ലഖ്നൌ:ഉത്തര്‍ പ്രദേശ് കായിക യുവജന ക്ഷേമ വകുപ്പ് മന്ത്രിയും ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ മുന്‍ ഓപ്പണിംഗ് ബാറ്റ്സ്മാനുമായ ചേതന്‍ ചൗഹാന്‍
കോവിഡ് ബാധിച്ച് മരിച്ചു.73 കാരനായ ചേതന്‍ ചൗഹാന്‍ കഴിഞ്ഞ മാസം കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഗുരുഗ്രാമിലെ ആശുപത്രിയില്‍
ചികിത്സയിലായിരുന്നു.കോവിഡ് ബാധിച്ച് മരിക്കുന്ന രാജ്യത്തെ രണ്ടാമത്തെ മന്ത്രിയാണ് ചൗഹാന്‍,നേരത്തെ ഉത്തര്‍പ്രദേശില്‍
സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് മന്ത്രി കമല്‍ റാണി വരുണ്‍ കോവിഡ് ബാധിച്ച് മരിച്ചു.
ഒന്നിലധികം അവയവങ്ങളുടെ പ്രവര്‍ത്തനം നിലച്ച്തിന് പിന്നാലെ ആരോഗ്യ സ്ഥിതി മോശമാവുകയായിരുന്നു.
അദ്ധേഹത്തിന്റെ മരണ വിവരം സഹോദരന്‍ പുഷ്പേന്ദ്ര ചൗഹാന്‍ ആണ് പുറത്ത് വിട്ടത്.
ജൂലായ് 12 ന് കോവിഡ് സ്ഥിരീകരിച്ച ചേതന്‍ ചൗഹാനെ ലഖ്നൌവിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
അവിടെ നിന്നും ആരോഗ്യ നില വഷളായതിനെ തുടര്‍ന്ന് ഗുരുഗ്രാമിലേക്ക് മാറ്റുകയായിരുന്നു.
ഇന്ത്യയ്ക്കായി 40 ടെസ്റ്റുകള്‍ കളിച്ച ചേതന്‍ ചൗഹാന്‍ സുനില്‍ ഗവാസ്ക്കര്‍ക്കൊപ്പമാണ് ഓപ്പണ്‍ ചെയ്തത്,ചൗഹാന്‍ ദീര്‍ഘകാലം
ഗവാസ്ക്കറുടെ ഓപ്പണിംഗ് പങ്കാളിയായിരുന്നു.
ഡല്‍ഹി ക്രിക്കറ്റ് അസോസിയേഷന്‍ അദ്ധ്യക്ഷനായും ചൗഹാന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്,ഡല്‍ഹിക്ക് വേണ്ടി ചൗഹാന്‍ രന്‍ജി ട്രോഫിയിലും
കളിച്ചിട്ടുണ്ട്,രഞ്ചി ട്രോഫിയില്‍ മഹാരാഷ്ട്രയ്ക്ക് വേണ്ടിയും ചൗഹാന്‍ കളിച്ചിട്ടുണ്ട്.
ഇന്ത്യന്‍ ടീമിന്‍റെ ഓസ്ട്രേലിയന്‍ പര്യെടനത്തില്‍ ചൗഹാന്‍ മാനേജര്‍ ആയിട്ടുണ്ട്.
Also Read:സംസ്ഥാനത്ത് 1530 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു!
1981 രാജ്യം ചൗഹാന് അര്‍ജുന അവാര്‍ഡ് നല്‍കി ആദരിക്കുകയും ചെയ്തു,ടെസ്റ്റില്‍ 31.57 ശരാശരിയില്‍ 2084 റണ്‍സും
ഏകദിനത്തില്‍ 21.85 ശരാശരിയില്‍ 153 റണ്‍സും നേടി,
രാഷ്ട്രീയത്തിലും നന്നായി ശോഭിക്കുന്നതിന് ചൗഹാന് കഴിഞ്ഞു,ഉത്തര്‍പ്രദേശിലെ അംറോഹ മണ്ഡലത്തെ രണ്ട് തവണ അദ്ധേഹം പാര്‍ലമെന്റില്‍ പ്രതിനിധീകരിച്ചു.
പിന്നീട് സംസ്ഥാന രാഷ്ട്രീയത്തില്‍ ഇറങ്ങിയ ചൗഹാന്‍ യോഗി സര്‍ക്കാരില്‍ മന്ത്രിയാവുകയായിരുന്നു.