Weather Update: ഉത്തരേന്ത്യയിൽ കനത്ത മൂടൽമഞ്ഞ്, റെയില്‍, വ്യോമ ഗതാഗതം തടസപ്പെട്ടു

Delhi Weather:  പഞ്ചാബ്, ഹരിയാന, ഡൽഹി, ഉത്തർപ്രദേശ് എന്നിവിടങ്ങളിലും കനത്ത മൂടൽ മഞ്ഞാണ്.  ഡല്‍ഹിയെ പൊതിഞ്ഞ മൂടല്‍മഞ്ഞ് റോഡ്‌, റെയില്‍, വ്യോമ ഗതാഗതത്തെ സാരമായി ബാധിച്ചു.  

Written by - Zee Malayalam News Desk | Last Updated : Dec 28, 2023, 09:43 AM IST
  • ഡിസംബർ 31 വരെ ഡൽഹി-എൻ‌സി‌ആറിൽ കനത്ത മൂടല്‍മഞ്ഞ് നിറഞ്ഞ കാലാവസ്ഥയായിരിയ്ക്കും എന്നാണ് IMD നല്‍കുന്ന മുന്നറിയിപ്പ്.
Weather Update: ഉത്തരേന്ത്യയിൽ കനത്ത മൂടൽമഞ്ഞ്, റെയില്‍, വ്യോമ ഗതാഗതം തടസപ്പെട്ടു

Delhi Weather: ജനജീവിതം ദുസ്സഹമാക്കി രാജ്യ തലസ്ഥാനത്തും സമീപ സംസ്ഥാനങ്ങളിലും കനത്ത മൂടല്‍മഞ്ഞ്.  IMD നല്‍കുന്ന മുന്നറിയിപ്പ് അനുസരിച്ച് വരും ദിവസങ്ങളിൽ ഡൽഹി-എൻസിആറിൽ മൂടൽമഞ്ഞ് ഇനിയും വര്‍ദ്ധിച്ചേക്കാം. 

Also Read:  Horoscope Today, December 28: എല്ലാ രാശിക്കാർക്കും വളരെ പ്രധാനപ്പെട്ട ദിവസം!! ചില രാശിക്കാർക്ക് നേട്ടങ്ങൾ; ഇന്നത്തെ രാശിഫലം അറിയാം 

അതേസമയം, ഡിസംബർ 31 വരെ  ഡൽഹി-എൻ‌സി‌ആറിൽ കനത്ത മൂടല്‍മഞ്ഞ്  നിറഞ്ഞ കാലാവസ്ഥയായിരിയ്ക്കും എന്നാണ്  IMD നല്‍കുന്ന മുന്നറിയിപ്പ്.  ഈ മാസത്തിലെ ശേഷിക്കുന്ന ദിവസങ്ങളില്‍ ശീതതരംഗം ഉണ്ടാകാന്‍ സാധ്യതയില്ല എങ്കിലും കുറഞ്ഞ താപനില ഡിസംബർ 31 വരെ 6 മുതൽ 8 ഡിഗ്രി സെൽഷ്യസ് വരെ തുടരുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഡിസംബർ 28,  29 എന്നീ രണ്ട് ദിവസങ്ങളിൽ ഡൽഹിയിൽ 'വളരെ ഇടതൂർന്ന മൂടൽമഞ്ഞ്' ഉണ്ടാകുമെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു. 

Also Read:  Money and Vastu: ഈ സാധനങ്ങള്‍ പേഴ്സില്‍ വേണ്ട, ദാരിദ്ര്യം ജീവിതം തകര്‍ക്കും  
 
കുറഞ്ഞ താപനില സാധാരണയേക്കാൾ നാലോ അതിലധികമോ ഡിഗ്രി താഴെയായിരിക്കുമ്പോഴോ കുറഞ്ഞ താപനില 4 ഡിഗ്രി സെൽഷ്യസിൽ കുറവായിരിക്കുമ്പോഴോ ആണ് ശീത തരംഗമായി കണക്കാക്കുന്നത്. കുറഞ്ഞ താപനില 2 ഡിഗ്രി സെൽഷ്യസിൽ താഴെയോ സാധാരണ താപനിലയേക്കാൾ 6.5 ഡിഗ്രിയോ അതിൽ കൂടുതലോ ആണെങ്കിൽ കടുത്ത ശീത തരംഗമായി പ്രഖ്യാപിക്കപ്പെടുന്നു.

അതേസമയം, പഞ്ചാബ്, ഹരിയാന, ഡൽഹി, ഉത്തർപ്രദേശ് എന്നിവിടങ്ങളിലും കനത്ത മൂടൽ മഞ്ഞാണ്.  ഡല്‍ഹിയെ പൊതിഞ്ഞ മൂടല്‍മഞ്ഞ് റോഡ്‌, റെയില്‍, വ്യോമ ഗതാഗതത്തെ സാരമായി ബാധിച്ചു.  തലസ്ഥാനമായ ഡൽഹിയിൽ പോലും  visibility വളരെ കുറവാണ്. ഇതുമൂലം പല വിമാനങ്ങളും ട്രെയിനുകളും വളരെ വൈകി ഓടുന്നതിനാൽ യാത്രക്കാർ ഏറെ ബുദ്ധിമുട്ടുകയാണ്. 

കുറഞ്ഞ Visibility വ്യോമഗതാഗതത്തെ സാരമായി ബാധിച്ചു. നിരവധി വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു. മോശം കാലാവസ്ഥയെ തുടർന്ന് ബുധനാഴ്ച വൈകി ഡൽഹി വിമാനത്താവളത്തിൽ 9 വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടിരുന്നു. സ്‌പൈസ് ജെറ്റിന്‍റെ മൂന്ന് വിമാനങ്ങളും എയർ ഇന്ത്യയുടെ ഒരു വിമാനവും ബുധനാഴ്ച ജയ്പൂരിലേക്ക് തിരിച്ചുവിട്ടതായി ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.

വൈകുന്നേരത്തോടെ ഡൽഹി വിമാനത്താവളത്തിൽ ഇറങ്ങേണ്ട അഞ്ച് വിമാനങ്ങൾ വഴിതിരിച്ചുവിട്ടതായി വിസ്താര അറിയിച്ചു. പാറ്റ്‌ന, ഹൈദരാബാദ്, ബംഗളൂരു, ഗുവാഹത്തി, ചെന്നൈ എന്നിവിടങ്ങളിൽ നിന്ന് ദേശീയ തലസ്ഥാനത്തേക്കുള്ള വിമാനങ്ങളാണ് വഴിതിരിച്ചുവിട്ടത്. 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. 

Trending News