കുറഞ്ഞ നിരക്കിൽ വ്യാപാരികൾക്ക് സ്വർണ്ണ വായ്പ വാഗ്ദാനവുമായി SBI

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (SBI) വളരെ കുറഞ്ഞ പലിശ നിരക്കിൽ വ്യാപാരികൾക്ക് സ്വർണ്ണ വായ്പ (Gold Loan) വാഗ്ദാനം ചെയ്യുന്നു. ഇതിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യം എന്നുപറയുന്നത് ഈ സ്വർണ്ണ വായ്പ വളരെ എളുപ്പത്തിൽ ലഭ്യമാകുമെന്നതിനാൽ നിങ്ങൾക്ക് ബിസിനസ്സ് വികസിപ്പിക്കാൻ കഴിയും എന്നതാണ്. എസ്‌ബി‌ഐയുടെ ഈ പ്രത്യേക ഓഫർ ലഭിക്കുന്നതിന് വേണ്ടി ബിസിനസ്സ്കാർക്ക്  ബാലൻസ് ഷീറ്റ് കാണിക്കേണ്ട ആവശ്യമില്ല.  

1 /4

എസ്‌ബി‌ഐയുടെ ഈ സ്വർണ്ണ വായ്പ ഓഫർ ബിസിനസുകാർക്ക് മാത്രമുള്ളതാണ്. ഈ ഓഫറിന് കീഴിൽ ഒരു ലക്ഷം മുതൽ 50 ലക്ഷം വരെ വായ്പ എടുക്കാം. എസ്‌ബി‌ഐയുടെ ഈ ഓഫർ‌ ഉപയോഗിച്ച് ബിസിനസുകാർ‌ക്ക് അവരുടെ ബിസിനസ്സ് വികസിപ്പിക്കാൻ‌ കഴിയും.

2 /4

എസ്‌ബി‌ഐയുടെ ഈ പ്രത്യേക സ്വർണ്ണ വായ്പ ഓഫർ 7.25 ശതമാനം വാർഷിക പലിശ നിരക്കിൽ മാത്രമേ ലഭ്യമാകൂ. ഒരു വർഷത്തേക്ക് 1 ലക്ഷം രൂപ നിങ്ങൾ സ്വർണ വായ്പ എടുക്കുകയാണെങ്കിൽ ഇതിന്റെ പലിശയായി 7,250 രൂപ മാത്രം നിങ്ങൾ നൽകിയാൽ മതി.  

3 /4

സാധാരണയായി ബിസിനസുകാർക്ക് ഏതെങ്കിലും തരത്തിലുള്ള വായ്പ എടുക്കുന്നതിന് ബാലൻസ് ഷീറ്റ് കാണിക്കേണ്ടതുണ്ട് പക്ഷേ എസ്‌ബി‌ഐയുടെ ഈ പ്രത്യേക ഓഫറിൽ ബാലൻസ് ഷീറ്റ് കാണിക്കേണ്ടതില്ല. നിങ്ങളുടെ സ്വർണം  (Gold) പണയം വച്ചുകൊണ്ട് മാത്രമേ നിങ്ങൾക്ക് വായ്പയെടുക്കാൻ കഴിയൂ.

4 /4

എസ്‌ബി‌ഐ തങ്ങളുടെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിൽ പ്രത്യേക സ്വർണ്ണ വായ്പ ഓഫറിനെക്കുറിച്ചുള്ള വിവരങ്ങൾ നൽകിയിട്ടുണ്ട്. നിങ്ങൾക്ക് അടുത്തുള്ള ബ്രാഞ്ചിലേക്ക് പോയി ഈ പ്രത്യേക സ്വർണ്ണ വായ്പ ഓഫറിനെക്കുറിച്ചുള്ള പൂർണ്ണ വിവരങ്ങൾ തേടാമെന്ന് എസ്‌ബി‌ഐ ഉപഭോക്താക്കളെ അറിയിച്ചിട്ടുണ്ട്. വായ്പ എടുക്കുന്നതിനുള്ള മുഴുവൻ പ്രക്രിയയും വളരെ എളുപ്പമാണെന്നും ഇത് ഒരു വായ്പക്കാരനും ബുദ്ധിമുട്ട് ഉണ്ടാക്കില്ലെന്നും  എസ്‌ബി‌ഐ വ്യക്തമാക്കുന്നു. 

You May Like

Sponsored by Taboola