EPFO ൽ പരാതികൾ online ആയി സമർപ്പിക്കാം; വീട്ടിലിരുന്നുകൊണ്ട് പരിഹാരം കാണാം..!

ഇതിന്റെ അടിസ്ഥാനത്തിൽ  ഇപിഎഫ്ഒ 'EPF I Grievance Management System'ആരംഭിച്ചിരിക്കുകയാണ്.      

Last Updated : Jul 30, 2020, 08:52 PM IST
EPFO ൽ പരാതികൾ online ആയി സമർപ്പിക്കാം; വീട്ടിലിരുന്നുകൊണ്ട് പരിഹാരം കാണാം..!

കൊറോണ കാലഘട്ടത്തിൽ എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ (EPFO) ജനങ്ങളെ വളരെയധികം സഹായിച്ചുവെന്ന കാര്യത്തിൽ സംശയം വേണ്ട. ഇതൊക്കെയാണെങ്കിലും കോടിക്കണക്കിന് ഓഹരി ഉടമകൾക്ക് വലുതും ചെറുതുമായ നിരവധി പ്രശ്നങ്ങളെ അഭിമുഖീകരിക്കേണ്ടി വന്നു. എന്നാൽ ഇതിന് പരിഹാരം എങ്ങനെ തേടും എന്ന കാര്യത്തിൽ ഒരു നിശ്ചയവുമില്ലായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ  ഇപിഎഫ്ഒ 'EPF I Grievance Management System'ആരംഭിച്ചിരിക്കുകയാണ്.  ഇതിലൂടെ ആളുകൾക്ക് അവരുടെ പരാതികളെല്ലാം ഓൺലൈൻ വഴി രജിസ്റ്റർ ചെയ്യാനും മാത്രമല്ല ഇതിനുള്ള പരിഹാരം നിങ്ങൾക്ക് വീട്ടിലിരുന്നു കൊണ്ട് തന്നെ നേടാനും കഴിയും.  

Also read: Post office ന്റെ ഈ പദ്ധതി നിങ്ങളെ കോടീശ്വരനാക്കും, അഞ്ച് വർഷത്തിനുള്ളിൽ 14 ലക്ഷം രൂപ ലഭിക്കും..! 

ഈ പ്രശ്നങ്ങൾക്കുള്ള പരിഹാരം കണ്ടെത്താം

ഈ വെബ്‌സൈറ്റ് വഴി നിങ്ങൾക്ക് EPF പിൻവലിക്കൽ, EPF withdrawal, EPF account transfer, കെ‌വൈ‌സി അനുബന്ധ പ്രശ്നങ്ങൾ, സമാന പരാതികൾ എന്നിവ പരിഹരിക്കാൻ കഴിയും. ഈ പോർട്ടൽ EPF അക്കൗണ്ട് ഉടമകൾക്കും EPF പെൻഷൻ ലഭിക്കുന്നവർക്കും കമ്പനികൾക്കും ഉപയോഗിക്കാൻ സാധിക്കും.  ഈ പരാതികൾ രജിസ്റ്റർ ചെയ്യുന്നതിന് Universal Account Number അല്ലെങ്കിൽ  PPO നമ്പറോ ഉണ്ടായിരിക്കേണ്ടത് അത്യാവശ്യമാണ്. ഇനി ഇതൊന്നും ഇല്ലെങ്കിലും നമുക്ക് പരാതി നൽകാവുന്നതാണ്.

Also read: ആദായനികുതി നൽകുന്നതിൽ ബോധപൂർവം വീഴ്ചവരുത്തിയാൽ..! 

ഇപിഎഫ് അക്കൗണ്ടുമായി ബന്ധപ്പെട്ട പരാതി എങ്ങനെ ഫയൽ ചെയ്യാം?

-നിങ്ങൾ ആദ്യം http://www.epfigms.gov.in/ എന്ന വെബ്‌സൈറ്റിലേക്ക് പോകുക.
-സൈറ്റ് തുറന്നുകഴിഞ്ഞാൽ 'Register Grievance' ക്ലിക്കു ചെയ്യണം.
-പുതിയ പേജ് തുറക്കും അപ്പോൾ ബന്ധപ്പെട്ട പരാതി നൽകാനുള്ള ഓപ്ഷനിൽ ക്ലിക്കുചെയ്യുക.
-നിങ്ങൾ പി‌എഫ് അംഗം, EPS pensioner, തൊഴിലുടമ അല്ലെങ്കിൽ 'others' എന്നീ ഏതെങ്കിലും ഓപ്ഷൻ തിരഞ്ഞെടുക്കുക. ഓർമ്മിക്കുക നിങ്ങളുടെ കയ്യിൽ UAN/PPO ഇല്ലെങ്കിൽ മാത്രമേ ഈ 'others' എന്ന ഓപ്ഷൻ തിരഞ്ഞെടുക്കാവൂ. 
- നിങ്ങൾക്ക് പി‌എഫ് അക്കൗണ്ടുമായി ബന്ധപ്പെട്ട പരാതിയാണ് നൽകേണ്ടതെങ്കിൽ അതിൽ ക്ലിക്കുചെയ്യുക.
- ഇതിൽ നിങ്ങൾക്ക് നിങ്ങളുടെ യു‌എൻ, security code എന്നിവ നൽകേണ്ടതുണ്ട്.
-ഇതിനുശേഷം EPFo അംഗം 'Get details' എന്നതിൽ ക്ലിക്കുചെയ്യേണ്ടതുണ്ട്.
-ഇപ്പോൾ UAN മായി ബന്ധപ്പെട്ട വ്യക്തിഗത വിശദാംശങ്ങൾ സ്ക്രീനിൽ ദൃശ്യമാകും.
-ശേഷം  'Get OTP' ക്ലിക്കുചെയ്യണം, അത് അംഗത്തിന്റെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലേക്കോ ഇമെയിൽ ഐഡിയിലേക്കോ വരും.
-ഇനി OTP നൽകുക.
-OTP നൽകിയ ശേഷം അംഗം വ്യക്തിഗത വിശദാംശങ്ങൾ പൂരിപ്പിക്കണം.
-ഇനി ഏത് പി.എഫ് നമ്പറിലാണോ പരാതി നൽകേണ്ടത് ആ PF നമ്പറിലേക്ക് ക്ലിക്ക് ചെയ്യുക.  ഇപ്പോൾ ആ പി.എഫ് നമ്പറിൽ ക്ലിക്കുചെയ്യേണ്ടതുണ്ട്.
-അപ്പോൾ നിങ്ങളുടെ സ്ക്രീനിൽ ഒരു പോപ്പ്-അപ്പ് ദൃശ്യമാകും.
-ബന്ധപ്പെട്ട പരാതി നൽകേണ്ട ഓപ്ഷൻ തിരഞ്ഞെടുക്കുക.
-ഇനി Grievance category select ചെയ്യുക എന്നിട്ട് പരാതി നൽകുക.  ഇതുമായി ബന്ധപ്പെട്ട് എന്തെങ്കിലും രേഖകൾ ഉണ്ടെങ്കിൽ അതും upload ചെയ്യുക.  
-പരാതി രജിസ്റ്റർ ചെയ്തുകഴിഞ്ഞാൽ, 'Add' ക്ലിക്കുചെയ്യുക.
-ശേഷം 'Submit' ക്ലിക്കുചെയ്യുക.

Trending News