Accident: മദ്യലഹരിയിൽ ബസ് ഡ്രൈവറുടെ പരാക്രമം, കാറിനെ മൂന്ന് കിലോമീറ്ററോളം വലിച്ചിഴച്ചു; ഒടുവിൽ അറസ്റ്റിൽ

Bus Drags Car In Meerut: ഡ്രൈവർ സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെടാൻ ശ്രമിച്ചതായും കാർ വലിച്ചിഴക്കുന്നതിനിടെ ബസ് മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചതായും ദൃക്‌സാക്ഷി പോലീസിനോട് പറഞ്ഞു.

Written by - Zee Malayalam News Desk | Last Updated : Feb 13, 2023, 12:44 PM IST
  • ബസ് ഡ്രൈവർ മറ്റ് നിരവധി വാഹനങ്ങളിൽ ഇടിച്ചതായും മൂന്ന് കിലോമീറ്ററോളം കാർ വലിച്ചിഴച്ചതായും കാറിലുണ്ടായിരുന്ന ഒരാൾ പോലീസിന് നൽകിയ മൊഴിയിൽ പറഞ്ഞു
  • അതേസമയം, ബസ് ഡ്രൈവർ മദ്യലഹരിയിലായിരുന്നുവെന്ന് പർതാപൂർ പോലീസ് സ്റ്റേഷനിലെ ഒരു പോലീസ് ഉദ്യോ​ഗസ്ഥൻ പറഞ്ഞു
Accident: മദ്യലഹരിയിൽ ബസ് ഡ്രൈവറുടെ പരാക്രമം, കാറിനെ മൂന്ന് കിലോമീറ്ററോളം വലിച്ചിഴച്ചു; ഒടുവിൽ അറസ്റ്റിൽ

ലഖ്നൗ: മദ്യലഹരിയിലായിരുന്ന ബസ് ഡ്രൈവർ നിരവധി വാഹനങ്ങളിൽ ഇടിച്ച് അപകടമുണ്ടാക്കി. വാഹനങ്ങൾ കൂട്ടിയിടിച്ചതിനിടെ, ബസ് ഡ്രൈവർ മൂന്ന് കിലോമീറ്ററോളം കാറിനെ വലിച്ചിഴച്ചു. പ്രാഥമിക അന്വേഷണത്തിൽ കാറിലുണ്ടായിരുന്ന ആർക്കും പരിക്കില്ലെന്നാണ് റിപ്പോർട്ട്. ബസ് ഡ്രൈവറെ അറസ്റ്റ് ചെയ്തു. കാർ വലിച്ചിഴക്കുന്നതിനിടെ ബസ് മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചതായും ഡ്രൈവർ സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെടാൻ ശ്രമിച്ചതായും ദൃക്‌സാക്ഷി പോലീസിനോട് പറഞ്ഞു.

ബസ് ഡ്രൈവർ മറ്റ് നിരവധി വാഹനങ്ങളിൽ ഇടിച്ചതായും മൂന്ന് കിലോമീറ്ററോളം കാർ വലിച്ചിഴച്ചതായും കാറിലുണ്ടായിരുന്ന ഒരാൾ പോലീസിന് നൽകിയ മൊഴിയിൽ പറഞ്ഞു. അതേസമയം, ബസ് ഡ്രൈവർ മദ്യലഹരിയിലായിരുന്നുവെന്ന് പർതാപൂർ പോലീസ് സ്റ്റേഷനിലെ ഒരു പോലീസ് ഉദ്യോ​ഗസ്ഥൻ പറഞ്ഞു.

തൃശൂരിൽ ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിന് തീപിടിച്ചു; ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

തൃശൂർ: തൃശൂർ പുഴയ്ക്കലിൽ ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിന് തീപിടിച്ചു. ഡ്രൈവറും നാട്ടുകാരും ചേർന്ന് ഉടൻ തീ അണച്ചതിനാൽ വലിയ ദുരന്തമാണ് ഒഴിവായത്. നിലമ്പൂരിൽ നിന്ന് കോട്ടയത്തേക്ക് പോവുകയായിരുന്ന സൂപ്പർ ഫാസ്റ്റ് ബസിനാണ് പുഴയ്ക്കൽ മുതുവറയിൽവച്ച് തീപിടിച്ചത്.

രാവിലെ 11.10 ഓടെയാണ് സംഭവം. ബസിന് തീപിടിച്ചത് ശ്രദ്ധയിൽപ്പെട്ട ഡ്രൈവർ സജീവ് ഉടൻ തന്നെ വണ്ടി നിർത്തി യാത്രക്കാരെ പുറത്തിറക്കിയ ശേഷം ബസിൽ സൂക്ഷിച്ചിരുന്ന ഫയർ എക്സ്റ്റിങ്യൂഷർ ഉപയോഗിച്ച് തീ കെടുത്തുകയായിരുന്നു. ഒപ്പം നാട്ടുകാരും സഹായത്തിനെത്തി. തുടർന്ന് തൃശൂരിൽ നിന്ന് 2 യൂണിറ്റ് ഫയർ എൻജിൻ സ്ഥലത്ത് എത്തി. തുടർന്ന് വാഹനത്തിന്റെ ബാറ്ററി ഊരി മാറ്റി വെള്ളം പമ്പ് ചെയ്ത് വാഹനം സുരക്ഷിതമാക്കുകയും ചെയ്തു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News