കോറോണ മരണം 11 ആയി; തമിഴ്നാട്ടിൽ ആദ്യ മരണം റിപ്പോർട്ട് ചെയ്തു

ഇയാൾക്ക് എങ്ങനെയാണ് രോഗം പകർന്നതെന്ന കാര്യത്തിൽ ഒരു സ്ഥിരീകരണവും ഇതുവരെ അറിയാൻ കഴിഞ്ഞിട്ടില്ല.  

Last Updated : Mar 25, 2020, 07:51 AM IST
കോറോണ മരണം 11 ആയി; തമിഴ്നാട്ടിൽ ആദ്യ മരണം റിപ്പോർട്ട് ചെയ്തു

മധുര: ഇന്ത്യയിൽ കോറോണ വൈറസ് ബാധിച്ച് ഒരാൾ കൂടി മരണമടഞ്ഞു. തമിഴ്നാട്ടിലെ മധുരയിൽ ചികിത്സയിലുണ്ടായിരുന്ന ആളാണ് മരണമടഞ്ഞത്. 

ഇയാൾക്ക് 54 വയസ്സായിരുന്നു. ഇതോടെ കോറോണ ബാധിച്ച് ഇന്ത്യയിൽ മരിച്ചവരുടെ എണ്ണം 11 ആയി. തമിഴ്നാട്ടിൽ റിപ്പോർട്ട് ചെയ്യുന്ന ആദ്യ കോറോണ മരണമാണിത്. 

Also read: കോഴിക്കോട് ഒരാൾക്ക് കൂടി Corona സ്ഥിരീകരിച്ചു

ഇയാൾക്ക് എങ്ങനെയാണ് രോഗം പകർന്നതെന്ന കാര്യത്തിൽ ഒരു സ്ഥിരീകരണവും ഇതുവരെ അറിയാൻ കഴിഞ്ഞിട്ടില്ല. ഇയാൾ വിദേശത്ത്'പോയിട്ടുമില്ല കോറോണ ബാധിതരുമായി സമ്പർക്കം പുലർത്തിയതുമില്ല. അതുകൊണ്ടുതന്നെ എങ്ങനെ രോഗം പിടിച്ചുവെന്ന കാര്യത്തിൽ ഒരു വ്യക്തതയുമില്ല. 

Also read: കൊറോണ: ഏപ്രില്‍ 14 വരെ ഇന്ത്യയില്‍ ട്രെയിനുകള്‍ ഓടില്ല!

എന്നാൽ കോറോണ വൈറസ് ബാധ മൂന്നാംഘട്ടമായ സാമൂഹ്യ വ്യാപന ഘട്ടത്തിലേക്ക് പ്രവേശിച്ചു കഴിഞ്ഞുവെന്ന് തമിഴ്നാട് ആരോഗ്യമന്ത്രി സി. വി. ജയഭാസ്കർ പറഞ്ഞു.   

Trending News