നിരാഹാര സമരം നടത്തിയ വനിതാ കമ്മീഷന്‍ അധ്യക്ഷ ആശുപത്രിയില്‍

സ്ത്രീകള്‍ക്കെതിരെ അക്രമങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ പ്രതികളെ ആറ് മാസത്തിനുള്ളില്‍ വധശിക്ഷയ്ക്ക് വിധിക്കണമെന്ന ആവശ്യവുമായിട്ടായിരുന്നു സ്വാതി നിരാഹാരം തുടങ്ങിയത്. 

Last Updated : Dec 15, 2019, 11:39 AM IST
നിരാഹാര സമരം നടത്തിയ വനിതാ കമ്മീഷന്‍ അധ്യക്ഷ ആശുപത്രിയില്‍

ന്യൂഡല്‍ഹി: നിരാഹാര സമരം നടത്തിയിരുന്ന ഡല്‍ഹി വനിതാ കമ്മീഷന്‍ അധ്യക്ഷ സ്വാതി മാലിവാളിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

 

 

സ്ത്രീകള്‍ക്കെതിരെ അക്രമങ്ങള്‍ ദിനം പ്രതി വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ബലാത്സംഗക്കേസിലെ പ്രതികളെ ആറ് മാസത്തിനുള്ളില്‍ വധശിക്ഷയ്ക്ക് വിധിക്കണമെന്ന ആവശ്യവുമായിട്ടായിരുന്നു സ്വാതി മാലിവാള്‍ നിരാഹാരം നടത്തിയിരുന്നത്.

 

 

സമരത്തെ തുടര്‍ന്ന് ബോധരഹിതയായ സ്വാതിയെ ഇന്ന് പുലര്‍ച്ചയോടെയാണ് ഡല്‍ഹിയിലെ ലോക് നായക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

രാജ്ഘട്ടില്‍ കഴിഞ്ഞ പത്തു ദിവസത്തിലധികമായി മാലിവാള്‍ നിരാഹാര സമരം നടത്തുകയായിരുന്നു. ആദ്യം ഡല്‍ഹിയിലെ ജന്തര്‍മന്തറില്‍ തുടങ്ങിയ സമരം പിന്നീട് രാജ്ഘട്ടിലേക്ക് മാറ്റുകയായിരുന്നു.

സ്വാതി മാലിവാള്‍ നിരാഹാരം ആരംഭിച്ചിട്ട് ഇന്ന് പതിമൂന്ന് ദിവസമായി. 

പുതിയ നിയമമായ ദിശ ബില്‍ രാജ്യമൊട്ടാകെ ഉടന്‍ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് സ്വാതി മാലിവാള്‍ ഡിസംബര്‍ 14 ന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചിരുന്നു.

ഈ നിയമം അനുസരിച്ച് 21 ദിവസത്തിനുള്ളില്‍ പീഡന പ്രതികള്‍ക്ക് വധശിക്ഷ ലഭിക്കും. ബലാത്സംഗക്കേസുകളില്‍ അന്വേഷണം ഒരാഴ്ചക്കുളളിലും വിചാരണ രണ്ടാഴ്ചക്കുളളിലും പൂര്‍ത്തിയാക്കണമെന്നാണ് നിയമത്തിലെ വ്യവസ്ഥ.

വധശിക്ഷ വിധിച്ചാല്‍ മൂന്നാഴ്ചക്കുളളില്‍ നടപ്പാക്കണം എന്നും നിയമത്തില്‍ വ്യവസ്ഥ ചെയ്യുന്നു.ഇങ്ങനെയാണ് 21 ദിനങ്ങള്‍ക്കകം അന്തിമവിധി പുറപ്പെടുവിക്കാനുള്ള വഴിയൊരുങ്ങുന്നത്. 

Also read: ദിശാ നിയമം വേണ്ടിവന്നാല്‍ കേരളത്തിലും നടപ്പിലാക്കും: കെ.കെ.ശൈലജ

Trending News