CBI ഡയറക്ടറായി CISF മേധാവി Subodh Kumar Jaiswal നെ നിയമിച്ചു

പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ലോക്സഭ പ്രതിപക്ഷ നേതാവ് അധിർ രഞ്ജൻ ചൗധരിയും ചീഫ് ജസ്റ്റിസ് ഓഫ് ഇന്ത്യ എൻ.വി രമണയും അടങ്ങിയ മൂന്നംഗ ഉന്നതാധികാര സമിതിയാണ് എസ്.കെ ജെയ്സ്വാളിനെ തിരഞ്ഞെടുക്കുന്നത്

Written by - Zee Malayalam News Desk | Last Updated : May 26, 2021, 11:01 AM IST
  • മുൻ മഹാരാഷ്ട്ര ഡിജിപിയെ രണ്ട് വർഷത്തേക്കാണ് സിബിഐയുടെ ഡയറക്ടറായി നിയമിച്ചിരിക്കുന്നത്.
  • നിലവിൽ സിഐഎസ്എഫ് ഡയറക്ടർ ജനറലാണ് (CISF DG) സുബോധ് കുമാർ.
  • 1985- ബാച്ച് മഹരാഷ്ട്ര കേഡർ ഐപിഎസ് ഉദ്യോഗസ്ഥനാണ് എസ്.കെ ജെയ്സ്വാൾ.
  • റിസേർച്ച് ആൻഡ് അനാലിസിസ് വിങിൽ (RA&W) 9 വർഷത്തോളം എസ്.കെ ജെയ്സ്വാൾ സേവനം അനുഷ്ഠിച്ചുണ്ട്.
CBI ഡയറക്ടറായി CISF മേധാവി Subodh Kumar Jaiswal നെ നിയമിച്ചു

New Delhi : കേന്ദ്ര അന്വേഷണ ഏജൻസിയായ സിബിഐയുടെ (CBI) ഡയറക്ടറായി മഹാരാഷ്ട്ര കേഡർ ഐപിഎസ് (Maharashtra Cadre IPS) ഉദ്യോഗസ്ഥാനായിരുന്ന സുബോധ് കുമാർ ജെയ്സ്വാളിന് (Subodh Kumar Jaiswal) നിയമിച്ചു. മുൻ മഹരാഷ്ട്ര ഡിജിപിയെ രണ്ട് വർഷത്തേക്കാണ് സിബിഐയുടെ ഡയറക്ടറായി നിയമിച്ചിരിക്കുന്നത്. നിലവിൽ സിഐഎസ്എഫ് ഡയറക്ടർ ജനറലാണ് (CISF DG) സുബോധ് കുമാർ.  

പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ലോക്സഭ പ്രതിപക്ഷ നേതാവ് അധിർ രഞ്ജൻ ചൗധരിയും ചീഫ് ജസ്റ്റിസ് ഓഫ് ഇന്ത്യ എൻ.വി രമണയും അടങ്ങിയ മൂന്നംഗ ഉന്നതാധികാര സമിതിയാണ് എസ്.കെ ജെയ്സ്വാളിനെ അടുത്ത രണ്ട് വർഷത്തേക്ക് സിബിഐയുടെ തലപ്പത്തേക്ക് തിരഞ്ഞെടുക്കുന്നത്. 

ALSO READ : പുതിയ സി.ബി.ഐ ഡയറക്ടറെ ഇന്ന് തീരുമാനിക്കും, ഉന്നതാധികാര സമിതി യോഗം ഇന്ന്

1985- ബാച്ച് മഹാരാഷ്ട്ര കേഡർ ഐപിഎസ് ഉദ്യോഗസ്ഥനാണ് എസ്.കെ ജെയ്സ്വാൾ. ഫെബ്രുവരിയിൽ ആർ.കെ ശുക്ലയുടെ കാലാവധി തീർന്നതിന് ശേഷമാണ് എസ്.കെ ജെയ്സ്വാളിനെ സിബിഐയുടെ മേധാവിയായി തിരഞ്ഞെടുക്കുന്നത്. നിലിവിൽ പ്രവീൺ സിൻഹായാണ് സിബിഐയുടെ ആക്ടിങ് ഡയറക്ടറായി ചുമതല വഹിക്കുന്നത്.

ALSO READ : Jesna Missing Case: കേസ് CBI അന്വേഷിക്കും; അന്വേഷണ ചുമതല തിരുവനന്തപുരം യൂണിറ്റിന്

മഹാരാഷ്ട്ര ഡിജിപിയായി സ്ഥാനകയറ്റം ലഭിക്കുന്നതിന് മുമ്പ് എസ്.കെ ജെയ്സ്വാൾ മുംബൈ കമ്മീഷണറായും പ്രവർത്തിച്ചിട്ടുണ്ട്. കൂടാതെ റിസേർച്ച് ആൻഡ് അനാലിസിസ് വിങിൽ (RA&W) 9 വർഷത്തോളം എസ്.കെ ജെയ്സ്വാൾ സേവനം അനുഷ്ഠിച്ചുണ്ട്.

ALSO READ : Walayar Case: രക്ഷിതാക്കളുടെ ആവശ്യം അംഗീകരിച്ചു, വാളയാര്‍ കേസ് CBI അന്വേഷിക്കും

സംസ്ഥാന ഡിജിപി ലോക്നാഥ് ബഹറയും സാധ്യത പട്ടികയിലുണ്ടായിരുന്നു. 1984 മുതൽ 1987 വരെയുള്ള മുതിർന്ന് ഐപിഎസ് ബാച്ചുകാരെയാണ് സിബിഐയുടെ ഡയറക്ടറായി നിലവിൽ നിയമിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA

 
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

Trending News