ഗുജറാത്തിലെ രാജ്കൊട്ട് കോവിഡ് ആശുപത്രിയിലുണ്ടായ തീപിടുത്തത്തിൽ 5 പേർ മരിച്ചു. നിരവധി രോഗികൾക്ക് പൊള്ളലേറ്റു. മാവ്ഡി പ്രദേശത്തെ ശിവാനന്ദ് ആശുപത്രിയിൽ (Shivanand hospital) ഇന്ന് പുലച്ചെ ഒരുമണിയോടെയായിരുന്നു അപകടം.
Gujarat: Five people died after a fire broke out at Shivanand COVID Hospital in Rajkot, last night.
CM Vijay Rupani has ordered a probe into the incident. The cause of the fire is yet to be ascertained. pic.twitter.com/aRXrGrD3NQ
— ANI (@ANI) November 27, 2020
തീപിടുത്തമുണ്ടായത് ആശുപത്രിയിലെ തീവ്രപരിചരണ (ICU)വിഭാഗത്തിലാണ്. തീപിടുത്തമുണ്ടാകുമ്പോൾ ഐസിയുവിൽ 11 രോഗികൾ (Covid Patient) ഉണ്ടായിരുന്നു. സംഭവ സമയം ആശുപത്രിയിൽ 33 രോഗികളാണ് ഉണ്ടായിരുന്നത്. ഇരുപത്തി രണ്ടോളം രോഗികളെ ഇവിടെനിന്നും മറ്റൊരു ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട് എന്നാണ് റിപ്പോർട്ട്.
Also read: ശബരിമലയിൽ ജീവനക്കാർക്ക് കോവിഡ്; സന്നിധാനത്തും പരിസരത്തും കടുത്ത നിയന്ത്രണം
മരിച്ച 5 പേരും ഐസിയുവിൽ കിടന്നിരുന്ന രോഗികളായിരുന്നു. മണിക്കൂറുകൾ നീണ്ട ശ്രമങ്ങൾക്കൊടുവിലാണ് ഫയർഫോഴ്സ് (Fire force) തീ നിയന്ത്രണവിധേയമാക്കിയത്. തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല. സംഭവത്തിൽ മുഖ്യമന്ത്രി വിജയ് രൂപാണി (CM Vijay Rupani) ഉത്തരവിട്ടിട്ടുണ്ട്.
Zee Hindustan App-ലൂടെ വാര്‍ത്തകളറിയാം, നിങ്ങള്‍ക്ക് അനുയോജ്യമായ ഭാഷയിലൂടെ. ഹിന്ദിയ്ക്ക് പുറമേ തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാക്കുന്നു. സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ Android, iOS ഫോണുകളില്‍ ലഭ്യമാണ്. Android ഉപയോക്താക്കൾ സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക..!!
android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy