Kolkata murder: മുൻ പ്രിൻസിപ്പലിന്റെ മൊഴികളിൽ വൈരുധ്യം; നുണ പരിശോധന നടത്തും

മൊഴികളില്‍ പൊരുത്ത കേടുകളുണ്ടെന്നും അതിനാല്‍ നുണ പരിശോധന നടത്തുമെന്നും സിബിഐ പറഞ്ഞതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

Written by - Zee Malayalam News Desk | Last Updated : Aug 21, 2024, 04:30 PM IST
  • കേസിൽ സന്ദീപ് ഘോഷിനെ ദിവസങ്ങളായി ചോദ്യം ചെയ്യുകയാണ്
  • മൊഴികളില്‍ പൊരുത്ത കേടുകളുണ്ടെന്ന് സിബിഐ
  • സന്ദീപ് ക്ലെയിം ചെയ്യാത്ത മൃതദേഹങ്ങൾ വിറ്റെന്ന് സഹ പ്രവർത്തകൻ
Kolkata murder: മുൻ പ്രിൻസിപ്പലിന്റെ മൊഴികളിൽ വൈരുധ്യം; നുണ പരിശോധന നടത്തും

കൊൽക്കത്ത: ആര്‍.ജി.കാര്‍ മെഡിക്കല്‍ കോളേജിലെ വനിതാ ഡോക്ടറുടെ കൊലപാതകവുമായി ബന്ധപ്പെട്ട് മുന്‍ പ്രിന്‍സിപ്പല്‍ ഡോ. സന്ദീപ് ഘോഷിനെ നുണ പരിശോധന നടത്തും. സന്ദീപ് ഘോഷിന്റെ മൊഴികളില്‍ പൊരുത്ത കേടുകളുണ്ടെന്നും അതിനാല്‍ നുണ പരിശോധന നടത്തുമെന്നും സിബിഐ പറഞ്ഞതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

കേസിൽ സന്ദീപ് ഘോഷിനെ ദിവസങ്ങളായി ചോദ്യം ചെയ്യുകയാണ്. 'ഘോഷിന്റെ ഉത്തരങ്ങള്‍ വീണ്ടും ഉറപ്പിക്കേണ്ടതുണ്ട്. ചില ഉത്തരങ്ങളില്‍ വൈരുധ്യമുണ്ട്, അതു കൊണ്ട് നുണ പരിശോധന നടത്താനാണ് തീരുമാനം' സിബിഐ മാധ്യമങ്ങളോട് പറഞ്ഞു.

മൃതദേഹം കാണിക്കാതെ മൂന്ന് മണിക്കൂറോളം മാതാപിതാക്കളെ കാത്തു നിര്‍ത്തിയതെന്തിന്, കൊലപാതക വിവരം അറിഞ്ഞ ശേഷം ആദ്യം വിളിച്ചതാരെ, യുവതി മരിച്ചു കിടന്ന സെമിനാര്‍ ഹാളിനടുത്ത് അറ്റകുറ്റപ്പണി നടത്താന്‍ അനുവാദം നല്‍കിയതാര് തുടങ്ങിയ ചോദ്യങ്ങള്‍ സിബിഐ സന്ദീപ് ഘോഷിനോട് ചോദിച്ചതായാണ് വിവരം. കൊലപാതകത്തെ കുറിച്ച് കേട്ടപ്പോള്‍ എന്തായിരുന്നു പ്രതികരണം എന്നും സിബിഐ അന്വേഷിച്ചു.

സന്ദീപ് ഘോഷിനെയായിരുന്നു ആദ്യം ചോദ്യം ചെയ്യേണ്ടതെന്ന് കൊല്‍ക്കത്ത ഹൈക്കാടതി ചൂണ്ടി കാട്ടിയ ശേഷമാണ് പ്രിൻസിപ്പലിനെ ചോ​ദ്യം ചെയ്യാന്‍ തുടങ്ങിയത്. എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാനെടുത്ത കാലതാമസത്തെ സുപ്രീം കോടതിയും വിമർശിച്ചിരുന്നു. സന്ദീപ് ഘോഷ് കൊലപാതകത്തെ ആത്മഹത്യയാക്കാന്‍ ശ്രമിച്ചുവെന്നും കോടതി ചൂണ്ടിക്കാട്ടി.

Read Also: ക്രിക്കറ്റ് തലപ്പത്തേക്ക് ജയ് ഷാ; ഐസിസി ചെയർമാനാകാൻ സാധ്യതയെന്ന് റിപ്പോർട്ട്

അതേസമയം സന്ദീപ് ഘോഷിനെതിരെ ​ഗുരുതര ആരോപണങ്ങളുമായി ആർ.ജി കാർ മെഡിക്കൽ കോളേജിലെ മുൻ ഡെപ്യൂട്ടി സൂപ്രണ്ട് അക്തർ അലി രം​ഗത്തെത്തി. ക്ലെയിം ചെയ്യാത്ത മൃതദേഹങ്ങൾ വിൽക്കുക, ബയോമെഡിക്കൽ മാലിന്യങ്ങൾ കടത്തുക, ബംഗ്ലാദേശിലേക്ക് മെഡിക്കൽ സപ്ലൈസ് അയയ്ക്കുക തുടങ്ങിയ നിരവധി നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഘോഷ് ഉൾപ്പെട്ടിരുന്നതായി അദ്ദേഹം ആരോപിച്ചു.

കൊലപാതകവുമായി ബന്ധപ്പെട്ട്  പ്രതിഷേധങ്ങൾ ഉയർന്നതിനെ തുടർന്നാണ്  സന്ദീപ് ഘോഷ് പ്രിൻസിപ്പൽ സ്ഥാനം രാജി വച്ചത്. സോഷ്യല്‍ മീഡിയയിലെ അപമാനം സഹിക്കാനാവുന്നില്ലെന്നും തന്റെ പേരില്‍ രാഷ്ട്രീയ പ്രസ്താവനകള്‍ നടക്കുന്നുണ്ടെന്നുമാണ്  സന്ദീപ് ഘോഷ് പറഞ്ഞത്. 

ഓ​ഗസ്റ്റ് ഒമ്പതിനാണ്  ആശുപത്രിയിലെ സെമിനാര്‍ ഹാളില്‍ 32കാരിയായ പിജി  രണ്ടാം വർഷ വിദ്യാർത്ഥിനിയുടെ മൃതദേഹം കണ്ടെത്തുന്നത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ സഞ്ജയ് റോയ് എന്നൊരാളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News