Ludhiana Blast : ലുധിയാന സ്ഫോടനത്തിന് പിന്നിൽ ലഹരി മാഫിയ; ഖലിസ്ഥാൻ സംഘടനകളുടെ സഹായം ലഭിച്ചു

ലഹരിക്കേസിൽ മുൻ പൊലീസ് ഉദ്യോഗസ്ഥൻ ഗഗൻ ദീപിനെതിരായ രേഖകൾ നശിപ്പിക്കാൻ ഇയാൾ തന്നെ സ്ഫോടനം നടത്തുകയായിരുന്നുവെന്ന് പഞ്ചാബ് ഡിജിപി പറഞ്ഞു.  

Written by - Zee Malayalam News Desk | Last Updated : Dec 25, 2021, 03:37 PM IST
  • ലഹരിക്കേസിൽ മുൻ പൊലീസ് ഉദ്യോഗസ്ഥൻ ഗഗൻ ദീപിനെതിരായ രേഖകൾ നശിപ്പിക്കാൻ ഇയാൾ തന്നെ സ്ഫോടനം നടത്തുകയായിരുന്നുവെന്ന് പഞ്ചാബ് ഡിജിപി പറഞ്ഞു.
  • മാത്രമല്ല സ്ഫോടനം നടത്താൻ ഖലിസ്ഥാൻ സംഘടനകളുടെ സഹായം ലഭിച്ചിരുന്നതായും അദ്ദേഹം പറഞ്ഞു.
  • അതേസമയം സ്ഫോടനത്തിന്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ടും പുറത്ത് വന്നിട്ടുണ്ട്.
  • റിപ്പോർട്ടുകൾ പ്രകാരം സ്‌ഫോടനത്തിന് ആർഡിഎക്സ് ആണ് ഉപയോഗിച്ചത്.
Ludhiana Blast : ലുധിയാന സ്ഫോടനത്തിന് പിന്നിൽ ലഹരി മാഫിയ; ഖലിസ്ഥാൻ സംഘടനകളുടെ സഹായം ലഭിച്ചു

Ludhiana : ലുധിയാന കോടതിയിലെ സ്‌ഫോടനത്തിന് (Ludhiana Blast) പിന്നിൽ ലഹരി മാഫിയ (Drug Mafia) ആണെന്ന് അന്വേഷണ സംഘം സ്ഥിരീകരിച്ചു.  ലഹരിക്കേസിൽ മുൻ പൊലീസ് ഉദ്യോഗസ്ഥൻ ഗഗൻ ദീപിനെതിരായ രേഖകൾ നശിപ്പിക്കാൻ ഇയാൾ തന്നെ സ്ഫോടനം നടത്തുകയായിരുന്നുവെന്ന് പഞ്ചാബ് ഡിജിപി പറഞ്ഞു. മാത്രമല്ല സ്ഫോടനം നടത്താൻ  ഖലിസ്ഥാൻ സംഘടനകളുടെ സഹായം ലഭിച്ചിരുന്നതായും അദ്ദേഹം പറഞ്ഞു.

അതേസമയം സ്ഫോടനത്തിന്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ടും പുറത്ത് വന്നിട്ടുണ്ട്. റിപ്പോർട്ടുകൾ പ്രകാരം സ്‌ഫോടനത്തിന് ആർഡിഎക്സ് ആണ് ഉപയോഗിച്ചത്.പഞ്ചാബ് ഡിജിപി സിദ്ദാർത്ഥ് ഛദ്യോപാധ്യയയാണ് വിവരങ്ങൾ പുറത്ത് വിട്ടത്. ഇന്ന് രാവിലെയായിരുന്നു സ്‌ഫോടനത്തിൽ കൊല്ലപ്പെട്ടത്  മുൻ പൊലീസ് ഉദ്യോഗസ്ഥൻ ഗഗൻ ദീപാണെന്ന് കണ്ടെത്തിയത്. 

ALSO READ: Ludhiana Blast : ലുധിയാന സ്ഫോടനം: സ്ഫോടനം നടത്തിയത് കൊല്ലപ്പെട്ട മുൻ പൊലീസുദ്യോഗസ്ഥൻ

സ്‌ഫോടനത്തെ തുടർന്ന് ഗഗൻ സിംഗിന്റെ മൃതദേഹം ചിതറി പോയിരുന്നു. സ്ഥലത്ത് നിന്ന് കണ്ടെത്തിയ ഫോണിൽ നിന്നും സിം കാർഡിൽ നിന്നുമാണ് ആളെ തിരിച്ചറിഞ്ഞത്. പൊലീസ് ഹെഡ് കോൺസ്റ്റബിൾ ആയിരുന്നു ഗഗൻ ദീപ് സിംഗിനെ മയക്ക് മരുന്ന് കേസിനെ തുടർന്ന് 2019 ൽ സർവീസിൽ നിന്ന് പിരിച്ച് വിട്ടു. കൂടാതെ മയക്ക് മരുന്ന് കേസിൽ ഇയാൾ 2 വർഷത്തോളം ജയിൽ ശിക്ഷയും അനുഭവിച്ചിട്ടുണ്ട്.

ALSO READ: Ludhiana Blast : ലുധിയാന സ്ഫോടനം: ഭീകരസംഘടനകളുടെ പങ്ക് അന്വേഷിച്ച് അന്വേഷണ ഏജൻസികൾ

സ്‌ഫോടനത്തിൽ കൊല്ലപ്പെട്ട ആൾ തന്നെയാണ് സ്ഫോടനം നടത്തിയതെന്ന് മുമ്പ് തന്നെ വ്യക്തമാക്കിയിരുന്നു. സ്ഫോടനം നടന്ന കോടതിയിൽ  എൻഐഎ, എന്‍എസ്ജി സംഘങ്ങൾ എത്തി വിവരങ്ങൾ ശേഖരിച്ചിരുന്നു.സ്ഫോടനത്തിൽ പരിക്കേറ്റ അഞ്ച് പേരും അപകടനില തരണം ചെയ്തിട്ടുണ്ട്. 

ALSO READ: Ludhiana Blast: സ്ഫോടനത്തിന് പിന്നാലെ പഞ്ചാബിൽ അതീവ ജാഗ്രതാ നിർദ്ദേശം

പോലീസ് പ്രധാനസ്ഥലങ്ങളിലെല്ലാം പരിശോധന തുടരുകയാണ്. മാത്രമല്ല ലുധിയാനയിൽ അടുത്തമാസം പതിമൂന്ന് വരെ നിരോധനാഞ്ജന പ്രഖ്യാപിച്ചിട്ടുണ്ട്. സംഭവത്തിൽ യുഎപിഎ വകുപ്പ് ചുമത്തി പഞ്ചാബ് പൊലീസ് കേസ് എടുത്തു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News