കൊറോണ: ഏപ്രില്‍ 14 വരെ ഇന്ത്യയില്‍ ട്രെയിനുകള്‍ ഓടില്ല!

  കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി റെയില്‍വേ. രാജ്യത്ത് 21 വരെ ലോക്ക് ഡൌണ്‍ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് റെയില്‍വേ ഇക്കാര്യം അറിയിച്ചത്. അതേസമയം, ആവശ്യ വസ്തുക്കള്‍ എത്തിക്കുന്നതിനായി ചരക്ക് തീവണ്ടികള്‍ ഓടും. 

Last Updated : Mar 25, 2020, 01:09 AM IST
കൊറോണ: ഏപ്രില്‍ 14 വരെ ഇന്ത്യയില്‍ ട്രെയിനുകള്‍ ഓടില്ല!
ന്യൂഡല്‍ഹി:  കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി റെയില്‍വേ. രാജ്യത്ത് 21 വരെ ലോക്ക് ഡൌണ്‍ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് റെയില്‍വേ ഇക്കാര്യം അറിയിച്ചത്. അതേസമയം, ആവശ്യ വസ്തുക്കള്‍ എത്തിക്കുന്നതിനായി ചരക്ക് തീവണ്ടികള്‍ ഓടും. 
 
മാര്‍ച്ച് 31 വരെ തീവണ്ടി സര്‍വീസുകള്‍  ഉണ്ടാകില്ലെന്നാണ് റെയില്‍വേ നേരത്തെ അറിയിച്ചിരുന്നത്. സര്‍വീസ് നിര്‍ത്തിയ സാഹചര്യത്തില്‍ കോച്ചുകള്‍ ചികിത്സ കേന്ദ്രങ്ങളാക്കാന്‍ ഒരുങ്ങുകയാണ് ഇന്ത്യന്‍ റെയില്‍വേ എന്നും റിപ്പോര്‍ട്ടുകളുണ്ട്. 2017ല്‍ നടപ്പാക്കിയ റെയില്‍ ആംബുലന്‍സ് എന്ന സംവിധാനത്തിന്റെ മാതൃകയിലാണ് സര്‍വീസുകള്‍ നടത്താനൊരുങ്ങുന്നത്.
 
രോഗം പടരുന സാഹചര്യത്തില്‍ ചികിത്സ കേന്ദ്രങ്ങള്‍ കുറവാകും. ഈ സാഹചര്യം കണക്കിലെടുത്താണ് നടപടി. ഇതിനായി 4000ലധികം ട്രെയിനുകള്‍ ഉപയോഗപ്പെടുത്തുമെന്നാണ് കരുതുന്നത്. 

Trending News