ലഖ്നൗ: വീടിന്റെ മേൽക്കൂര തകർന്ന് അഞ്ച് പേർ മരിച്ചു. ഉത്തർപ്രദേശിലെ ലഖ്നൗവിലെ ആനന്ദ് നഗറിലെ റെയിൽവേ കോളനിയിലാണ് സംഭവം. ശനിയാഴ്ച പുലർച്ചെയാണ് അപകടമുണ്ടായത്. മൂന്ന് കുട്ടികളടക്കം അഞ്ച് പേരാണ് മരിച്ചത്. ആലംബാഗിലെ ആനന്ദ് നഗർ ഫത്തേ അലി ചൗക്കിന് സമീപമാണ് കോളനി സ്ഥിതി ചെയ്യുന്നത്. പോലീസ് സംഭവ സ്ഥലത്തെത്തി പരിശോധന നടത്തി. കെട്ടിട അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് മൃതദേഹങ്ങൾ പുറത്തെടുത്ത് പോസ്റ്റ്മോർട്ടത്തിന് അയച്ചു. കെട്ടിടത്തിനുള്ളിൽ ആരെങ്കിലും കുടുങ്ങിക്കിടക്കാനുള്ള സാധ്യത കണക്കിലെടുത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.
#WATCH | Lucknow, UP | Five people died after the roof of a house collapsed in the Old Railway Colony of Anand Nagar area. SDRF and Police have reached the spot to carry out rescue operations. pic.twitter.com/9V6CjFihTk
— ANI UP/Uttarakhand (@ANINewsUP) September 16, 2023
Updating..
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...