Rahul Gandhi: നാഷണല്‍ ഹെറാള്‍ഡ് കേസില്‍ നാലാം വട്ട ചോദ്യം ചെയ്യല്‍ വെള്ളിയാഴ്ച

നാഷണല്‍ ഹെറാള്‍ഡ് കേസില്‍  കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ ചോദ്യം ചെയ്യുന്നത്  എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റ് അവസാനിപ്പിച്ചു. മൂന്നാം ദിവസം നടന്ന ചോദ്യം ചെയ്യല്‍ 11 മണിക്കൂര്‍ നീണ്ടിരുന്നു.

Last Updated : Jun 15, 2022, 10:25 PM IST
  • ബുധനാഴ്ച രാവിലെ 11.35നാണ് രാഹുല്‍ ഇഡിയുടെ ഡല്‍ഹി ആസ്ഥാനത്തെത്തിയത്. ചൊവ്വാഴ്ചയും 11 മണിക്കൂറാണ് രാഹുലിനെ ചോദ്യം ചെയ്തത്.
Rahul Gandhi: നാഷണല്‍ ഹെറാള്‍ഡ് കേസില്‍ നാലാം വട്ട ചോദ്യം ചെയ്യല്‍ വെള്ളിയാഴ്ച

New Delhi: നാഷണല്‍ ഹെറാള്‍ഡ് കേസില്‍  കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ ചോദ്യം ചെയ്യുന്നത്  എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റ് അവസാനിപ്പിച്ചു. മൂന്നാം ദിവസം നടന്ന ചോദ്യം ചെയ്യല്‍ 11 മണിക്കൂര്‍ നീണ്ടിരുന്നു.

ബുധനാഴ്ച രാവിലെ 11.35നാണ് രാഹുല്‍ ഇഡിയുടെ ഡല്‍ഹി ആസ്ഥാനത്തെത്തിയത്.  ചൊവ്വാഴ്ചയും  11 മണിക്കൂറാണ് രാഹുലിനെ ചോദ്യം ചെയ്തത്.  മൂന്നു ദിവസങ്ങളിലായി 25 മണിക്കൂറിലേറെയാണ് രാഹുല്‍ ഗാന്ധിയെ ഇ.ഡി ചോദ്യം ചെയ്തത്.  ചോദ്യം ചെയ്യലിനായി വെള്ളിയാഴ്ച വീണ്ടും ഹാജരാകണം.

Also Read:  Rahul Gandhi: ഇഡി ഓഫീസിലേയ്ക്ക് രാഹുൽ ഗാന്ധി, നിരവധി കോൺഗ്രസ് പ്രവർത്തകർ കസ്റ്റഡിയിൽ

അതേസമയം,  രാഹുല്‍ ഗാന്ധിയെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഇന്ന് അറസ്റ്റു ചെയ്യുമെന്ന് സൂചനകളുണ്ടായിരുന്നു. 

കേസില്‍ തുടര്‍ച്ചയായ മൂന്നാം ദിവസമാണ് രാഹുലിനെ എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റ്  ചോദ്യം ചെയ്യുന്നത്.  എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റില്‍ നിന്നും പുറത്തിറങ്ങിയ രാഹുല്‍  സഹോദരി പ്രിയങ്കാ ഗാന്ധിക്കൊപ്പം അമ്മ സോണിയാ ഗാന്ധിയെ കാണാന്‍ ഗംഗാ റാം ആശുപത്രിയിലെത്തി. കോവിഡ് അനാരോഗ്യത്താല്‍ ആശുപത്രിയില്‍ ചികിത്സയിലാണ് സോണിയ.

അതേസമയം, ഡൽഹിയിലെ അക്ബർ റോഡിലുള്ള  കോൺഗ്രസ് പാർട്ടിയുടെ ദേശീയ ആസ്ഥാനത്തിന് പുറത്ത് പ്രവര്‍ത്തകരുടെ പ്രതിഷേധം അരങ്ങേറി.  'കള്ള' കേസിലൂടെ ഗാന്ധി കുടുംബത്തെ അപകീർത്തിപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്നായിരുന്നു പ്രവര്‍ത്തകരുടെ ആരോപണം.   ബിജെപിയുടെ സ്വകാര്യ സൈന്യത്തെപ്പോലെയാണ് ഡൽഹി പൊലീസ് പെരുമാറുന്നതെന്ന് മല്ലികാർജുൻ
ഖാർഗെ ആരോപിച്ചു.  

ഇന്ന് നടന്ന പ്രതിഷേധത്തിനിടെ സച്ചിന്‍ പൈലറ്റടക്കം നിരവധി നേതാക്കളെ ഡല്‍ഹി പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു.  

അതേസമയം, ഡല്‍ഹിയിലെ എഐസിസി ഓഫീസില്‍ പൊലീസ് കയറി അതിക്രമം കാട്ടിയെന്ന് ആരോപിച്ച് നാളെ രാജ്യമൊട്ടുക്ക് പ്രതിഷേധം അരങ്ങേറും. വ്യാഴാഴ്ച വിവിധ സംസ്ഥാനങ്ങളില്‍  രാജ്ഭവൻ ഘരാവോ നടക്കും. കോൺഗ്രസ് പ്രവർത്തകർ നാളെ രാവിലെ 11 മണിക്ക് ജമ്മുവിൽ പ്രതിഷേധ പ്രകടനങ്ങളും രാജ്ഭവന്‍  ഘരാവോയും  സംഘടിപ്പിക്കും. കേരളത്തില്‍ കെപിസിസിയുടെ നേതൃത്വത്തില്‍ നാളെ രാജ്ഭവന്‍ മാര്‍ച്ച്‌ സംഘടിപ്പിക്കും. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

 

Trending News