New Delhi: ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ (ISRO) ഏറ്റെടുത്ത ചാന്ദ്രദൗത്യമായ ചന്ദ്രയാൻ -3 ചന്ദ്രന്‍റെ ദക്ഷിണധ്രുവത്തിൽ സോഫ്റ്റ് ലാൻഡിംഗ് വിജയകരമായി പൂർത്തിയാക്കിയ വാര്‍ത്ത രാജ്യം ആവേശത്തോടെയാണ് ഏറ്റെടുത്തത്.
രാജ്യം കൈവരിച്ച മഹത്തായ നേട്ടത്തില്‍ ഓരോ ഇന്ത്യക്കാരനും അഭിമാനമാണ്. ഈ നേട്ടത്തിന്‍റെ വിജയാഘോഷങ്ങളുമായി ബന്ധപ്പെട്ട നിരവധി വീഡിയോകളും വാര്‍ത്തകളും ഇപ്പോഴും സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്.
संसद से चांद को हिंदू सनातन राष्ट्र के रूप में घोषित किया जाए,चंद्रयान 3 के उतरने के स्थान "शिव शक्ति पॉइंट" को उसकी राजधानी के रूप में विकसित हो ,ताकि कोई आतंकी जिहादी मानसिकता का वहा न पहुंच पाए स्वामी चक्रपाणि महाराज, राष्ट्रीय अध्यक्ष, अखिल भारत हिंदू महासभा/ संत महासभा pic.twitter.com/HPbifYFZzX
— Swami Chakrapani Maharaj (@SwamyChakrapani) August 27, 2023
ചന്ദ്രയാൻ -3 അതിന്‍റെ ദൗത്യങ്ങള്‍ ഓരോന്നായി പൂര്‍ത്തീകരിച്ച് മുന്നേറുകയാണ്. ISRO ചന്ദ്രയാൻ -3 കൈവരിയ്ക്കുന്ന ലക്ഷ്യങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ രാജ്യത്തോട് പങ്കുവയ്ക്കുന്നുമുണ്ട്.
അതിനിടെ, ചില നേതാക്കള്‍ ചന്ദ്രയാൻ -3യുടെ വിജയം സംബന്ധിച്ച് നടത്തിയ പ്രസ്താവനകള്‍ ഏറെ വൈറലായി മാറിയിരുന്നു. രാജ്യത്തെ നേതാക്കളുടെ വിദ്യാഭ്യാസം സംബന്ധിച്ച വിവാദങ്ങള്‍ അരങ്ങേറുന്നതിനിടെയാണ് ഈ നേതാക്കളുടെ വിഡ്ഢിത്തം നിറഞ്ഞ പരാമര്‍ശങ്ങള്‍ പുറത്തുവന്നത്.....
അതിനിടെ, അഖിലേന്ത്യ ഹിന്ദു മഹാസഭയുടെ ദേശീയ അദ്ധ്യക്ഷന്‍ സ്വാമി ചക്രപാണി മഹാരാജ് നുന്നോട്ടു വച്ച ആവശ്യം വൈറലായി മാറിയിരിയ്ക്കുകയാണ്. അതായത്, മറ്റ് രാജ്യങ്ങള്‍ മതപരമോ ദേശീയമോ ആയ അവകാശവാദങ്ങൾ ഉന്നയിക്കുന്നതിന് മുമ്പ് ചന്ദ്രനെ ഒരു "ഹിന്ദു രാഷ്ട്ര"മായി പ്രഖ്യാപിക്കണം എന്നാണ് ചക്രപാണി മഹാരാജ് മുന്നോട്ടു വച്ച ആവശ്യം...!!
ചന്ദ്രനെ ഹിന്ദുരാഷ്ട്രമായി പ്രഖ്യാപിക്കുക, ചന്ദ്രയാൻ -3 യുടെ ലാൻഡിംഗ് പോയിന്‍റ് ആയ "ശിവശക്തി പോയിന്‍റ്' തലസ്ഥാനമായി പ്രഖ്യാപിക്കണം എന്നും ചന്ദ്രനിൽ ഇന്ത്യയുടെ പരമാധികാരം സ്ഥാപിക്കാനും ഈ നിലപാട് ഔപചാരികമാക്കാൻ പാർലമെന്‍ററി പ്രമേയത്തിന് വേണ്ടി വാദിക്കാനും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള എൻഡിഎ സർക്കാരിനോട് സ്വാമി ചക്രപാണി മഹാരാജ് ആഹ്വാനം ചെയ്തു.
ഐഎസ്ആർഒയുടെ ചന്ദ്രയാൻ-3 ആഗസ്റ്റ് 23 ന് ചന്ദ്രന്‍റെ ദക്ഷിണധ്രുവത്തിൽ വിജയകരമായി ഇറങ്ങി ചരിത്രപരമായ നാഴികക്കല്ല് കൈവരിച്ച പശ്ചാത്തലത്തിലാണ് ചക്രപാണിയുടെ ഈ നിർദ്ദേശം. മൈക്രോ ബ്ലോഗിംഗ് പ്ലാറ്റ്‌ഫോമായ എക്‌സിൽ പങ്കുവച്ച ഒരു വീഡിയോ സന്ദേശത്തിലൂടെയാണ് അദ്ദേഹം ചന്ദ്രനെ സംബന്ധിക്കുന്ന തന്‍റെ ആഗ്രഹങ്ങൾ പ്രകടിപ്പിച്ചത്...!!
ചന്ദ്രയാൻ -3 യുടെ ലാൻഡിംഗ് സൈറ്റിനെ "ശിവശക്തി പോയിന്‍റ് " എന്ന് നാമകരണം ചെയ്തതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് സ്വാമി ചക്രപാണി മഹാരാജ് നന്ദി അറിയിച്ചു. ഇന്ത്യയുടെ ഈ നടപടി ജിഹാദിസ്റ്റ് ചിന്താഗതിയുള്ള വ്യക്തികൾ അതിലേക്ക് പ്രവേശിക്കുന്നതിൽ നിന്ന് തടയുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. . ."
ഇതാദ്യമല്ല സ്വാമി ചക്രപാണി മഹാരാജ്, തന്‍റെ അസാധാരണമായ പ്രഖ്യാപനങ്ങൾകൊണ്ട് ശ്രദ്ധ നേടിയിരിയ്ക്കുന്നത്. രാജ്യത്ത് കോവിഡ് മഹാമാരി പടര്‍ന്നു പിടിച്ച സമയത്ത് വൈറസിനെ ചെറുക്കാന്‍ അദ്ദേഹം "ഗോമൂത്ര പാർട്ടി" സംഘടിപ്പിച്ചിരുന്നു...!! 2018ൽ കേരളം പ്രളയക്കെടുതിയില്‍ വലഞ്ഞപ്പോള്‍ ബീഫ് കഴിക്കുന്നവർക്ക് സഹായം നൽകരുതെന്നും സ്വാമി ചക്രപാണി മഹാരാജ് പ്രഖ്യാപിച്ചിരുന്നു.
അതേസമയം, സ്വാമി ചക്രപാണി മഹാരാജ് നടത്തിയ പ്രഖ്യപനം സോഷ്യല്‍ മീഡിയയില്‍ ഏറെ പരിഹാസത്തിന് വഴി തെളിച്ചു.... ഹൈന്ദവ സമൂഹത്തിന് നാണക്കേട് എന്ന് പ്രതികരിച്ചവര്‍ ഏറെയാണ്.... സ്വാമി ചക്രപാണി മഹാരാജിനെ ചന്ദ്രനില്‍ പ്രധാനമന്ത്രിയായി നിര്‍ദ്ദേശിച്ചവരും ഉണ്ട്....!!
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...