ഡല്‍ഹിയിൽ തോക്ക് ചൂണ്ടി സ്കൂൾ ബസിൽ നിന്ന് കുട്ടിയെ തട്ടികൊണ്ടുപോയി

  

Last Updated : Jan 25, 2018, 10:18 AM IST
ഡല്‍ഹിയിൽ തോക്ക് ചൂണ്ടി സ്കൂൾ ബസിൽ നിന്ന് കുട്ടിയെ തട്ടികൊണ്ടുപോയി

ഡല്‍ഹി: ഡല്‍ഹിയിൽ തോക്ക് ചൂണ്ടി സ്കൂൾ ബസിൽ നിന്ന് കുട്ടിയെ തട്ടികൊണ്ടുപോയി. ഡല്‍ഹിയിലെ ശ്രേഷ്ഠ വിഹാറി ലാണ് സംഭവം.  ഡ്രൈവർക്ക് നേരെ വെടിയുതിർത്ത് ബൈക്കിലെത്തിയ സംഘമാണ് നഴ്സറി ക്ലാസില്‍ പഠിക്കുന്ന കുട്ടിയെ തട്ടിക്കൊണ്ടുപോയത്. 

വിവേകാനന്ദ സ്കൂളിലെ ബസ്സ്‌ ആയിരുന്നു.  റിപബ്ലിക് ദിനത്തോട് അനുബന്ധിച്ച് കനത്ത സുരക്ഷയില്‍ ആണ് ഡല്‍ഹി.  ഇതിനിടയിലും ഇത്തരം സംഭവം ആളുകളെ ആശങ്കാകുലരാക്കിയിരിക്കുകയാണ്.  ബസ്സില്‍ പതിനഞ്ച് ഇരുപത് കുട്ടികൾ ഉണ്ടായിരുന്നു. പൊലീസ് അന്വേഷണം അരംഭിച്ചു.

Trending News