ഛത്തീസ്ഗഢിൽ മാവോയിസ്റ്റുകൾ സിആര്‍പിഎഫ് ജവാന്‍മാര്‍ക്കെതിരെ ആക്രമണം നടത്തിയത് ഉച്ചഭക്ഷണത്തിനിടെ

ഛത്തീസ്ഗഢിൽ  സുക്മ ജില്ലയിലെ ബുർകപൽ-ചിന്താഗുഭ മേഖലയിൽസി.ആര്‍.പി.എഫ് ജവാന്‍മാര്‍ക്കെതിരെ മാവോയിസ്റ്റുകള്‍ ആക്രമണം നടത്തിയത് സൈനികരുടെ ഉച്ചഭക്ഷണത്തിനിടെ.

Last Updated : Apr 25, 2017, 07:32 PM IST
ഛത്തീസ്ഗഢിൽ മാവോയിസ്റ്റുകൾ സിആര്‍പിഎഫ് ജവാന്‍മാര്‍ക്കെതിരെ ആക്രമണം നടത്തിയത് ഉച്ചഭക്ഷണത്തിനിടെ

ന്യൂഡൽഹി : ഛത്തീസ്ഗഢിൽ  സുക്മ ജില്ലയിലെ ബുർകപൽ-ചിന്താഗുഭ മേഖലയിൽസി.ആര്‍.പി.എഫ് ജവാന്‍മാര്‍ക്കെതിരെ മാവോയിസ്റ്റുകള്‍ ആക്രമണം നടത്തിയത് സൈനികരുടെ ഉച്ചഭക്ഷണത്തിനിടെ.സുഖ്മയിലെ ബര്‍കാപാലിന് സമീപം റോഡ് നിര്‍മ്മാണത്തിന് സുരക്ഷ നല്‍കാനെത്തിയ സൈനികരാണ് ആക്രമണത്തിനിരയായത്.

തോക്കുകളും ഗ്രനേഡുകളും ഉപയോഗിച്ച് മുന്നുറോളം വരുന്ന മാവോയിസ്റ്റ് സംഘം ആക്രമണം നടത്തുമ്പോൾ സിആർപിഎഫ് ജവാൻമാർ ഉച്ചഭക്ഷണം കഴിക്കുകയായിരുന്നു. അതിനാൽ അവർക്ക് ആക്രമണത്തെ ഫലപ്രദമായി നേരിടാൻ കഴിഞ്ഞില്ല.  സൈനിക നീക്കങ്ങള്‍ അറിയുന്നതിന് മാവോയിസ്റ്റുകള്‍ക്ക് നാട്ടുകാരുടെ സഹായം ലഭിച്ചിരുന്നു.

13 എകെ അസാൾ‌ റൈഫിൾസും അഞ്ച് ഇൻസാസ് റൈഫിൾസും ഉൾപ്പെടെ 22 സ്മാർട്ട് ആയുധങ്ങൾ മാവോയിസ്റ്റുകൾ തട്ടിയെടുത്തു. വിവിധ തോക്കുകളുടെ 3,420 തിരകൾ, 22 ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകൾ, രണ്ട് ബൈനോക്കുലർ, അഞ്ച് വയർലസ് സെറ്റുകൾ, ആഴത്തിൽ തിരച്ചിൽ നടത്താൻ സാധിക്കുന്ന മെറ്റൽ ഡിക്റ്ററ്റർ എന്നിവയും മാവോയിസ്റ്റുകൾ തട്ടിയെടുത്തു.

Trending News