Delhi excise policy: കെജ്രിവാളിന് ആശ്വസിക്കാൻ വകയില്ല; ജുഡീഷ്യൽ കസ്റ്റഡി വീണ്ടും നീട്ടി

Kejriwal's judicial custody extended till April 23: കെജ്രിവാളിന്റെ ഹർജി നേരത്തെ പരിഗണിക്കില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കിയത് കെജ്രിവാളിന് വീണ്ടും തിരിച്ചടിയായി. 

Written by - Zee Malayalam News Desk | Last Updated : Apr 15, 2024, 03:42 PM IST
  • ഇഡി നടപടികളിൽ നിന്ന് സംരക്ഷണം നൽകാൻ ഹൈക്കോടതി വിസമ്മതിച്ചിരുന്നു.
  • മാർച്ച് 21നാണ് അരവിന്ദ് കെജ്രിവാളിനെ ഇഡി അറസ്റ്റ് ചെയ്തത്.
  • നിലവിൽ അരവിന്ദ് കെജ്രിവാൾ തിഹാർ ജയിലിൽ കഴിയുകയാണ്.
Delhi excise policy: കെജ്രിവാളിന് ആശ്വസിക്കാൻ വകയില്ല; ജുഡീഷ്യൽ കസ്റ്റഡി വീണ്ടും നീട്ടി

ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് വീണ്ടും തിരിച്ചടി. കെജ്രിവാളിന്റെ ജുഡീഷ്യൽ കസ്റ്റഡി ഡൽഹി റൗസ് അവന്യു കോടതി ഈ മാസം 23 വരെ നീട്ടി. മദ്യനയ കേസിലെ അറസ്റ്റ് ചോദ്യം ചെയ്തുള്ള കെജ്രിവാളിന്റെ ഹർജി നേരത്തെ പരിഗണിക്കില്ലെന്ന് സുപ്രീം കോടതിയും വ്യക്തമാക്കിയിട്ടുണ്ട്.

കെജ്രിവാൾ സുപ്രീം കോടതിയിൽ സമർപ്പിച്ച ഹർജിയിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉൾപ്പെടെയുള്ള കക്ഷികൾക്ക് ജസ്റ്റിസ് സഞ്ജീവ് ഖന്ന അദ്ധ്യക്ഷനായ ബെഞ്ച് നോട്ടീസ് അയച്ചു. ഹർജി 29ന് പരിഗണിക്കാമെന്ന് കോടതി വ്യക്തമാക്കി. എന്നാൽ, ഇത് കെജ്രിവാൾ ലോക്‌സഭ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങുന്നതിനെ ബാധിക്കുമെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകനായ മനു അഭിഷേക് സിംഗ്വി വാദിച്ചെങ്കിലും ഇഡി ഇതിനെ എതിർത്തു. തുടർന്ന് ഹർജി നേരത്തെ പരിഗണിക്കണമെന്ന സിംഗ്വിയുടെ അഭ്യർത്ഥന കോടതി അംഗീകരിച്ചില്ല.  

ALSO READ: മലയാളികളടക്കം ഇന്ത്യാക്കാരുടെ മോചനം, ഇറാൻ വിദേശകാര്യ മന്ത്രിയുമായി ചർച്ച നടത്തി എസ് ജയശങ്കർ

2021-22 ലെ ഡൽഹി സർക്കാരിൻ്റെ എക്‌സൈസ് നയം രൂപീകരിക്കുന്നതിലും നടപ്പാക്കുന്നതിലും അഴിമതിയും കള്ളപ്പണം വെളുപ്പിക്കലും ഉണ്ടായതായി ആരോപണം ഉയർന്നതാണ് മദ്യനയക്കേസിലേയ്ക്ക് വഴി തെളിച്ചത്. എൻഫോഴ്സ്മെന്റ് ഡയറക്ടേറിന്റെ നടപടികളിൽ നിന്ന് സംരക്ഷണം നൽകാൻ ഹൈക്കോടതി വിസമ്മതിച്ചതിന് പിന്നാലെയാണ് മാർച്ച് 21 ന് അരവിന്ദ് കെജ്രിവാളിനെ ഇഡി ഉദ്യോ​ഗസ്ഥർ അറസ്റ്റ് ചെയ്തത്. നിലവിൽ അരവിന്ദ് കെജ്രിവാൾ തിഹാർ ജയിലിൽ കഴിയുകയാണ്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News