്ധീകരിക്കും. ഓഗസ്റ്റ് മൂന്ന് മുതല്‍ അപേക്ഷിക്കാന്‍ കഴിയുന്ന വിധമാണ് നടപടികള്‍ പുരോഗമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. iimcat.ac.in എന്ന വെബ്‌സൈറ്റ് വഴിയാണ് വിദ്യാര്‍ഥികള്‍ അപേക്ഷിക്കേണ്ടത്.
2200 രൂപയാണ് അപേക്ഷാഫീസ്. പട്ടികജാതി, പട്ടികവര്‍ഗ വിഭാഗത്തിനും മറ്റു സംവരണ വിഭാഗങ്ങള്‍ക്കും ഫീസില്‍ ഇളവുണ്ട്. വായനയിലെ അവഗാഹം, ലോജിക്കല്‍ റീസണിങ്, തുടങ്ങി വിദ്യാര്‍ഥികളുടെ വിവിധ മേഖലകളിലെ കഴിവുകള്‍ വിലയിരുത്തുന്നതാണ് പരീക്ഷ. രാജ്യമൊട്ടാകെ 158 സെന്ററുകളിലായാണ് പരീക്ഷ നടക്കുക. 50 ശതമാനം മാര്‍ക്കോടെയുള്ള ബിരുദമാണ് പരീക്ഷ എഴുതുന്നതിനുള്ള യോഗ്യത.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...