Todays Horoscope: മേട രാശിക്കാർ ലക്ഷ്യങ്ങൾ കൈവരിക്കും, കന്നി രാശിക്കാർക്ക് ആശങ്ക നിറഞ്ഞ ദിനം, അറിയാം ഇന്നത്തെ രാശിഫലം!

Written ByAjitha Kumari
Published: Nov 03, 2024, 06:33 AM IST|Updated: Nov 03, 2024, 09:55 AM IST

Horoscope Today: ജ്യോതിഷപ്രകാരം ഓരോ ദിവസവും  ഓരോ രാശിക്കാരുടെ അനുഭവങ്ങൾ പല രീതിയിൽ വ്യത്യസ്ത മായിരിക്കും. 

Horoscope Today: ജ്യോതിഷപ്രകാരം ഓരോ ദിവസവും  ഓരോരുത്തരുടേയും അനുഭവം രാശികളുടെ മാറ്റങ്ങളുടെ അടിസ്ഥാനത്തിൽ വ്യത്യസ്തമായിരിക്കും.

Horoscope Today1/14

Horoscope Today: ജ്യോതിഷപ്രകാരം ഓരോ ദിവസവും  ഓരോരുത്തരുടേയും അനുഭവം രാശികളുടെ മാറ്റങ്ങളുടെ അടിസ്ഥാനത്തിൽ വ്യത്യസ്തമായിരിക്കും. ഇന്ന് മേട രാശിക്കാർ ലക്ഷ്യങ്ങൾ കൈവരിക്കും, ഇടവ രാശിക്കാർക്ക് പോസിറ്റിവ് ഫലങ്ങൾ ലഭിക്കും,  

Todays Rashiphalam2/14

ചിങ്ങ രാശിക്കാർക്ക് സമ്മിശ്ര ദിനം, കന്നി രാശിക്കാർക്ക് ആശങ്ക നിറഞ്ഞ ദിനം, തുലാം രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ധനു രാശിക്കാർക്ക് ഇന്ന് സ്പെഷ്യൽ ദിനമായിരിക്കും, മകര രാശിക്കാർക്ക് പുരോഗതിയുടെ ദിനം.  മറ്റു രാശിക്കാർക്ക് ഇന്നത്തെ ദിനം എങ്ങനെ അറിയാം...

Aries3/14

മേടം (Aries): ഇന്നിവർ ലക്ഷ്യങ്ങൾ നിറവേറ്റും, പങ്കാളി തോളോട് തോൾ ചേർന്ന് നിൽക്കും, ഇത് നിങ്ങളുടെ പല പ്രശ്നങ്ങൾക്കും പരിഹാരമാകും. മുൻകാല തെറ്റുകളിൽ നിങ്ങൾ പശ്ചാത്തപിക്കും, യാത്രയിൽ ചില സുപ്രധാന വിവരങ്ങൾ ലഭിക്കും. ദീർഘകാലമായി ഏതെങ്കിലും സർക്കാർ ജോലികൾ മുടങ്ങിക്കിടന്നിരുന്നെങ്കിൽ അതും പൂർത്തിയാകും.

Taurus4/14

ഇടവം (Taurus):  ഇന്നിവർക്ക് നല്ല ഫലങ്ങൾ ലഭിക്കും, നിങ്ങളുടെ പങ്കാളി രഹസ്യമാക്കി വച്ചിരുന്ന കാര്യം നിങ്ങളോട് പറയും, നിങ്ങളുടെ നഷ്ടപ്പെട്ട പണം തിരികെ ലഭിക്കും, കുടുംബത്തിൽ പുതിയ അതിഥിയുടെ വരവ് അന്തരീക്ഷം പ്രസന്നമാക്കും. വിദ്യാർത്ഥികൾ പഠനത്തിൽ അശ്രദ്ധ കാണിക്കരുത്.

Gemini5/14

മിഥുനം (Gemini): ഇന്നിവർ നല്ല തീരുമാനങ്ങൾ എടുക്കും, വീട് പുതുക്കിപ്പണിയുന്നതിന് നല്ലൊരു തുക ചെലവഴിക്കും, അമ്മായിയമ്മയോട് തർക്കം ഉണ്ടാകാൻ സാധ്യത, അതിനാൽ വളരെ ശ്രദ്ധയോടെ സംസാരിക്കുക. ആരോഗ്യം ശ്രദ്ധിക്കുക, ചില പുതിയ ജോലികൾ ചെയ്യാനുള്ള താൽപര്യം വർധിക്കും.

Cancer6/14

കർക്കടകം (Cancer): ഇന്നിവർക്ക് ബഹുമാനവും ആദരവും വർദ്ധിക്കും, ഒരു എതിരാളി നിങ്ങൾക്കെതിരെ ഗൂഢാലോചന നടത്തിയേക്കാം, ചില തെറ്റുകൾക്ക് ബോസിനോട് മാപ്പ് പറയേണ്ടിവരും, ചില ആശയക്കുഴപ്പങ്ങൾ കാരണം മനസ്  അസ്വസ്ഥമാകും. വിദ്യാർത്ഥികൾ പഠനത്തിൽ പൂർണ്ണ ശ്രദ്ധ ചെലുത്തുക. 

Leo7/14

ചിങ്ങം (Leo):  ഇന്നിവർക്ക്  സമ്മിശ്ര ദിനം, പുതിയ ജോലികൾ തുടങ്ങുന്നത് നള്ള ദിനം, അനാവശ്യമായി സംസാരിക്കുന്ന ശീലം ചില പ്രശ്‌നങ്ങളിൽ എത്തിച്ചേക്കാം. പിതാവിൻ്റെ ആരോഗ്യകാര്യത്തിൽ പൂർണ ശ്രദ്ധ വേണം. 

Virgo8/14

കന്നി (Virgo): ഇന്നിവർക്ക് ആശയക്കുഴപ്പം നിറഞ്ഞ ദിവസം, ജോലിയെക്കുറിച്ച് ചിന്തിക്കേണ്ടി വരും, സഹപ്രവർത്തകർക്ക് ജോലി സംബന്ധിച്ച് ചില ഉപദേശങ്ങൾ നൽകാൻ കഴിയും, സാമ്പത്തിക നേട്ടങ്ങൾ ഉണ്ടാകും, ഏത് ജോലിയിലും നിങ്ങൾ കൂടുതൽ കഠിനാധ്വാനം ചെയ്യേണ്ടിവരും, അയാൾക്ക് എന്തെങ്കിലും ഉത്തരവാദിത്തം നൽകിയാൽ, അത് എളുപ്പത്തിൽ പൂർത്തിയാക്കാൻ കഴിയും. 

Libra9/14

തുലാം (Libra): ഇന്നിവർ സ്വത്ത് സമ്പാദിക്കും, കാലാവസ്ഥ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കും. ജോലിയിൽ കൂടുതൽ കഠിനാധ്വാനം ഉണ്ടാകും, നിങ്ങളുടെ പല ജോലികളും എളുപ്പത്തിൽ പൂർത്തിയാക്കാൻ കഴിയും,  കുടുംബാംഗങ്ങളോടൊപ്പം ഒരു യാത്ര പോകാണ് യോഗം, ചില പുതിയ ജോലികളോടുള്ള നിങ്ങളുടെ താൽപര്യം ഉണർന്നേക്കാം. മറ്റൊരാളുടെ കാര്യത്തിൽ അനാവശ്യമായി സംസാരിക്കരുത്. 

Scorpio10/14

വൃശ്ചികം (Scorpio): ഇന്നിവർ വരുമാനവും ചെലവും തമ്മിലുള്ള സന്തുലിതാവസ്ഥ നിലനിർത്തണം, ചെലവുകളിൽ വളരെ ശ്രദ്ധിക്കേണ്ടതുണ്ട്.  പ്രശ്നങ്ങൾ വർദ്ധിക്കും, ചില തെറ്റുകളിൽ നിങ്ങൾ ഖേദിക്കും. നിങ്ങളുടെ ഹോബികൾക്കും സന്തോഷങ്ങൾക്കുമായി നല്ലൊരു തുക ചെലവഴിക്കും.

Sagittarius11/14

ധനു (Sagittarius): ഇന്നിവർക്ക് ജോലിസ്ഥലത്ത് ഒരു വലിയ സ്ഥാനം ലഭിച്ചേക്കാം. ജോലിക്കുള്ള മറ്റ് ചില ഓഫറുകളും വന്നേക്കാം, പ്രണയ ജീവിതം നയിക്കുന്നവർ പങ്കാളിയുടെ വാക്കുകൾക്ക് കൂടുതൽ ശ്രദ്ധ കൊടുക്കേണ്ടി വരും, പണവുമായി ബന്ധപ്പെട്ട ചില പദ്ധതികളിൽ നിങ്ങൾ ആലോചിച്ചു മാത്രം പണം നിക്ഷേപിക്കുക, വളരെക്കാലമായി വിഷമിച്ചിരുന്ന ചില നിയമപരമായ കാര്യങ്ങളിൽ നിന്ന് ആശ്വാസം ലഭിക്കും.

Capricorn12/14

മകരം (Capricorn): ഇന്നിവർക്ക് പുരോഗതിയുടെ പുതിയ പാതകൾ തെളിയും, വളരെക്കാലത്തിനു ശേഷം ഒരു പഴയ സുഹൃത്തിനെ കണ്ടുമുട്ടുന്നതിൽ സന്തോഷമുണ്ടാകും, കുടുംബത്തിലെ ആരുടെയെങ്കിലും വിവാഹത്തിന് എന്തെങ്കിലും തടസ്സം ഉണ്ടായാൽ അതും മാറും, സംവാദങ്ങളിൽ നിന്നും അകന്നു നിൽക്കുക, ഇടപാടുകൾ വളരെ ശ്രദ്ധയോടെ ചെയ്യുക, ആഡംബരങ്ങൾക്കായി നിങ്ങൾ നല്ലൊരു തുക ചെലവഴിക്കും, ദൂരയാത്രയ്ക്ക് എവിടെയെങ്കിലും പോകാൻ അവസരം ലഭിക്കും, ആർക്കെങ്കിലും ഒരു വാഗ്ദാനം നൽകിയിട്ടുണ്ടെങ്കിൽ അത് നിറവേറ്റാൻ ശ്രമിക്കും. ഏതെങ്കിലും ജോലി തീർപ്പുകൽപ്പിക്കാതെ കിടക്കുകയാണെങ്കിൽ അതും പൂർത്തിയാകും.

Aquarius13/14

കുംഭം (Aquarius): ഇന്നിവർക്ക് ചിന്താപൂർവ്വം കാര്യങ്ങൾ ചെയ്യാനുള്ള ദിവസമായിരിക്കും. തിടുക്കത്തിൽ ഒരു തീരുമാനം എടുത്തേക്കാം. കുട്ടികളോട് എന്തെങ്കിലും കാര്യത്തിന് ദേഷ്യപ്പെടും. ജോലിസ്ഥലത്ത് നിങ്ങൾ ആരുമായും പ്രധാനപ്പെട്ട വിവരങ്ങളൊന്നും പങ്കിടരുത്. ബോസ് പറയുന്നതിൽ പൂർണ്ണ ശ്രദ്ധ നൽകണം. സാമൂഹിക മേഖലകളിൽ പ്രവർത്തിക്കുന്നവരുടെ ബഹുമാനം വർദ്ധിക്കും. പുതിയ വീട്, കട തുടങ്ങിയവ വാങ്ങാനുള്ള ആഗ്രഹം സഫലമാകും. വളരെക്കാലത്തിനു ശേഷം ഒരു പഴയ സുഹൃത്തിനെ കാണാനുള്ള അവസരം ലഭിക്കും.

Pisces14/14

മീനം (Pisces): ഇന്നിവർക്ക് നല്ല ദിവസം, ആരോഗ്യപരമായ എന്തെങ്കിലും പ്രശ്‌നങ്ങൾ നേരിടേണ്ടി വന്നാൽ അത് മാറും, സ്വത്ത് സമ്പാദിക്കും, വിദ്യാർത്ഥികൾ പഠനത്തിൽ പൂർണ ശ്രദ്ധ നൽകണം, ജോലിസ്ഥലത്ത് തെറ്റുകൾ ആവർത്തിക്കുന്നത് ഒഴിവാക്കുക, രാഷ്ട്രീയത്തിലേക്ക് നീങ്ങുന്നവർ അൽപം ശ്രദ്ധിക്കുക, ആഗ്രഹങ്ങളിൽ ഏതെങ്കിലും പൂർത്തീകരിക്കപ്പെടുകയാണെങ്കിൽ സന്തോഷമുണ്ടാകും.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)