Dating And Relationship Chapter : പാഠഭാഗത്തിൽ ഡേറ്റിങ്ങും റിലേഷൻഷിപ്പും; അടിസ്ഥാനരഹിതമെന്ന് വിശദീകരണവുമായി സിബിഎസ്ഇ

Dating And Relationships In CBSE 9th Class Text Book : ഡേറ്റിങ്ങും റിലേഷൻഷിപ്പും സിബിഎസ്ഇയുടെ ഒമ്പതാം ക്ലാസിലെ ടെക്സ്റ്റ് ബുക്കിലെ പാഠഭാഗമാണെന്ന് പറഞ്ഞുകൊണ്ട് കഴിഞ്ഞ ദിവസം സംഭവം സോഷ്യൽ മീഡിയയിൽ വൈറലായത്

Written by - Zee Malayalam News Desk | Last Updated : Feb 2, 2024, 09:44 PM IST
  • പാഠഭാഗം സിബിഎസ്ഇയുടേതല്ലയെന്ന് സിബിഎസ്ഇ
Dating And Relationship Chapter : പാഠഭാഗത്തിൽ ഡേറ്റിങ്ങും റിലേഷൻഷിപ്പും; അടിസ്ഥാനരഹിതമെന്ന് വിശദീകരണവുമായി സിബിഎസ്ഇ

CBSE Dating And Relationships Chapter : സോഷ്യൽ മീഡിയയിൽ ചർച്ചയായ ഡേറ്റിങ്ങും റിലേഷൻഷിപ്പും എന്ന പാഠഭാഗത്തെ കുറിച്ച് വിശദീകരണവരും സിബിഎസ്ഇ. വൈറലായ പാഠഭാഗം സിബിഎസ്ഇയുടേതല്ലയെന്ന് വിശദീകരണമാണ് സിബിഎസ്ഇ എക്സിലൂടെ പ്രസ്താവനയായി അറിയിക്കുന്നത്. പാഠഭാഗത്തെ സിബിഎസ്ഇയുമായി ബന്ധപ്പെടുത്തി നടത്തുന്ന ചർച്ചകൾ അടിസ്ഥാന രഹിതവും വാസ്തവവിരുധവുമാണെന്നാണ് സിബിഎസ്ഇ പ്രസ്താവനയിലൂടെ അറിയിക്കുന്നത്.

സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്ന പാഠഭാഗം ജി.റാം ബുക്ക്സ് പ്രസദ്ധീകരിച്ച ഗൈയ്ഡിലുള്ളതാണ്. ഗഗൻ ദീപ് എന്നയാളുടെ സെൽഫ് അവയർനെസ് ആൻഡ് എമ്പവർമെന്റ് എന്ന ഗൈയ്ഡിലെ ഭാഗമാണ് സിബിഎസ്ഇയുടെ ഒമ്പതാം ക്ലാസ് പുസ്തകം എന്ന പേരിൽ പ്രചരിക്കുകയും തുടർന്ന സോഷ്യൽ മീഡിയയിൽ ചർച്ചയാകുകയും ചെയ്തതിരിക്കുനന്ത്.

ALSO READ : CBSE 9th Class Textbook: ഡേറ്റിങും റിലേഷൻഷിപ്പും എന്താണെന്നറിയണോ..? 9ാം ക്ലാസ്സ് ടെസ്റ്റിൽ നോക്കിയാൽ മതി

സിബിഎസ്ഇയുടെ ഒമ്പതാം ക്ലാസ് പാഠപുസ്തകത്തിലാണ് ഡേറ്റിങ്ങും റിലേഷൻഷിപ്പിനെയും കുറിച്ച് ഉൾപ്പെടുത്തിയിരിക്കുന്ന് പറഞ്ഞുകൊണ്ട് പുസ്തകത്തിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയത്.  ഇന്നത്തെ കാലത്തും പല കുട്ടികളും മാതാപിതാക്കളുമായി ഇത്തരം കാര്യങ്ങൾ ചർച്ച ചെയ്യുകയോ, ബന്ധങ്ങളുടെ പ്രാധാന്യത്തെക്കുറിച്ചും അതിലെ ചതിക്കുഴികളെ കുറിച്ചും മാതാപിതാക്കൾ കുട്ടികളുമായി സംസാരിക്കുന്നതും കുറവാണ്. അത്തരമൊരു സാഹചര്യത്തിൽ ഡേറ്റിങ്ങും റിലേഷൻഷിപ്പും എല്ലാം പാഠപുസ്തകത്തിൽ ഉൾപ്പെടുത്തുന്നത് നല്ലതാണ് എന്നാണ് ഭൂരിഭാഗം ആളുകളും പാഠഭാഗത്തെ കുറിച്ച് പ്രതികരിച്ചത്. 

ബന്ധങ്ങളെക്കുറിച്ച് മാത്രമല്ല, ഗോസ്റ്റിങ്,  കാറ്റ് ഫിഷിങ്ങ് സൈബർ ബുള്ളിയിങ് എല്ലാം പാഠപുസ്തകത്തിന്റെ ഭാഗമാകുന്നുണ്ട്. കൗമാരക്കാർക്കിടയിൽ ആത്മഹത്യയും ഡിപ്രഷൻ വരുന്ന സാഹചര്യത്തിൽ ഇത്തരം കാര്യങ്ങളെക്കുറിച്ച് കൗമാര പ്രായത്തിൽ തന്നെ അവബോധം ഉണ്ടാക്കാൻ ഉതകുന്ന തീരുമാനമാണ് എന്നാണ് ഭൂരിപക്ഷം പേരും പാഠഭാഗത്തെ കുറിച്ച് അഭിപ്രായപ്പെട്ടിരിക്കുന്നത്.

 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

 

 

ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. 

Trending News