CBSE Exam: സിബിഎസ്ഇ പരീക്ഷകൾക്കുള്ള രജിസ്ട്രേഷൻ സെപ്തംബർ 18ന് ആരംഭിക്കും; വിശദവിവരങ്ങൾ അറിയാം

CBSE Board Exams 2025: വിദ്യാർഥികൾക്ക് സിബിഎസ്ഇയുടെ ഔദ്യോ​ഗിക വെബ്സൈറ്റായ cbse.gov.in വഴി രജിസ്റ്റർ ചെയ്യാവുന്നതാണ്.

Written by - Zee Malayalam News Desk | Last Updated : Sep 14, 2024, 06:11 PM IST
  • സമയപരിധിയ്ക്കുള്ളിൽ രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കിയില്ലെങ്കിൽ 2,300 രൂപ പിഴ ഈടാക്കും
  • പിഴയില്ലാതെ ഫീസ് അടയ്ക്കാനുള്ള അവസാന തിയതി ഒക്ടോബർ 16 ആണ്
CBSE Exam: സിബിഎസ്ഇ പരീക്ഷകൾക്കുള്ള രജിസ്ട്രേഷൻ സെപ്തംബർ 18ന് ആരംഭിക്കും; വിശദവിവരങ്ങൾ അറിയാം

ന്യൂഡൽഹി: സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ (സിബിഎസ്ഇ) 9, 11 ക്ലാസുകളിലെ വിദ്യാർഥികളുടെ പരീക്ഷകളുടെ രജിസ്ട്രേഷൻ നടപടികൾ സെപ്തംബർ 18ന് ആരംഭിക്കും. വിദ്യാർഥികൾക്ക് സിബിഎസ്ഇയുടെ ഔദ്യോ​ഗിക വെബ്സൈറ്റായ cbse.gov.in വഴി രജിസ്റ്റർ ചെയ്യാവുന്നതാണ്.

സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ അറിയിക്കുന്നത് അനുസരിച്ച്, സമയബന്ധിതമായി രജിസ്ട്രേഷൻ പൂർത്തിയാക്കേണ്ടതുണ്ട്. രജിസ്ട്രേഷൻ പൂർത്തിയാക്കുന്ന വിദ്യാർഥികൾക്ക് 2025-26 അധ്യയന വർഷത്തിൽ പരീക്ഷ എഴുതാൻ യോ​ഗ്യതയുണ്ടായിരിക്കും.

സിബിഎസ്ഇ ബോർഡ് പരീക്ഷ എഴുതുന്ന വിദ്യാർഥികൾ രജിസ്ട്രേഷൻ ഫീസ് അടയ്ക്കേണ്ടതുണ്ട്. ഒമ്പതാം ക്ലാസുകാർക്ക് 300 രൂപയും പത്താം ക്ലാസുകാർക്ക് 600 രൂപയുമാണ് രജിസ്ട്രേഷൻ ഫീസ്. സമയപരിധിയ്ക്കുള്ളിൽ രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കിയില്ലെങ്കിൽ 2,300 രൂപ പിഴ ഈടാക്കും. പിഴയില്ലാതെ ഫീസ് അടയ്ക്കാനുള്ള അവസാന തിയതി ഒക്ടോബർ 16 ആണ്.

ഒക്ടോബർ 24ന് രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാകും. സിബിഎസ്ഇ അം​ഗീകരിച്ച ഓൺലൈൻ പേയ്മെന്റ് രീതികൾ മാത്രമേ സ്വീകരിക്കൂ. ഓഫ്‌ലൈൻ ഇടപാടുകൾക്ക് ഫീസ് ഇല്ല. ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് പണം നിക്ഷേപിക്കാനും സാധിക്കും. 

തിയതികൾ ഒറ്റനോട്ടത്തിൽ

സെപ്തംബർ 18- 9, 11 ക്ലാസുകളിലെ വിദ്യാർഥികളുടെ രജിസ്ട്രേഷൻ ആരംഭിക്കുന്നു

ഒക്ടോബർ 16- പിഴയില്ലാതെ ഫീസ് അടയ്ക്കാനുള്ള അവസാന തിയതി

ഒക്ടോബർ 18- പിഴയോടെ ഫീസ് അടയ്ക്കാനുള്ള അവസാന തിയതി

ഒക്ടോബർ 24- രജിസ്ട്രേഷൻ അവസാന തിയതി

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News