Fact check: മഹാത്മാഗാന്ധിയുടെ ഫോട്ടോയ്ക്ക് സമീപം പച്ച വരയുള്ള 500 രൂപ നോട്ട് വ്യാജമോ? എന്താണ് വാസ്തവം?

 

Written by - Zee Malayalam News Desk | Last Updated : Dec 7, 2021, 05:26 PM IST
  • കറൻസി നോട്ടുകളെകുറിച്ചും എന്തുകൊണ്ട് അവ സ്വീകരിക്കാൻ പാടില്ല എന്നതിനെ കുറിച്ചുമുള്ള അഭ്യൂഹങ്ങൾ നമ്മൾ ഇടയ്ക്കിടെ കേൾക്കാറുണ്ട്.
  • അടുത്തിടെ വ്യാജ 500 രൂപ നോട്ട് സംബന്ധിക്കുന്ന വാര്‍ത്തയാണ് വീണ്ടും ആശങ്ക പരത്തിയത്.
Fact check: മഹാത്മാഗാന്ധിയുടെ ഫോട്ടോയ്ക്ക് സമീപം പച്ച വരയുള്ള 500 രൂപ നോട്ട് വ്യാജമോ? എന്താണ് വാസ്തവം?

 

Fact check: 2016 ല്‍ നോട്ടു നിരോധനം നടപ്പാക്കിക്കൊണ്ട്  കേന്ദ്ര  സര്‍ക്കാര്‍ നിലവിലിരുന്ന അഞ്ഞൂറിന്‍റെയും  ആയിരത്തിന്‍റെയും  നോട്ടുകള്‍ നിര്‍ത്തലാക്കുകയും  പകരം,  അഞ്ഞൂറിന്‍റെയും രണ്ടായിരത്തിന്‍റെയും പുതിയ നോട്ടുകള്‍  പുറത്തിറക്കുകയും ചെയ്തിരുന്നു.  

നോട്ടു നിരോധനത്തിനു ശേഷം പുറത്തുവന്ന പല വര്‍ണ്ണങ്ങളിലുള്ള നോട്ടുകള്‍ ഉപയോക്താക്കളില്‍ ആശയക്കുഴപ്പം  സൃഷ്ടിക്കുന്നുണ്ട്. കൂടാതെ, പുതിയ  നോട്ടുകള്‍ എപ്പോള്‍  വേണെമെങ്കിലും  നിര്‍ത്തലാക്കാം എന്നുള്ള തരത്തിലുള്ള വാര്‍ത്തകളും പ്രചരിച്ചിരുന്നു.  പുതുതായി പുറത്തിറക്കിയ 500, 2000 നോട്ടുകള്‍ സംബന്ധിച്ചും ഇത്തരത്തില്‍   അഭ്യൂഹങ്ങള്‍ പരന്നിരുന്നു.

കറൻസി നോട്ടുകളെകുറിച്ചും  എന്തുകൊണ്ട് അവ സ്വീകരിക്കാൻ പാടില്ല എന്നതിനെ കുറിച്ചുമുള്ള അഭ്യൂഹങ്ങൾ നമ്മൾ ഇടയ്ക്കിടെ കേൾക്കാറുണ്ട്.  എന്നാല്‍, അടുത്തിടെ  വ്യാജ 500 രൂപ  നോട്ട് സംബന്ധിക്കുന്ന വാര്‍ത്തയാണ്  ആശങ്ക പരത്തിയത്.  

500 രൂപ നോട്ടില്‍ കാണുന്ന പച്ച നിറത്തിലുള്ള സ്ട്രിപ്പ്, ആണ്  ഇത്തവണ വില്ലനായത്.  മഹാത്മാഗാന്ധിയുടെ ചിത്രത്തിന് സമീപം പച്ച നിറത്തിലുള്ള സ്ട്രിപ്പ് ഉണ്ടാവണമെന്നും  അഥവാ  RBI ഗവർണറുടെ ഒപ്പിനടുത്താണ്  ഈ സ്ട്രിപ്പ്  കാണുന്നത് എങ്കില്‍ അത് കള്ളനോട്ടാണ് എന്നുമായിരുന്നു  അടുത്തിടെ  പരന്ന ഒരു കിംവദന്തി.

Also Read: EPFO’s EDLI Scheme: ജീവനക്കാര്‍ക്ക് 7 ലക്ഷം രൂപ ആനൂകൂല്യം ലഭിക്കുന്ന സൗജന്യ ഇന്‍ഷുറന്‍സ്, എന്താണ് ഇഡിഎല്‍ഐ പദ്ധതി?

കറൻസി നോട്ടുകളെക്കുറിച്ചുള്ള മറ്റേതൊരു കിംവദന്തിയും പോലെ ഇതും വ്യാപാരികളെയും  മറ്റുള്ളവരെയും ഒരേപോലെ  സംശയത്തിലാക്കുകയും അത്തരം നോട്ടുകൾ സ്വീകരിക്കുന്നതിൽ ആളുകള്‍  മടി കാണിക്കുകയും കൂടുതൽ ജാഗ്രതയോടെ ഓരോ നോട്ടും പരിശോധിക്കാൻ തുടങ്ങുകയും ചെയ്തു.

എന്നാല്‍, ഈ വിഷയത്തില്‍ വിശദീകരണവുമായി എത്തിയിരിയ്ക്കുകയാണ്  കേന്ദ്ര സര്‍ക്കാര്‍.  ഈ വാര്‍ത്തകള്‍  സത്യമല്ല എന്നും വെറും   കിംവദന്തി മാത്രമാണെന്നുമാണ്    PIB പുറത്തുവിട്ട ഇൻസ്റ്റാഗ്രാം പോസ്റ്റിൽ പറയുന്നത്.  

PIB അറിയിക്കുന്നതനുസരിച്ച് രണ്ട് തരത്തിലുള്ള നോട്ടുകളും,  അതായത്  മഹാത്മാഗാന്ധിയുടെ ഫോട്ടോയ്‌ക്ക് സമീപം പച്ച നിറത്തിലുള്ള സ്ട്രിപ്പും ഗവർണറുടെ ഒപ്പിന് സമീപം പച്ച സ്ട്രിപ്പും ഉള്ള നോട്ടുകള്‍  വ്യജമല്ല.    

PIB നോട്ടുകള്‍ സംബന്ധിച്ച ആശയക്കുഴപ്പം ഇല്ലാതാക്കിയ സ്ഥിതിയ്ക്ക് നിങ്ങളുടെ പണത്തെക്കുറിച്ച് ജാഗ്രത പുലർത്തുക, എന്നാൽ കിംവദന്തികളിൽ വീഴാതെ സൂക്ഷിക്കുക....  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

 

Trending News