ഓടുന്ന കാറില്‍ കൂട്ടബലാത്സംഗം നടത്തിയെന്ന പരാതി വ്യാജമെന്ന് യുവതി; പരാതിപ്പെട്ടത് മാനസികവിഷമം മൂലം

ഓടുന്ന കാറില്‍ തന്നെ മൂന്നുപേര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്തുവെന്ന പരാതി വ്യാജമെന്ന് യുവതിയുടെ മൊഴി. യുവതി തന്നെ ആരും പീഡിപ്പിച്ചിട്ടില്ലെന്ന് രേഖാ മൂലം എഴുതി നല്‍കി പരാതി പിന്‍വലിച്ചു.

Last Updated : Sep 24, 2017, 11:08 AM IST
ഓടുന്ന കാറില്‍ കൂട്ടബലാത്സംഗം നടത്തിയെന്ന പരാതി വ്യാജമെന്ന് യുവതി; പരാതിപ്പെട്ടത് മാനസികവിഷമം മൂലം

നോയ്ഡ: ഓടുന്ന കാറില്‍ തന്നെ മൂന്നുപേര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്തുവെന്ന പരാതി വ്യാജമെന്ന് യുവതിയുടെ മൊഴി. യുവതി തന്നെ ആരും പീഡിപ്പിച്ചിട്ടില്ലെന്ന് രേഖാ മൂലം എഴുതി നല്‍കി പരാതി പിന്‍വലിച്ചു.

നോയിഡ ഗോള്‍ഫ് കോഴ്സ് മെട്രോ സ്റ്റേഷനില്‍ നിന്നും യുവതിയെ മൂന്നുപേരടങ്ങുന്ന സംഘം ബലം പ്രയോഗിച്ച്‌ കാറില്‍ തട്ടിക്കൊണ്ടുപോയെന്നും ഈ വാഹനത്തിനുള്ളില്‍ വച്ച് ബലാത്സംഗം ചെയ്തുവെന്നുമായിരുന്നു യുവതിയുടെ മൊഴി.നോയിഡ സെക്ടര്‍ 39ല്‍ പൊലീസ് അന്വേഷണം ശക്തമാക്കിയിരുന്നു. പീഡിപ്പിക്കപ്പെട്ടതായി യുവതി പറഞ്ഞ സ്ഥലങ്ങളിലെല്ലാം പൊലീസ് അന്വേഷണം നടത്തുകയും ചെയ്തു. 

മെഡിക്കല്‍പരിശോധന നടത്തിയെങ്കിലും വിശദമായ പരിശോധനയ്ക്ക് യുവതി വിസമ്മതിച്ചു. പീഡനത്തിന്‍റെ ബാഹ്യലക്ഷണങ്ങള്‍ ഒന്നും ഇല്ലെന്നു ഡോക്ടര്‍മാര്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. കൂടുതല്‍ പരിശോധനയ്ക്കായി മൊബൈല്‍ ഫോണ്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കൈമാറാനും യുവതി വിസമ്മതിച്ചു.

ഇതേത്തുടര്‍ന്നാണ് യുവതി പൊലീസ് സ്റ്റേഷനിലെത്തി പരാതി പിന്‍വലിച്ചത്. തന്നെ ആരും പീഡിപ്പിച്ചിട്ടില്ലെന്നും എന്തൊക്കെയൊ വിഷമം വന്നപ്പോള്‍ വെറുതെ പരാതി നല്‍കിയതാണെന്നും കേസില്‍ ഇനി അന്വേഷണം ആവശ്യമില്ലെന്നും യുവതി രേഖാമൂലം എഴുതി നല്‍കിയതായി നോയിഡ പൊലീസ് പിആര്‍ഒ മനീഷ് സക്സേന വ്യക്തമാക്കി.

Trending News