സറോഗസി അഥവാ വാടക ഗർഭധാരണം വ്യാപകമായി ചർച്ചയാവുന്നതിനും മുൻപ് തന്നെ ലോകത്തിലെ ആദ്യത്തെ ടെസ്റ്റ് ട്യൂബ് ശിശു ലൂയിസ് ബ്രൗണ്‍ ബ്രിട്ടനിൽ പിറന്നു. പിന്നെ വെറും 67 ദിവസമേ വേണ്ടി വന്നുള്ളു ഇന്ത്യയിലും ആദ്യത്തെ ടെസ്റ്റ് ട്യൂബ് ശിശു പിറന്നു. ദുർഗ എന്ന കനുപ്രിയ അഗർവാളായിരുന്നു അത്. പരിമിതമായ സാഹചര്യങ്ങളിൽ കൊൽക്കത്തയിലെ ഒരാശുപത്രിയിൽ പിറന്ന അവൾ നടന്ന് തുടങ്ങിയത് ചരിത്രത്തിലേക്കായിരുന്നു. ഡോ.സുഭാഷ് മുഖർജിയായിരുന്നു അതിന് മേൽനോട്ടം വഹിച്ചത്.
അതോടെ ഇൻ വിട്രോ ഫെട്ടിലൈസേഷൻ അഥവാ (IVF) വിദ്യ ലോകമെഭങ്ങുമുള്ള വന്ധ്യതാ ചികിത്സയുടെ ആണിക്കല്ലായി മാറി. ലക്ഷക്കണക്കിന് കുട്ടികളാണ് അതു വഴി പിന്നീട് ലോകത്ത് ജനിച്ചത്. ശരീരത്തിനു പുറത്ത് കൃത്രിമാവസ്ഥയിൽ അണ്ഡകോശത്തെ പുരുഷബീജം കൊണ്ട് ബീജസങ്കലനം ചെയ്യിക്കുന്നതിനാണ് ഇൻ വിട്രോ ഫെർട്ടിലൈസേഷൻ (ഐ.വി.എഫ്) അഥവാ കൃത്രിമ ബീജസങ്കലനം എന്നു പറയുന്നത്. വന്ധ്യതാ ചികിത്സയിൽ, മറ്റ് സങ്കേതങ്ങളുടെ സഹായത്തോടെയുള്ള പ്രക്രിയകളെല്ലാം പരാജയപ്പെടുന്ന അവസ്ഥയിൽ കുട്ടികളുണ്ടാവാൻ ഐ.വി.എഫ് ഒരു പ്രധാന ഉപാധിയായി സ്വീകരിക്കപ്പെടുന്നു.
ദുർഗ അംഗീകരിക്കപ്പെട്ടില്ല
കനുപ്രിയ അഗർവാൾ അഥവാ ദുർഗയെ ടെസ്റ്റ് ട്യൂബ് ശിശുവായി അംഗീകരിക്കാൻ അധികൃതർ തയ്യറായില്ല. 1986 ആഗസ്റ്റ് ആറിന് പിറന്ന ഹർഷ ചൗധ എന്ന പെൺകുട്ടിയെ ആണ് ആദ്യ ടെസ്റ്റ് ട്യൂബ് ശിശുവായി അംഗീകരിച്ചത്. 2008 ഏപ്രിലിലാണ് ഡോ.സുഭാഷ് മുഖർജിയുടെ നേട്ടം രാജ്യം അംഗീകരിച്ചത്. അപ്പോഴേക്കും അദ്ദേഹം ലോകത്തിനോട് വിട പറഞ്ഞിരുന്നു.
വാടക ഗർഭധാരണം
1987-ൽ ന്യൂജേഴ്സി സുപ്പീരിയർ കോടതിയിൽ നടന്ന തർക്കമാണ് ലോക ശ്രദ്ധ പിടിച്ച് പറ്റിയത്. അതിന് കാരണം 1986-ൽ ലോകത്ത് ആദ്യമായി വാടക ഗർഭധാരണത്തിലൂടെ ഉണ്ടായ കുട്ടിയായിരുന്നു.അവളുടെ പേരാണ് ബേബി എം അഥവാ മെലിസ സ്റ്റേൺ. വാടക ഗർഭ പാത്രം നൽകിയ മേരി ബെത്ത് വൈറ്റ്ഹെഡ് കരാർ ഉണ്ടാക്കിയ ദമ്പതികൾക്ക് കുട്ടിയുടെ സംരക്ഷണം വിട്ടു നൽകാൻ തയ്യാറാവാഞ്ഞതോടെ ഇത് വാർത്താ പ്രാധാന്യം നേടി.
എന്താണ് വാടക ഗർഭധാരണം?
ഒരു സ്ത്രീ തന്‍റെ ഗര്‍ഭപാത്രം ഗര്‍ഭ ധാരണത്തിനും പ്രസവത്തിനുമായി നല്‍കുക വഴി കുട്ടികളില്ലാത്ത ദമ്പതിമാര്‍ക്കോ വ്യക്തിക്കോ കുട്ടികളെ ജനിപ്പിക്കുവാന്‍ സൌകര്യമൊരുക്കുന്ന സമ്പ്രദായമാണ് വാടക ഗര്‍ഭധാരണം (സറഗസി).2016-ലാണ് വാടക ഗര്‍ഭധാരണ നിയന്ത്രണ ബില്ലിന് കേന്ദ്ര സർക്കാർ പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ അനുമതി നൽകിയത്.2005 ല്‍ തിരുവനന്തപുരം സമദ് ആശുപത്രിയിലായിരുന്നു കേരളത്തിലെ ആദ്യത്തെ വാടക ഗര്‍ഭപാത്രത്തില്‍ നിന്നും കുഞ്ഞു പിറന്നത്.നാല്‍പ്പത് കഴിഞ്ഞ കൊച്ചി സ്വദേശികളായ ദമ്പതികള്‍ക്കായിരുന്നു പരീക്ഷണം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...