Iran-Israel Conflict: മലയാളികളടക്കം ഇന്ത്യാക്കാരുടെ മോചനം, ഇറാൻ വിദേശകാര്യ മന്ത്രിയുമായി ചർച്ച നടത്തി എസ് ജയശങ്കർ

S Jaishnkar: മിഡിൽ ഈസ്റ്റിൽ വർധിച്ചുവരുന്ന സംഘർഷങ്ങൾക്കിടയിലാണ് ഇറാൻ വിദേശകാര്യ മന്ത്രിയുമായി ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ് ജയശങ്കർ സംസാരിച്ചത്.  

Written by - Zee Malayalam News Desk | Last Updated : Apr 15, 2024, 08:31 AM IST
  • ഇസ്രയേൽ ചരക്കുകപ്പലിലെ മലയാളികളടക്കമുള്ള 17 ഇന്ത്യാക്കാരുടെ മോചനത്തിനായി ഇടപെട്ട് കേന്ദ്ര സർക്കാർ
  • മിഡിൽ ഈസ്റ്റിൽ വർധിച്ചുവരുന്ന സംഘർഷങ്ങൾക്കിടയിലാണ് ഇറാൻ വിദേശകാര്യ മന്ത്രിയുമായി എസ് ജയശങ്കർ സംസാരിച്ചത്
Iran-Israel Conflict: മലയാളികളടക്കം ഇന്ത്യാക്കാരുടെ മോചനം, ഇറാൻ വിദേശകാര്യ മന്ത്രിയുമായി ചർച്ച നടത്തി എസ് ജയശങ്കർ

ന്യൂഡൽഹി: ഇറാന്‍ പിടിച്ചെടുത്ത ഇസ്രയേൽ ചരക്കുകപ്പലിലെ മലയാളികളടക്കമുള്ള 17 ഇന്ത്യാക്കാരുടെ മോചനത്തിനായി ഇടപെട്ട് കേന്ദ്ര സർക്കാർ രംഗത്ത്. ഇന്ത്യക്കാരുടെ മോചനത്തിനായി വിദേശകാര്യ മന്ത്രി എസ് ജയശങ്കർ ഇറാൻ വിദേശകാര്യ മന്ത്രിയുമായി സംസാരിക്കുകയും നിലവിലെ സാഹചര്യങ്ങൾ ചർച്ചയായെന്നും വിഷയം പരിഹരിക്കാൻ നയതന്ത്ര ചർച്ചകളുടെ ആവശ്യകതയുണ്ടെന്നും വ്യക്തമാക്കി. ഇക്കാര്യം ജയശങ്കർ ട്വീറ്റ് ചെയ്തിരുന്നു.

Also Read: Iran- Israel: ഇറാൻ പിടിച്ചെടുത്ത ഇസ്രായേൽ ബന്ധമുള്ള ചരക്ക് കപ്പലിൽ കോഴിക്കോട് സ്വദേശിയും

മിഡിൽ ഈസ്റ്റിൽ വർധിച്ചുവരുന്ന സംഘർഷങ്ങൾക്കിടയിലാണ് ഇറാൻ വിദേശകാര്യ മന്ത്രിയുമായി ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ് ജയശങ്കർ സംസാരിച്ചത്.  ഇന്നലെ വൈകുന്നേരം അമിറബ്ദൊള്ളാഹിയാനുമായി സംസാരിച്ചെന്നും കപ്പലിലെ 17 പേരുടെ മോചനം സംബന്ധിച്ചും മേഖലയിലെ നിലവിലെ സ്ഥിതിഗതികളെ സംബന്ധി ച്ച്  ചര്‍ച്ച ചെയ്തതായും ജയ്‌ശങ്കർ വ്യക്തമാക്കിയിട്ടുണ്ട്. 

Also Read: 100 വർഷങ്ങൾക്ക് ശേഷം ഈ 4 ഗ്രഹങ്ങളുടെ സംക്രമം ഈ രാശിക്കാർക്ക് നൽകും അത്യപൂർവ്വ നേട്ടങ്ങൾ!

ഇറാന്‍ പിടിച്ചെടുത്ത ഇസ്രയേലി ശതകോടീശ്വരന്റെ ചരക്കുകപ്പലില്‍ കോഴിക്കോട് രാമനാട്ടുകര സ്വദേശിയായ ശ്യാംനാഥ് തേലംപറമ്പത്ത്, പാലക്കാട് കേരളശ്ശേരി വടശ്ശേരി സ്വദേശി സുമേഷ്, വയനാട് കാട്ടിക്കുളം പാല്‍വെളിച്ചം പൊറ്റെങ്ങോട്ട് പി.വി. ധനേഷ് എന്നീ മലയാളികളുള്‍പ്പെടെ 17 ഇന്ത്യക്കാരാണുള്ളത്. കപ്പലില്‍ മൊത്തം 25 ജീവനക്കാരുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News