ദലൈലാമയുടെ വിവരങ്ങൾ ചോർത്താൻ ശ്രമമെന്ന് സംശയം; ചൈനീസ് യുവതിയുടെ രേഖാചിത്രം പുറത്തുവിട്ടു

Dalai Lama Security Threat : സോങ് ഷിയോളൻ എന്ന ചൈനീസ് യുവതിയാണ് ചാരവൃത്തി നടത്തിയതായി സംശയിക്കുന്നത്. സുരക്ഷ ഏജൻസികൾ നൽകിയ വിവരങ്ങൾ അനുസരിച്ച് പോലീസും സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 

Written by - Zee Malayalam News Desk | Last Updated : Dec 29, 2022, 02:24 PM IST
  • സുരക്ഷ ഏജൻസികൾ നൽകിയ വിവരങ്ങൾ അനുസരിച്ച് പോലീസും സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
  • സോങ് ഷിയോളൻ എന്ന ചൈനീസ് യുവതിയാണ് ചാരവൃത്തി നടത്തിയതായി സംശയിക്കുന്നത്.
  • ഇവരുടെ രേഖ ചിത്രം സുരക്ഷാ ഏജൻസികൾ പുറത്തുവിട്ടിട്ടുണ്ട്.
ദലൈലാമയുടെ വിവരങ്ങൾ ചോർത്താൻ ശ്രമമെന്ന് സംശയം; ചൈനീസ് യുവതിയുടെ രേഖാചിത്രം പുറത്തുവിട്ടു

ദലൈലാമ ബിഹാർ സന്ദർശനം തുടരുന്നതിനിടയിൽ ബോധ് ഗയയിൽ ദലൈലാമയുടെ വിവരങ്ങൾ ചോർത്താൻ ശ്രമിച്ചുവെന്ന് സംശയിക്കപ്പെടുന്ന യുവതിക്കെതിരെ അന്വേഷണം ആരംഭിച്ച് സുരക്ഷാ ഏജൻസികൾ. സുരക്ഷ ഏജൻസികൾ നൽകിയ വിവരങ്ങൾ അനുസരിച്ച് പോലീസും സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സോങ് ഷിയോളൻ എന്ന ചൈനീസ് യുവതിയാണ് ചാരവൃത്തി നടത്തിയതായി സംശയിക്കുന്നത്. ഇവരുടെ രേഖ ചിത്രം സുരക്ഷാ ഏജൻസികൾ പുറത്തുവിട്ടിട്ടുണ്ട്. 

ഗയ പോലീസ് സൂപ്രണ്ട് പറയുന്നത് അനുസരിച്ച് ഇവർക്കെതിരെ 2 വര്ഷങ്ങളായി വിവരങ്ങൾ ശേഖരിച്ച് വരികെയാണ്. ഗയയിൽ തന്നെയാണ് ഇവർ താമസിച്ച് വരുന്നത്. ഇവർക്കെതിരെ അന്വേഷണങ്ങൾ ആരംഭിച്ചിട്ടുണ്ടങ്കിലും ഇനിയും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. അതിനാൽ തന്നെ ഇവർക്കെതിരായ സംശയങ്ങളും വർധിച്ചിട്ടുണ്ട്. ഇവർ ചൈനയ്ക്ക് വേണ്ടിയാണ് ചാരവൃത്തി നടത്തുന്നതെന്ന സംശയവും തള്ളിക്കളയാൻ ആകില്ലെന്ന് പോലീസ് സൂപ്രണ്ട് പറഞ്ഞു.

ALSO READ: viral video: ഞാൻ ടിബറ്റുകാരൻ.. ഭാരതാംബ എന്റെ സ്വന്തം അമ്മ; SFF ന്റെ ഗാനം വൈറലാകുന്നു

നിലവിൽ ഹിമാചൽ പ്രദേശിലെ ധർമ്മശാലയിലാണ് 14-ാമത് ദലൈലാമ ജീവിച്ച് വരുന്നത്. ടിബറ്റിനെ പീപ്പിൾസ് റിപ്പബ്ലിക് ഓഫ് ചൈന പിടിച്ചെടുത്തതിനുശേഷം ഇന്ത്യൻ സർക്കാരിന്റെ രക്ഷാകർതൃത്വത്തിലാണ് ദലൈലാമ കഴിയുന്നത്. കൂടാതെ അടുത്ത ദലൈലാമ ആരാകണമെന്ന് ചൈന തീരുമാനിക്കുമെന്ന ആവശ്യം നിലനിൽക്കെ14 മത് ദലൈലാമക്കെതിരെ നിരവധി ഭീഷണികളും  നിലനിൽക്കുന്നുണ്ട്.

കോവിഡ് മഹാമാരിയെ തുടർന്ന് ഇപ്പോൾ രണ്ട് വർഷങ്ങൾക്ക് ശേഷമാണ് ദലൈലാമ ബിഹാറിലെ ബോധ ഗയയിലേക്ക് സന്ദർശനത്തിന് എത്തിയത്. ഡിസംബർ 22 നാണ് ദലൈലാമ ബിഹാറിൽ എത്തിയത്.  ഇതിനെ തുടർന്ന് ഇന്ന്, ഡിസംബർ 29 മുതൽ 31 വരെ കൽചക്ര മൈതാനിയിൽ ദലൈലാമ പ്രഭാഷണം നടത്തുമെന്നും അറിയിച്ചിട്ടുണ്ട്. ജനുവരി പകുതി വരെ ദലൈലാമ ബിഹാറിൽ ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News