ഒന്നിന് പിറകെ ഒന്നായി സൂപ്പർ ഹിറ്റുകൾ സ്വന്തമാക്കി ഇന്ത്യൻ സിനിമയുടെ അമരത്തേയ്ക്ക് നടന്നു കയറുകയാണ് മോളിവുഡ്. ഒരുകാലത്ത് ബോളിവുഡിനും തെലുങ്കിനും കന്നഡയ്ക്കുമൊക്കെ മാത്രം സ്വന്തമായിരുന്ന കോടി ക്ലബുകൾ ഇന്ന് മലയാള സിനിമയ്ക്ക് മുന്നിൽ മുട്ടുകുത്തിക്കഴിഞ്ഞു. 2024 മലയാള സിനിമയുടെ സുവർണ കാലഘട്ടമാണെന്ന് അടിവരയിട്ടു കൊണ്ട് വീണ്ടുമൊരു സിനിമ കൂടി 100 കോടി ക്ലബ്ബിലേയ്ക്ക് കുതിച്ചുപാഞ്ഞു കഴിഞ്ഞു.
രോമാഞ്ചം എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം ജിത്തു മാധവൻ സംവിധാനം ചെയ്ത 'ആവേശം' എന്ന ഫഹദ് ഫാസിൽ ചിത്രമാണ് 100 കോടി എന്ന നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. രംഗൻ എന്ന കഥാപാത്രമായി ഫഹദ് തകർത്താടിയപ്പോൾ ഈ വർഷം 100 കോടി ക്ലബ്ബിൽ എത്തുന്ന നാലാമത്തെ മലയാള ചിത്രമെന്ന നേട്ടമാണ് ആവേശം സ്വന്തമാക്കിയത്. മഞ്ഞുമ്മൽ ബോയ്‌സ്, പ്രേമലു, ആടുജീവിതം എന്നീ ചിത്രങ്ങളാണ് ഈ വർഷം 100 കോടി ക്ലബ്ബിൽ കയറിയത്.
മോളിവുഡിന്റെ ചരിത്രത്തിലെ 7-ാമത്തെ 100 കോടി സിനിമയായും ആവേശം മാറി. പുലിമുരുകൻ, ലൂസിഫർ, 2018, മഞ്ഞുമ്മൽ ബോയ്‌സ്, പ്രേമലു, ആടുജീവിതം എന്നീ ചിത്രങ്ങളാണ് ഇതിന് മുമ്പ് 100 കോടി ക്ലബ്ബിലെത്തിയത്. വിഷു റിലീസായി ഏപ്രിൽ 11നാണ് ആവേശം തിയേറ്ററുകളിലെത്തിയത്. റിലീസ് ചെയ്ത് വെറും 13 ദിവസങ്ങൾ പിന്നിട്ടപ്പോഴാണ് ഫഹദ് ചിത്രം ഈ നേട്ടം സ്വന്തമാക്കിയത്.
മൻസൂർ അലി ഖാൻ, ആശിഷ് വിദ്യാർത്ഥി, സജിൻ ഗോപു, പ്രണവ് രാജ്, മിഥുൻ ജെ എസ്, റോഷൻ ഷാനവാസ്, ശ്രീജിത്ത് നായർ, പൂജ മോഹൻരാജ്, നീരജ് രാജേന്ദ്രൻ, തങ്കം മോഹൻ തുടങ്ങിയവരാണ് ചിത്രത്തിലെ പ്രമുഖ താരങ്ങൾ. അൻവർ റഷീദ് എന്റർടൈൻമെന്റ്, ഫഹദ് ഫാസിൽ ആന്റ് ഫ്രണ്ട്സ് എന്നീ ബാനറിൽ അൻവർ റഷീദ്, നസ്രിയ നസീം എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം സമീർ താഹിർ നിർവ്വഹിക്കുന്നു. വിനായക് ശശികുമാർ എഴുതിയ വരികൾക്ക് സുഷിൻ ശ്യാം സംഗീതം പകരുന്നു.
എഡിറ്റർ-വിവേക് ഹർഷൻ, പ്രോജക്ട് സിഇഒ - മൊഹസിൻ ഖായിസ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ - എ ആർ അൻസാർ, ലൈൻ പ്രൊഡ്യൂസർ - പി കെ ശ്രീകുമാർ, പ്രൊഡക്ഷൻ ഡിസൈൻ - അശ്വിനി കാലേ, കോസ്റ്റുംസ് - മഹർ ഹംസ, മേക്കപ്പ് - ആർ ജി വയനാടൻ, ഓഡിയോഗ്രഫി - വിഷ്ണു ഗോവിന്ദ്, ആക്ഷൻ - ചേതൻ ഡിസൂസ, വിഎഫ്എക്സ് - എഗ്ഗ് വൈറ്റ്, പ്രൊഡക്ഷൻ കൺട്രോളർ - വിനോദ് ശേഖർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ - അരുൺ അപ്പുക്കുട്ടൻ, സുമിലാൽ സുബ്രമണ്യൻ, സ്റ്റിൽസ് - രോഹിത് കെ സുരേഷ്, നിദാദ് കെ എൻ, ഡിസൈൻ - അഭിലാഷ് ചാക്കോ, വിതരണം - എ ആന്റ് എ റിലീസ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.