മുംബൈ: എംടിഎന്‍എല്‍ കെട്ടിടത്തില്‍ തീപിടുത്തം

മുംബൈയിലെ ബാന്ദ്രയില്‍ മഹാനഗര്‍ ടെലിഫോണ്‍ നിഗം ലിമിറ്റഡ് കെട്ടിടത്തില്‍ വന്‍ തീപിടുത്തം. നൂറ് പേരോളം കെട്ടിടത്തില്‍ കുടുങ്ങി കിടക്കുന്നുവെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

Last Updated : Jul 22, 2019, 05:27 PM IST
മുംബൈ: എംടിഎന്‍എല്‍ കെട്ടിടത്തില്‍ തീപിടുത്തം

മുംബൈ: മുംബൈയിലെ ബാന്ദ്രയില്‍ മഹാനഗര്‍ ടെലിഫോണ്‍ നിഗം ലിമിറ്റഡ് കെട്ടിടത്തില്‍ വന്‍ തീപിടുത്തം. നൂറ് പേരോളം കെട്ടിടത്തില്‍ കുടുങ്ങി കിടക്കുന്നുവെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

അഗ്നിശമന സേനയുടെ 20 വാഹനങ്ങള്‍ സ്ഥലത്തെത്തി, രക്ഷാ പ്രവര്‍ത്തനം തുടരുകയാണ്. എന്നാല്‍ സംഭവത്തില്‍ ആര്‍ക്കും പരിക്കുള്ളതായോ ആശുപത്രികളില്‍ പ്രവേശിപ്പിച്ചതായോ റിപ്പോര്‍ട്ടുകളില്ല. 

വൈകുന്നേരം ഏകദേശം 3.11 ഓടെയാണ് തീപിടുത്തമുണ്ടായത്. തീപിടുത്തത്തിന്‍റെ യഥാര്‍ത്ഥ കാരണം വ്യക്തമല്ല എങ്കിലും ഷോര്‍ട്ട് സര്‍ക്യൂട്ട് ആണ് കാരണമെന്നാണ് അനുമാനം. 

 

 

Trending News