കൊല്‍ക്കത്തയിലെ എല്‍.ഐ.സി കെട്ടിടത്തില്‍ വന്‍ തീപിടുത്തം

കൊല്‍ക്കത്തയിലെ എല്‍.ഐ.സി കെട്ടിടത്തില്‍ വന്‍ തീപിടുത്തം. സെന്‍ട്രല്‍ കൊല്‍ക്കത്തയിലെ ജവഹര്‍ലാല്‍ നെഹ്റു റോഡില്‍ സ്ഥിതി ചെയ്യുന്ന വാണിജ്യ കെട്ടിടസമുച്ചയത്തിലാണ് രാവിലെ തീപിടുത്തമുണ്ടായത്. ബഹുനില കെട്ടിടത്തിന്‍റെ പതിനാറാം നിലയിലുണ്ടായ അഗ്നിബാധ മറ്റ് നിലകളിലേക്ക് വ്യാപിക്കുകയായിരുന്നു. 

Last Updated : Oct 19, 2017, 02:57 PM IST
കൊല്‍ക്കത്തയിലെ എല്‍.ഐ.സി കെട്ടിടത്തില്‍ വന്‍ തീപിടുത്തം

കൊല്‍ക്കത്ത: കൊല്‍ക്കത്തയിലെ എല്‍.ഐ.സി കെട്ടിടത്തില്‍ വന്‍ തീപിടുത്തം. സെന്‍ട്രല്‍ കൊല്‍ക്കത്തയിലെ ജവഹര്‍ലാല്‍ നെഹ്റു റോഡില്‍ സ്ഥിതി ചെയ്യുന്ന വാണിജ്യ കെട്ടിടസമുച്ചയത്തിലാണ് രാവിലെ തീപിടുത്തമുണ്ടായത്. ബഹുനില കെട്ടിടത്തിന്‍റെ പതിനാറാം നിലയിലുണ്ടായ അഗ്നിബാധ മറ്റ് നിലകളിലേക്ക് വ്യാപിക്കുകയായിരുന്നു. 

ആളപായമില്ലെന്നാണ് പ്രാഥമിക വിവരം. അഗ്നിശമനസേനയുടെ 10 യൂണിറ്റുകള്‍ സംഭവസ്ഥലത്തെത്തി തീയണക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്. തീപിടുത്തത്തിന് കാരണമെന്താണെന്ന് വ്യക്തമായിട്ടില്ല. കെട്ടിടത്തിന്‍റെ പതിനാറാം നിലയില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ സെര്‍വര്‍ മുറിയില്‍ നിന്നാകാം അഗ്നിബാധയുണ്ടായതെന്നാണ് അനുമാനം. കെട്ടിടത്തില്‍ ആരും അകപ്പെട്ടിട്ടില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. 

 

 

Trending News