ICC Chairman: ക്രിക്കറ്റ് തലപ്പത്തേക്ക് ജയ് ഷാ; ഐസിസി ചെയർമാനാകാൻ സാധ്യതയെന്ന് റിപ്പോർട്ട്

മൂന്നാം തവണയും ചെയർമാനാവാൻ താൽപര്യമില്ലെന്ന് ഗ്രെഗ് ബാര്‍ക്ലെ അറിയിച്ചതിനെ തുടർന്നാണ് ജയ് ഷായുടെ പേര് ഐസിസി ചെയർമാൻ സ്ഥാനത്തേക്ക് ഉയർന്നു കേൾക്കുന്നത്.

Written by - Zee Malayalam News Desk | Last Updated : Aug 21, 2024, 02:08 PM IST
  • 16 വോട്ടുകളാണ് ചെയര്‍മാന്‍ തിരഞ്ഞെടുപ്പിന് ആവശ്യം
  • ഇംഗ്ലണ്ടിലെയും ഓസ്‌ട്രേലിയയിലെയും ക്രിക്കറ്റ് ബോര്‍ഡുകളുടെ പിന്തുണ ഷായ്ക്കുണ്ട്
  • ഓഗസ്റ്റ് 27 വരെയാണ് നാമനിര്‍ദ്ദേശ പത്രിയ സമര്‍പ്പിക്കാനുള്ള സമയം
ICC Chairman: ക്രിക്കറ്റ് തലപ്പത്തേക്ക് ജയ് ഷാ; ഐസിസി ചെയർമാനാകാൻ സാധ്യതയെന്ന് റിപ്പോർട്ട്

രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സിൽ ഐസിസിയുടെ ചെയര്‍മാന്‍ സ്ഥാനത്തേക്ക് ബിസിസിഐ സെക്രട്ടറി ജയ് ഷാ നിയമിതനാകുമെന്ന് റിപ്പോർട്ട്. നിലവിലെ ചെയര്‍മാന്‍ ഗ്രെഗ് ബാര്‍ക്ലെയ്ക്ക് പകരമായിട്ടായിരിക്കും ജയ് ഷാ വരിക. ഐസിസി ചെയർമാൻ സ്ഥാനത്തേക്ക് മൂന്നാം തവണയും വരാൻ താൽപര്യമില്ലെന്ന് ഗ്രെഗ് ബാര്‍ക്ലെ അറിയിച്ചു. ക്രിക്കറ്റ് ഓസ്‌ട്രേലിയ ചെയര്‍മാന്‍ മൈക്ക് ബയേര്‍ഡ് ഉള്‍പ്പെടെയുള്ള ഐസിസി ഡയറക്ടര്‍മാരോട് വിഡിയോ കോണ്‍ഫറന്‍സിലൂടെ ​ഗ്രെ​ഗ് തന്റെ നിലപാട് അറിയിച്ചത്.

ജഗ് മോഹന്‍, ശരദ് പവാര്‍, എന്‍ ശ്രീനിവാസന്‍, ശശാങ്ക് മനോഹര്‍ എന്നിവരാണ് ഐസിസിയുടെ തലപ്പത്തേക്ക് എത്തിയിട്ടുള്ള മറ്റ് ഇന്ത്യക്കാര്‍. ഇവരിൽ അഞ്ചാമനാകാനാണ് ജയ് ഷാ ഒരുങ്ങുന്നത്. നിലവിലെ ചെയര്‍മാന് ഈ വര്‍ഷം നവംബർ വരെയാണ് കാലാവധി. 2020 നലംബറിലാണ് ആദ്യമായി ഗ്രെഗ് ബാര്‍ക്ലെ ഐസിസി തലപ്പത്തെത്തുന്നത്. 

Read Also: നഗ്ന ഫോട്ടോ അയയ്ക്കുമെന്ന് ലോൺ ആപ്പ് ഭീഷണി; മനംനൊന്ത യുവതി ജീവനൊടുക്കി

ഓഗസ്റ്റ് 27 വരെയാണ് നാമനിര്‍ദ്ദേശ പത്രിയ സമര്‍പ്പിക്കാനുള്ള സമയം. ഒന്നില്‍ കൂടുതല്‍ പേർ നാമ നിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചാല്‍ തിരഞ്ഞെടുപ്പ് ഉണ്ടാകും. 2024 ഡിസംബർ 1-നായിരിക്കും തിരഞ്ഞെടുപ്പെന്നാണ് റിപ്പോർട്ട്. ഐസിസിയുടെ നിയമ പ്രകാരം 16 വോട്ടുകളാണ് ചെയര്‍മാന്‍ തിരഞ്ഞെടുപ്പിന് ആവശ്യം. ജയിക്കാന്‍ ഒമ്പത് പേരുടെ പിന്തുണ വേണം. നേരത്തെ, ചെയർമാനാകാൻ മൂന്നിൽ രണ്ട് ഭൂരിപക്ഷം വേണമായിരുന്നു.

നിലവില്‍ ഇംഗ്ലണ്ടിലെയും ഓസ്‌ട്രേലിയയിലെയും ക്രിക്കറ്റ് ബോര്‍ഡുകളുടെ പിന്തുണ ഷായ്ക്കുണ്ട്. ചെയര്‍മാന്‍ സ്ഥാനത്തെത്തിയാല്‍ ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ പ്രസിഡന്റ് സ്ഥാനവും ബിസിസി സെക്രട്ടറി സ്ഥാനവും ജയ് ഷാ ഒഴിയും.

Read Also: രാഷ്ട്രീയത്തിലും ​'ഗോട്ട്' ആകുമോ? പാർട്ടി പതാക പുറത്തിറക്കാനൊരുങ്ങി വിജയ്

ചെയർമാനായാൽ ഐസിസിയുടെ തലപ്പെത്തെത്തുന്ന പ്രായം കുറഞ്ഞ വ്യക്തിയാകും ജയ് ഷാ. കേന്ദ്ര മന്ത്രിയും ബിജെപി നേതാവുമായ അമിത് ഷായുടെ മകനാണ് ജയ് ഷാ.

 2021ലാണ് ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് ജയ് ഷാ എത്തുന്നത്. തുടർന്ന് 2015ല്‍ ബിസിസിഐ ഫിനന്‍സ് ആന്‍ഡ് മാര്‍ക്കറ്റിംഗ് കമ്മിറ്റി അംഗമായും 2019ല്‍ ബിസിസിഐ സെക്രട്ടറിയായും നിയമിതനായി. 2009ല്‍ ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്‍ എക്‌സിക്യൂട്ടീവ് ബോര്‍ഡ് അംഗമായാണ് ക്രിക്കറ്റ് ഭരണരം​ഗത്തേക്ക് ജയ് ഷാ പ്രവേശിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News