By-Election Result 2020: ഉപതിരഞ്ഞെടുപ്പുകളിലും BJP മുന്നേറുന്നു

11 സംസ്ഥാനങ്ങളിലായി 58 നിയമസഭാ മണ്ഡലങ്ങളിലാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്.   വോട്ടെണ്ണൽ പുരോഗമിക്കുകയാണ്.     

Last Updated : Nov 10, 2020, 11:54 AM IST
  • നിർണ്ണായകമയ മദ്ധ്യപ്രദേശിലും ബിജെപി മുന്നേറുന്നുവെന്നാണ് റിപ്പോർട്ട്. 28 സീറ്റുകളിൽ 16 ഇടത്താണ് മദ്ധ്യപ്രദേശിൽ ബിജെപി ലീഡ് നേടുന്നത് എന്നാണ് റിപ്പോർട്ട്. 5 ഇടത്ത് കോൺഗ്രസും ഒരിടത്ത് ബിഎസ്പിയും മുന്നേറുന്നു.
By-Election Result 2020: ഉപതിരഞ്ഞെടുപ്പുകളിലും BJP മുന്നേറുന്നു

ന്യുഡൽഹി:  നിയമസഭാ ഉപതിരഞ്ഞെടുപ്പുകളിലും (By-elections result 2020) ബിജെപിയുടെ മുന്നേറ്റം തുടരുകയാണ്.  11 സംസ്ഥാനങ്ങളിലായി 58 നിയമസഭാ മണ്ഡലങ്ങളിലാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്.   വോട്ടെണ്ണൽ പുരോഗമിക്കുകയാണ്. 

നിർണ്ണായകമയ മദ്ധ്യപ്രദേശിലും  ബിജെപി (BJP) മുന്നേറുന്നുവെന്നാണ് റിപ്പോർട്ട്.  28 സീറ്റുകളിൽ 16 ഇടത്താണ് മദ്ധ്യപ്രദേശിൽ ബിജെപി ലീഡ് നേടുന്നത് എന്നാണ് റിപ്പോർട്ട്.  5 ഇടത്ത് കോൺഗ്രസും ഒരിടത്ത് ബിഎസ്പിയും  മുന്നേറുന്നു.  

Also read: Bihar Election Results 2020: ബീഹാറിൽ വൻ ട്വിസ്റ്റ്.. മഹാസഖ്യത്തെ പിന്നിലാക്കി NDA മുന്നിൽ 

അതുപോലെ 8 ഇടത്താണ് ഗുജറാത്തില് (Gujarath) ഉപതിരഞ്ഞെടുപ്പ് നടന്നത്.  ഇതിൽ 8 ലും ബിജെപി മുന്നേറുന്നുവെന്നാണ് റിപ്പോർട്ട്.  

 

 

ഉത്തരപ്രദേശിൽ (UP) 7 ഇടങ്ങളിലാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്.  ഇതിൽ 5 ൽ ബിജെപിയും മറ്റ് 2 സീറ്റുകളിൽ സമാജ് വാദി പാർട്ടിയും സ്വതന്ത്രനും യഥാക്രമം ലീഡ് ചെയ്യുന്നു.  

 

 

ഓരോ മണ്ഡലങ്ങളിൽ ഉപതിരഞ്ഞെടുപ്പ് നടന്ന ഛത്തീസ്ഗഡിലും ഹരിയാനയിലും കോൺഗ്രസാണ് (Congress) മുന്നിൽ.  രണ്ടുമണ്ഡലങ്ങളിൽ ഉപതിരഞ്ഞെടുപ്പ് നടന്ന ഝാർഖണ്ഡിൽ ബിജെപിയും കോൺഗ്രസും ഓരോ സീറ്റുകളിൽ മുന്നിലാണ്.  

Also read: Bihar Election Results 2020: ബിഹാറിൽ ഇഞ്ചോടിഞ്ച് പോരാട്ടം   

കർണാടകയിൽ (Karnatakada) 2 മണ്ഡലങ്ങളിലും ബിജെപി മുന്നിലാണ്.  5 സീറ്റുകളിൽ തിരഞ്ഞെടുപ്പ് നടന്ന മണിപ്പൂരിൽ ( ഒരിടത്ത് ബിജെപി ജയിച്ചു.  മറ്റൊരിടത്ത് ലീഡ് നേടുന്നുണ്ട് എന്നാണ് റിപ്പോർട്ട്. 

നാഗാലാൻഡിൽ 2 മണ്ഡലങ്ങളിലും സ്വതന്ത്രരാണ് ലീഡ് ചെയ്യുന്നത്.  ഒഡീഷയിൽ 2 മണ്ഡലങ്ങളിലും  ബിജു ജനതാദളിനാണ് ലീഡ്.  തെലങ്കാനയിൽ ഒരു സീറ്റിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ ബിജെപി യാണ് ലീഡ് ചെയ്യുന്നത്. 

Trending News