ഗുജറാത്തിനെ ഭീതിയിലാഴ്ത്തി വായു ചുഴലിക്കാറ്റ് ഇന്ന് തീരം തൊടും

ചുഴലിക്കാറ്റ് തീരത്തേയ്ക്ക് അടുക്കുന്ന സാഹചര്യത്തില്‍ മൂന്ന് ലക്ഷം പേരെയാണ് മാറ്റി പാര്‍പ്പിച്ചിരിക്കുന്നത്.    

Last Updated : Jun 13, 2019, 10:12 AM IST
ഗുജറാത്തിനെ ഭീതിയിലാഴ്ത്തി വായു ചുഴലിക്കാറ്റ് ഇന്ന് തീരം തൊടും

അഹമ്മദാബാദ്: ഗുജറാത്തിനെ ഭീതിയിലാഴ്ത്തി വായു ചുഴലിക്കാറ്റ് ഇന്ന് തീരം തൊടും. പോര്‍ബന്തര്‍, വരാവല്‍, മഹുവ, ദിയു എന്നിവിടങ്ങളില്‍ ശക്തമായ കാറ്റിന് സധ്യതയുണ്ട്.  

ചുഴലിക്കാറ്റ് തീരത്തേയ്ക്ക് അടുക്കുന്ന സാഹചര്യത്തില്‍ മൂന്ന് ലക്ഷം പേരെയാണ് മാറ്റി പാര്‍പ്പിച്ചിരിക്കുന്നത്. 70 ട്രെയിന്‍ സര്‍വീസുകളും, വ്യോമഗതാഗതവും റദ്ദാക്കിയിട്ടുണ്ട്. 

മണിക്കൂറില്‍ 135 കിലോമീറ്റര്‍ വരെ വേഗത്തില്‍ വായു ഗുജറാത്തിലെ പോര്‍ബന്ദര്‍ തീരത്തെത്തുമെന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേദ്രത്തിന്റെ മുന്നറിയിപ്പ്. രക്ഷാപ്രവര്‍ത്തനത്തിനായി എന്‍ഡിആര്‍എഫിന്‍റെ 52 ടീമുകള്‍ ഗുജറാത്തിലെത്തിയിട്ടുണ്ട്. 

പ്രധാനമന്ത്രിയും, കേന്ദ്ര ആഭ്യന്തരമന്ത്രിയും സ്ഥിതിഗതികള്‍ വിലയിരുത്തി. അറബിക്കടലില്‍ രൂപംകൊണ്ട വായു ചുഴലിക്കാറ്റ് വ്യാഴാഴ്ച ഉച്ചയോടെ ഗുജറാത്തിലെ ദ്വാരകയ്ക്കും വരാവലിനുമിടയില്‍ കരയിലേക്കു കയറും. 180 കിലോമീറ്റര്‍ വേഗത്തില്‍ വീശാനിടയുള്ള കാറ്റ് വന്‍ നാശനഷ്ടമുണ്ടാക്കുമെന്നാണ് കണക്കാക്കുന്നത്.

ദ്വാരക, സോമനാഥ്, സാസന്‍, കച്ച് മേഖലയില്‍ വന്നിരിക്കുന്ന വിനോദസഞ്ചാരികളോട് ഉച്ചയ്ക്കകം സുരക്ഷിത സ്ഥങ്ങളിലേക്ക് മടങ്ങണമെന്ന്  സംസ്ഥാന സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 

കേരളം, കര്‍ണ്ണാടക, ലക്ഷദ്വീപ് തീരത്ത് വ്യാഴാഴ്ച 50 കിലോമീറ്റര്‍വരെ വേഗത്തില്‍ കറ്റടിക്കുമെന്നതിനാല്‍ മീന്‍ പിടിത്തം വിലക്കിയിട്ടുണ്ട്. കാറ്റ് കാരണം കേരളത്തില്‍ ഇന്നും ശക്തമായ മഴ നിലനില്‍ക്കും. 

Trending News